ക്ലാസിലേക്ക് അതിക്രമിച്ച് കടന്ന കൗമാരക്കാരന്‍ പെണ്‍കുട്ടിക്ക് സിന്ദൂരം തൊടുവിച്ചു
ബിജ്‌നോര്‍: സ്‌കൂളില്‍ ക്ലാസ് നടന്നുകൊണ്ടിരിക്കെ ക്ലാസിലേക്ക് അതിക്രമിച്ചു കടന്ന കൗമാരക്കാന്‍ തന്റെ മുന്‍ കാമുകിക്ക് രാഖി കെട്ടിയശേഷം സിന്ദൂരം തൊടുവിച്ചു. ഉത്തര്‍പ്രദേശിലെ ബിജ്‌നോറിലാണ് സംഭവം. സംഭവത്തില്‍ പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് സോനുകുമാര്‍ (18) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ക്ലാസിലെ കുട്ടികളും അധ്യാപകനും നോക്കിനില്‍ക്കെയായിരുന്നു ഇന്റര്‍ കോളേജില്‍ സംഭവം. മുരളിവാല വില്ലേജ് സ്വദേശിയാണ് സോനു കുമാര്‍. ഒരു വര്‍ഷം മുന്‍പ് ഇതേ സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്നെങ്കിലും പരീക്ഷ എഴുതാത്തതിനാല്‍ പിന്നീട് സ്‌കൂളിലേക്ക് മടങ്ങിയെത്താന്‍ സാധിച്ചില്ല. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് സോനുവിന്റെ കാമുകിയായിരുന്നു പെണ്‍കുട്ടി.

പെണ്‍കുട്ടി ദളിത് വിഭാഗത്തില്‍ പെട്ടവരാണ്. അതുകൊണ്ടുതന്നെ ആണ്‍കുട്ടിയുടെ വീട്ടുകാര്‍ പ്രണയത്തെ എതിര്‍ത്തി. ഇതിനുശേഷം പെണ്‍കുട്ടിയുമായുള്ള ബന്ധം ഒഴിവാക്കുകയും ചെയ്തിരുന്നു. സോനുവിനേക്കാള്‍ രണ്ടു ക്ലാസ് ജൂനിയറാണ് പെണ്‍കുട്ടിയെന്ന് പോലീസ് ഓഫീസര്‍ പറഞ്ഞു.
സൗഹൃവും പ്രണയവും എല്ലാം ഉപേക്ഷിച്ചശേഷമാണ് കഴിഞ്ഞദിവസം അപ്രതീക്ഷിത സംഭവമുണ്ടായത്. കയ്യില്‍ സിന്ദൂരവും രാഖിയുമായി അധ്യാപകന്‍ തടയുന്നതിന് മുന്‍പ് ക്ലാസിലേക്ക് കടന്നുവന്ന സോനു പെണ്‍കുട്ടിയുടെ കൈയ്യില്‍ രാഖി കെട്ടിയശേഷം സിന്ദൂരം നെറ്റിയില്‍ അണിയിക്കുകയായിരുന്നു. താന്‍ ദത്തെടുത്ത സഹോദരിയാണ് പെണ്‍കുട്ടിയെന്നാണ് ഇതേക്കുറിച്ച് സോനു പോലീസിനോട് പ്രതികരിച്ചത്.












Click it and Unblock the Notifications