കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലുഡോ കളിച്ച് പ്രണയത്തിലായി; പാകിസ്താന്‍ യുവതിയെ ഇന്ത്യയിലെത്തിച്ച് ഒന്നിച്ച് താമസിപ്പിച്ച് യുവാവ്

Google Oneindia Malayalam News
LUDO

ബെംഗളൂരു: പാകിസ്താനി പെണ്‍കുട്ടിയെ അനധികൃതമായി രാജ്യത്തേക്ക് കൊണ്ടുവന്ന് താമസിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. ബെംഗളൂരു പൊലീസ് ആണ് ഉത്തര്‍പ്രദേശ് സ്വദേശിയും സെക്യൂരിറ്റി ജീവനക്കാരനുമായ യുവാവിനെ അറസ്റ്റ് ചെയ്തത്. ഓണ്‍ലൈന്‍ ലുഡോ കളിച്ച് തുടങ്ങിയ ബന്ധം പ്രണയത്തിലേക്ക് വഴി മാറുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

26 കാരനായ മുലായം സിംഗ് ആണ് പാകിസ്താനി പെണ്‍കുട്ടിയുമായി പ്രണയത്തിലാവുകയും പിന്നീട് ഇന്ത്യയിലേക്ക് അനധികൃതമായി കടത്തുകയും ചെയ്ത്. ബെംഗളൂരുവില്‍ സെക്യൂരിറ്റി ജീവനക്കാരനാണ് മുലായം സിംഗ്. ഓണ്‍ലൈന്‍ ലുഡോ ഗെയിം സ്ഥിരമായി കളിക്കുന്ന ശീലമുള്ള ആളാണ് മുലായം സിംഗ്. ഇത് വഴിയാണ് മുലായം സിംഗ് പാകിസ്താനി പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്.

ഒന്നില്‍ കൂടുതല്‍ കുട്ടികളുണ്ടെങ്കില്‍ ഇരട്ടി ശമ്പളവും, മറ്റ് ആനുകൂല്യങ്ങളും; അതും ഇന്ത്യയിലെ ഈ സംസ്ഥാനത്ത്ഒന്നില്‍ കൂടുതല്‍ കുട്ടികളുണ്ടെങ്കില്‍ ഇരട്ടി ശമ്പളവും, മറ്റ് ആനുകൂല്യങ്ങളും; അതും ഇന്ത്യയിലെ ഈ സംസ്ഥാനത്ത്

വൈകാതെ ഇവര്‍ സുഹൃത്തുക്കളായി. സൗഹൃദം പിന്നീട് പ്രണയത്തിലേക്കും വഴിമാറി. പിന്നാലെ ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചു. ബെംഗളൂരുവിലേക്ക് വന്നാല്‍ വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാമെന്ന് യുവാവ് പെണ്‍കുട്ടിയോട് പറഞ്ഞു. പെണ്‍കുട്ടി ഇക്കാര്യം സമ്മതിക്കുകയും ചെയ്തു. ഇതിനായി പെണ്‍കുട്ടിയെ നാട്ടിലേക്ക് എത്തിക്കാന്‍ ഇരുവരും പദ്ധതികള്‍ തയ്യാറാക്കി.

75 ലക്ഷം പോയത് സിനിമാതാരത്തിന്റെ അക്കൗണ്ടിലേക്ക്? കെണിയില്‍ താരങ്ങളും വീണു, കിട്ടിയത് പഴയ ഐഫോണ്‍75 ലക്ഷം പോയത് സിനിമാതാരത്തിന്റെ അക്കൗണ്ടിലേക്ക്? കെണിയില്‍ താരങ്ങളും വീണു, കിട്ടിയത് പഴയ ഐഫോണ്‍

തുടര്‍ന്ന് നേപ്പാള്‍ വഴി കഴിഞ്ഞ സെപ്റ്റംബറില്‍ പെണ്‍കുട്ടിയെ അനധികൃതമായി ഇന്ത്യയിലേക്ക് കൊണ്ടുവരികയാിരുന്നു എന്ന് ബെംഗളൂരു വെറ്റ്ഫീല്‍ഡ് ഡി സി പി എസ് ഗിരീഷ് പറഞ്ഞു. ബെല്ലന്ദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സിലായിരുന്നു യുവതിയോടൊപ്പം മുലായം സിംഗ് താമസിച്ചിരുന്നത്. ഇവരെ അനധികൃതമായി താമസിപ്പിച്ചതിന് ക്വാര്‍ട്ടേഴ്സ് ഉടമയായ ഗോവിന്ദ റെഡ്ഡിക്ക് എതിരെ പൊലീസ് കേസെടുത്തു.

യുഎസിലെ പിരിച്ചുവിടല്‍ ബാധിച്ചത് രണ്ട് ലക്ഷത്തോളം ജീവനക്കാരെ, ഭൂരിഭാഗവും ഇന്ത്യക്കാര്‍, ആശങ്കയില്‍ പ്രവാസികള്‍യുഎസിലെ പിരിച്ചുവിടല്‍ ബാധിച്ചത് രണ്ട് ലക്ഷത്തോളം ജീവനക്കാരെ, ഭൂരിഭാഗവും ഇന്ത്യക്കാര്‍, ആശങ്കയില്‍ പ്രവാസികള്‍

പൊലീസില്‍ വിവരം അറിയിക്കാത്തതിനും ഗോവിന്ദ റെഡ്ഡിക്കെതിരെ കേസെടുത്തിട്ടുണ്ട്. അതേസമയം അനധികൃതമായി ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന കാമുകിയും പാകിസ്താന്‍ സ്വദേശിയുമായ പെണ്‍കുട്ടിയെ ബെംഗളൂരു പൊലീസ് ഫോറിനേഴ്സ് റീജണല്‍ രജിസ്ട്രേഷന്‍ ഓഫീസി (എഫ് ആര്‍ ആര്‍ ഒ)ന് കൈമാറിയിരിക്കുകയാണ്.

English summary
youth brings Pakistani woman to India and settles her together after fell in love by playing Ludo
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X