ലേഡീസ് ഹോസ്റ്റൽ കുളിമുറിയിൽ പടം പിടിക്കാനെത്തി.. 25 പെൺകുട്ടികൾ ചേർന്ന് യുവാവിനെ ചെയ്തത്!! ഞെട്ടും

  • Posted By: Desk
Subscribe to Oneindia Malayalam

ബെംഗളൂരു: ലേഡീസ് ഹോസ്റ്റലുകളെ ചുറ്റിപ്പറ്റി ചില ഞരമ്പ് രോഗികള്‍ എന്നും കാണും. പെണ്‍കുട്ടികളുടെ മുറിയിലും കുളിമുറിയിലുമെല്ലാം ഒളിഞ്ഞ് നോക്കുകയും മതിലിന് പുറത്ത് നിന്ന് ഷോ മാന്‍ ആകുന്നതുമെല്ലാം ഹോസ്റ്റലില്‍ കഴിയുന്നവര്‍ പലവട്ടം അനുഭവിച്ചിട്ടുള്ളതുമാകും. ബെംഗളുരുവിലെ ലേഡീസ് ഹോസ്റ്റലില്‍ പടം പിടിക്കാന്‍ കയറിയ യുവാവിന് പെണ്‍കുട്ടികള്‍ കൊടുത്ത പണി എന്തെന്ന് കേട്ടാല്‍ ഞെട്ടിപ്പോകും.

പോലീസിനെതിരെ ദിലീപിന്റെ പൂഴിക്കടകന്‍!! ആ പ്രമുഖരെ തൊടാൻ പിണറായിക്ക് ഭയം? സർക്കാർ ഏറെ വിയർക്കും

ദിലീപ് കേസിൽ പൊട്ടിപ്പൊളിഞ്ഞ് പോലീസ് നീക്കങ്ങൾ! നടനെതിരെ മൊഴി നൽകിയ ചാർളിയും ചതിച്ചു!

ഞെട്ടിക്കുന്ന സംഭവം

ഞെട്ടിക്കുന്ന സംഭവം

ബെംഗളുരുവിലെ സോഫ്‌റ്റെ് വെയര്‍ ഡെവലപ്‌മെന്റ് കമ്പനിയില്‍ ജോലിക്കാരായ പെണ്‍കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. കമ്പനി തന്നെ ഒരുക്കിയ താമസസ്ഥലത്തുള്ളത് 25 പെണ്‍കുട്ടികളാണ്.

സ്ഥിരം ഒളിഞ്ഞുനോട്ടം

സ്ഥിരം ഒളിഞ്ഞുനോട്ടം

ഈ ഹോസ്റ്റലില്‍ സ്ഥിരമായി ഒളിഞ്ഞ് നോക്കുകയും പെണ്‍കുട്ടികള്‍ വേഷം മാറുന്നതും കുളിക്കുന്നതും അടക്കമുള്ള ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തയാള്‍ക്കാണ് നല്ല മുട്ടന്‍ പണി കിട്ടിയത്. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ

ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ

തങ്ങളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കണ്ടതോടെയാണ് പെണ്‍കുട്ടികള്‍ കാര്യം അറിഞ്ഞത്. ഇതോടെ ഈ ഞരമ്പ് രോഗിയെ പിടികൂടാന്‍ പെണ്‍സംഘം തീരുമാനിക്കുകയായിരുന്നു. ഇയാളുടെ വരവ് കണ്ടെത്താന്‍ മാസങ്ങളോളം ഇവര്‍ കാത്തിരുന്നു.

കെണിയൊരുക്കി കാത്തിരുന്നു

കെണിയൊരുക്കി കാത്തിരുന്നു

മുപ്പത്കാരനായ യുവാവ് കഴിഞ്ഞ ദിവസം രാത്രി വീണ്ടുമെത്തി ഹോസ്റ്റലില്‍. കുളിമുറിയുടെ ഷെഡ് വഴി ഇയാള്‍ മൊബൈലുമായി നുഴഞ്ഞ് കയറുന്നത് സിസിടിവി ക്യാമറകള്‍ വഴി പെണ്‍കുട്ടികള്‍ കണ്ടുകൊണ്ടിരിക്കുകയായിരുന്നു.

പാൽക്കാരൻ പയ്യൻ

പാൽക്കാരൻ പയ്യൻ

കുളിമുറിയുടെ പുറത്തെത്തിയതും കാത്തിരുന്ന പെണ്‍കുട്ടം ഇയാളെ വട്ടം ചേര്‍ന്ന് പിടികൂടി. വലിച്ചിഴച്ച് മുറിക്കകത്ത് എത്തിക്കുകയും ചെയ്തു. പിന്നെ നടന്നത് സലിം കുമാറിന്റെ കഥാപാത്രം ഒരു സിനിമയില്‍ വിവരിച്ച, ലേഡീസ് ഹോസ്റ്റലില്‍ കയറിയ പാല്‍ക്കാരന്‍ പയ്യന്റേതിനേക്കാള്‍ ഭീകരമായിരുന്നു.

പീഡിപ്പിച്ച് ഉപേക്ഷിച്ചു

പീഡിപ്പിച്ച് ഉപേക്ഷിച്ചു

ഇയാളുടെ വസ്ത്രങ്ങളെല്ലാം അഴിച്ച് മാറ്റി കൈകാലുകള്‍ കട്ടിലിനോട് ചേര്‍ത്ത് കെട്ടി. തുടര്‍ന്ന് പെണ്‍കുട്ടികള്‍ മാറി മാറി, മൃഗീയമായി ഇയാളെ പീഡിപ്പിച്ചുവത്രേ. മണിക്കൂറുകള്‍ നീണ്ട അതിക്രമത്തിന് ശേഷം ഇയാളെ കാറില്‍ കയറ്റി കൊണ്ടുപോയി റോഡരികില്‍ ഉപേക്ഷിച്ചു.

പോലീസ് ഹോസ്റ്റലിൽ

പോലീസ് ഹോസ്റ്റലിൽ

തുടര്‍ന്ന് പെണ്‍കുട്ടികള്‍ സ്ഥലത്ത് നിന്നും രക്ഷപ്പെടുകയും ചെയ്തു. സംഭവം പുറത്തായതോടെ പോലീസ് ഇടപെട്ടു. യുവാവിന്റെ മൊബൈല്‍ ഫോണ്‍ സിഗ്നല്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് ലേഡീസ് ഹോസ്റ്റലില്‍ എത്തിയത്.

ജനനേന്ദ്രിയത്തിന് പരുക്ക്

ജനനേന്ദ്രിയത്തിന് പരുക്ക്

ഹോസ്റ്റലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് പീഡനവിവരം പുറത്തായത്. ആക്രമിക്കപ്പെട്ട യുവാവ് ലൈംഗിക അവയവത്തിന് ഗുരുതര പരുക്കേറ്റ് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് എന്നാണ് റിപ്പോര്‍ട്ട്.

പെൺകുട്ടികളെ അറസ്റ്റ് ചെയ്തില്ല

പെൺകുട്ടികളെ അറസ്റ്റ് ചെയ്തില്ല

സംഭവത്തില്‍ മജസ്റ്റിക് പോലീസ് കേസെടുത്തിട്ടുണ്ട്. എ്ന്നാല്‍ കുറ്റവാളികളായ പെണ്‍കുട്ടികളെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല. എന്തായാലും കേട്ടുകേള്‍വി ഇല്ലാത്ത ഈ സംഭവം പോലീസിനേയും ബെംഗളൂരുവിനേയും ഞെട്ടിച്ചിരിക്കുകയാണ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Youth cought from hostal bathroom was gang raped by girls

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്