റോഡില്‍ നിന്ന പശുവിനെ ഹോണടിച്ച് പേടിപ്പിച്ചു, സംഭവമറിഞ്ഞ ഉടമ യുവാവിനെ ചെയ്തത് ഞെട്ടിക്കും!!
റോഡില്‍ നിന്ന പശുവിനെ ഹോണടിച്ച് മാറ്റാന്‍ ശ്രമിച്ച യുവാവിന് നേരെ മര്‍ദനം.
പാറ്റ്‌ന: റോഡില്‍ നിന്ന പശുവിനെ ഹോണടിച്ച് മാറ്റാന്‍ ശ്രമിച്ച യുവാവിന് നേരെ മര്‍ദനം. ഹോണടിച്ച് പശുവിനെ പേടിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ഉടമ യുവാവിന്റെ കണ്ണ് അടിച്ച് തകര്‍ത്തത്. മര്‍ദനത്തെ തുടര്‍ന്ന് യുവാവിന്റെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു.
ഗണേഷ് മണ്ഡല്‍ എന്ന യുവാവിനാണ് കാഴ്ച നഷ്ടപ്പെട്ടത്. പശുവിനെ ഹോണടിച്ച് പേടിപ്പിച്ച് റോഡില്‍ നിന്ന് മാറ്റാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് യുവാവിനെ നടുറോഡില്‍ വെച്ച് മര്‍ദ്ദിച്ചത്.

ബീഹാറിലെ സഹര്‍സ ജില്ലയിലാണ് സംഭവം. മണ്ഡലിനെ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് സര്‍ക്കാര്‍ ആശുപത്രിയിലും പ്രദര്‍ശിപ്പിച്ചു. കണ്ണില്‍ നിന്ന് രക്തയൊഴുക്ക് നിലയ്ക്കാത്തതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തില്‍ യുവാവിനെ മര്‍ദിച്ച പശുയുടമയ്ക്ക് എതിരെ പോലീസ് കേസെടുത്തു.












Click it and Unblock the Notifications