കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാമുകിയെ കാണാതെ ഉറങ്ങാന്‍ കഴിഞ്ഞില്ല; രാത്രി വീടിനു മുകളില്‍ വലിഞ്ഞു കയറി, പിന്നീട് സംഭവിച്ചത്...

സമീപത്തുള്ള മറ്റൊരു കെട്ടിടത്തില്‍ നിന്നായിരുന്നു റഷീദ് അലി കാമുകിയുടെ വീടിന്റെ ഭിത്തിയില്‍ പിടിച്ചു കയറാന്‍ ശ്രമിച്ചത്.

  • By അക്ഷയ്‌
Google Oneindia Malayalam News

റായ്പൂര്‍: കാമുകിയെ കാണാതിരിക്കാന്‍ കഴിഞ്ഞില്ല. പിന്നെയൊന്നും നോക്കിയില്ല കാമുകിയുടെ വീടിനു മുകളിലേക്ക് വലിഞ്ഞു കയറി. പക്ഷെ സാഹസികനായ കാമുകന് സംഭവിച്ചത് ദുരന്തമായിരുന്നു. കാമുകന്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് വീണ് മരിച്ചു. റഷീദ് അലി എന്ന ഇരുപത്തി രണ്ട് വയസ്സുകാരനാണ് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചത്.

സിവിലൈന്‍സ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. സമീപത്തുള്ള മറ്റൊരു കെട്ടിടത്തില്‍ നിന്നായിരുന്നു റഷീദ് അലി കാമുകിയുടെ വീടിന്റെ ഭിത്തിയില്‍ പിടിച്ചു കയറാന്‍ ശ്രമിച്ചത്. എന്നാല്‍ ബാലന്‍സ് നഷ്ടപ്പെട്ട ഇയാള്‍ നിലത്തേക്ക് വീഴുകയായിരുന്നു. എന്നാല്‍ ഇത് കൊലപാതകമാണെന്ന ആരോപണമായി റഷീദ് അലിയുടെ കുടുംബാംഗങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.

ആരോപണം

ആരോപണം

സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് യുവാവിന്റെ ബന്ധുക്കള്‍ രംഗത്തെത്തി.

 വീട്ടിലേക്ക് ക്ഷണിച്ചു

വീട്ടിലേക്ക് ക്ഷണിച്ചു

അരമണിക്കൂറിലേറെ ഇരുവിരും നേരില്‍ സംസാരിച്ച ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പിന്നാട് ഫോണില്‍ സംസാരിക്കുന്നതിനിടെ പെണ്‍കുട്ടി റഷീദിനെ വീട്ടിലേക്ക് ക്ഷമിക്കുകയായിരുന്നു.

 പരിക്ക്

പരിക്ക്

തലയ്ക്കും നട്ടെല്ലിനുമേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്നാണ് പോലീസ് പറയുന്നത്.

ആരംഭിച്ചു

ആരംഭിച്ചു

റഷീദിന്റെ ബന്ധുക്കളുടെ ആരോപണത്തെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English summary
A 22-year-old youth died after falling from the third floor of a building in Rajatalab area of Civil Lines. As per the Civil Lines police, the youth identified as Rashid Ali was trying to break into his girlfriend's house that he was trying to reach from an adjoining building. However, he lost his balance and fell down. He was rushed to a hospital where doctors declared him dead.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X