കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി നേതാവിനെ ജനറല്‍ സെക്രട്ടറിയാക്കി കോണ്‍ഗ്രസ്, മധ്യപ്രദേശില്‍ പുതിയ നാണക്കേട്

Google Oneindia Malayalam News

ഭോപ്പാല്‍: പാര്‍ട്ടി വിട്ടവരെ പോലും അറിയാത്ത അവസ്ഥയിലെത്തി നില്‍ക്കുകയാണ് കോണ്‍ഗ്രസ്. മധ്യപ്രദേശില്‍ ബിജെപി നേതാവിനെ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി നിയമിച്ചിരിക്കുകയാണ് നേതൃത്വം. വളരെ നാണം കെട്ട ആശയക്കുഴപ്പമാണ് കോണ്‍ഗ്രസില്‍ സംഭവിച്ചിരിക്കുന്നത്. ഇയാള്‍ മാര്‍ച്ചില്‍ കോണ്‍ഗ്രസ് വിട്ട നേതാവാണ്. ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം നിരവധി നേതാക്കള്‍ പാര്‍ട്ടി വിട്ട സമയത്താണ് ഇയാളും ബിജെപിയിലേക്ക് പോയത്. ഹര്‍ഷിത് സിംഗായ് എന്നാണ് ഇയാളുടെ പേര്. എന്തായാലും തിരഞ്ഞെടുപ്പ് റദ്ദാക്കിയിട്ടുണ്ട്. സ്വന്തം പാര്‍ട്ടിയിലുള്ള നേതാക്കളെ പോലും അറിയാത്ത അവസ്ഥയിലേക്ക് കോണ്‍ഗ്രസ് നീങ്ങിയെന്നാണ് ബിജെപിയുടെ വിമര്‍ശനം.

1

ജബല്‍പൂരിലെ യൂണിറ്റിന്റെ ജനറല്‍ സെക്രട്ടറിയായി സിംഗായിയെ തിരഞ്ഞെടുത്തത്. കഴിഞ്ഞ ദിവസം വിജയത്തില്‍ അഭിനന്ദിച്ച് കൊണ്ട് നിരവധി സന്ദേശങ്ങള്‍ ഇയാള്‍ക്ക് ലഭിച്ചിരുന്നു. അതില്‍ ഞെട്ടി പോയെന്ന് സിംഗായി പറഞ്ഞു. ഒമ്പത് മാസം മുമ്പ് പാര്‍ട്ടി വിട്ടതാണെന്ന് താന്‍ അറിയിച്ചതാണ്. എന്നാല്‍ ഇത് രേഖകളില്‍ വന്നിരുന്നില്ല. കഴിഞ്ഞ ദിവസമാണ് യൂത്ത് കോണ്‍ഗ്രസില്‍ തിരഞ്ഞെടുപ്പ് നടന്നത്. 12 വോട്ടുകള്‍ക്ക് ഹര്‍ഷിത് വിജയിക്കുകയും ചെയ്തു. ബിജെപിയിലേക്ക് കൂറുമാറുമ്പോള്‍ എന്‍എസ്‌ഐയുവിന്റെ ജബല്‍പൂര്‍ യൂണിറ്റ് പ്രസിഡന്റായിരുന്നു ഹര്‍ഷിത്.

താന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന സമയത്ത് ഒരാള്‍ക്ക് പോലും തിരഞ്ഞെടുപ്പില്‍ താല്‍പര്യമില്ലായിരുന്നു. മൂന്ന് വര്‍ഷം മുമ്പാണ് യൂത്ത് കോണ്‍ഗ്രസില്‍ താന്‍ നോമിനേഷന്‍ നല്‍കിയത്. എന്നാല്‍ തിരഞ്ഞെടുപ്പ് നടന്നില്ല. 2018ലെ മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് കാരണം അത് വൈകി. പിന്നീട് അത് ലോക്‌സഭാ തിരഞ്ഞെടുപ്പ് കാരണം വൈകി. പാര്‍ട്ടി വിട്ടപ്പോള്‍ തന്നെ താന്‍ രാജിക്കത്ത് നല്‍കിയിരുന്നു. നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതായി ഇമെയിലും അയച്ചിരുന്നു. കമല്‍ നാഥിനും രാഹുല്‍ ഗാന്ധിക്കും കത്തയച്ചിരുന്നു. എന്നാല്‍ കാര്യങ്ങള്‍ നേരെ തിരിഞ്ഞാണ് വന്നത്. മധ്യപ്രദേശില്‍ പാര്‍ട്ടിയില്‍ ഇല്ലാത്തവരെയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് തിരഞ്ഞെടുക്കുന്നതെന്നും ഹര്‍ഷിത് പരിഹസിച്ചു.

അതേസമയം ഹര്‍ഷിതില്‍ നിന്ന് ഇത്തരത്തില്‍ യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് വക്താവ് മര്‍സൂദ് മിര്‍സ പറഞ്ഞു. വളരെ വിലകുറഞ്ഞ തന്ത്രങ്ങളാണ് ഹര്‍ഷിത് കളിക്കുന്നതെന്നും, നോമിനേഷന്‍ പിന്‍വലിച്ചെന്ന് നുണ പഞ്ഞെന്നും മുന്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ കുനാല്‍ ചൗധരി പറഞ്ഞു. എന്തായാലും വലിയ നാണക്കേടാണ് കോണ്‍ഗ്രസിന് ഉണ്ടായിരിക്കുന്നത്. ആരാണ് ഈ അബദ്ധത്തിന് കാരണക്കാരെന്ന് അന്വേഷിക്കാന്‍ അച്ചടക്ക സമിതിയെ നിയമിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്.

English summary
youth congress appoints bjp leader to big post faces embarrasment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X