കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വഴങ്ങി കോണ്‍ഗ്രസ് നേതൃത്വം.. 'സൂപര്‍ 75'.. ചുമതല യൂത്ത് കോണ്‍ഗ്രസിന്! മഹാരാഷ്ട്രയില്‍ നീക്കം ഇങ്ങനെ

Google Oneindia Malayalam News

മുംബൈ: ലോക്സഭ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പാര്‍ട്ടിയില്‍ യുവാക്കളുടെ നേതൃനിരയ്ക്കായുള്ള മുറുവിളി ശക്തമായിരുന്നു. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചതോടെ അധ്യക്ഷ പദവി ഇനി യുവാക്കളാരെങ്കിലും ഏറ്റെടുക്കണമെന്നതാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. മുതിര്‍ന്ന നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ അമരീന്ദര്‍ സിംഗ് അടക്കം ഇതേ ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നത്. ഇനി പാര്‍ട്ടിയെ നയിക്കാന്‍ യുവാക്കള്‍ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു.

<strong>പാലം വലിച്ച് നേതാക്കള്‍! എട്ട് നിലയില്‍ പൊട്ടി കോണ്‍ഗ്രസ്!! ജുനഗഡ് തൂത്തുവാരി ബിജെപി</strong>പാലം വലിച്ച് നേതാക്കള്‍! എട്ട് നിലയില്‍ പൊട്ടി കോണ്‍ഗ്രസ്!! ജുനഗഡ് തൂത്തുവാരി ബിജെപി

അതേസമയം ഇത്തരം ആവശ്യങ്ങളോട് ഹൈക്കമാന്‍റ് ഇതുവരെ പ്രതികരിച്ചിരുന്നില്ല. എന്നാല്‍ മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ യുവജനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ് നേതൃത്വം. തിരഞ്ഞെടുപ്പില്‍ പകുതിയോളം സീറ്റുകളുടെ ചുമതല യൂത്ത് കോണ്‍ഗ്രസിനെ ഏല്‍പ്പിച്ച് തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുകയാണ് പാര്‍ട്ടി.

 വഴങ്ങി നേതൃത്വം

വഴങ്ങി നേതൃത്വം

യുവാക്കള്‍ നേതൃനിരയില്‍ വരണമെന്ന ആവശ്യം നാളുകളായി കോണ്‍ഗ്രസില്‍ ഉയരുന്നുണ്ടെങ്കിലും അത്തരം ആവശ്യത്തോട് അനുകൂല പ്രതികരണമായിരുന്നില്ല ഹൈക്കമാന്‍റ് ഇതുവരെ സ്വീകരിച്ചിരുന്നത്. എന്നാല്‍ മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ അല്‍പം മാറ്റി പിടിക്കാന്‍ തന്നെ ഒരുങ്ങിയിരിക്കുകയാണ് നേതൃത്വം. സംസ്ഥാനത്തെ 75 മണ്ഡലങ്ങളുടെ ഉത്തരവാദിത്തം യൂത്ത് കോണ്‍ഗ്രസിനാണ് നേതൃത്വം നല്‍കിയിരിക്കുന്നത്.

 'സൂപ്പര്‍ 75'

'സൂപ്പര്‍ 75'

'സൂപ്പര്‍ 75' ​എന്നാണ് യൂത്ത് കോണ്‍ഗ്രസ് തങ്ങള്‍ക്ക് ലഭിച്ച ചുമതലയെ വിശേഷിപ്പിക്കുന്നത്. നേരത്തേ സംസ്ഥാനത്തെ 60 മണ്ഡലങ്ങളുടെ ചുമതല തങ്ങളെ ഏല്‍പ്പിച്ചിരുന്നു. ഇപ്പോള്‍ 15 മണ്ഡലങ്ങളുടെ കൂടി ഉത്തരവാദിത്തം നല്‍കിയിരിക്കുകയാണ്. മുംബൈയില്‍ ഉള്‍പ്പെടെ മണ്ഡലങ്ങളുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. മഹാരാഷ്ട്ര യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് സത്യജിത്ത് താമ്പേ പാട്ടീല്‍ പറഞ്ഞു.

 പരാജയപ്പെട്ട മണ്ഡലങ്ങള്‍

പരാജയപ്പെട്ട മണ്ഡലങ്ങള്‍

2014 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷത്തില്‍ നഷ്ടമായ 15 സീറ്റുകള്‍ ഉണ്ട്. ഇവിടങ്ങളില്‍ 1000 വോട്ടുകളുടെ വ്യത്യാസത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് പരാജയം രുചിക്കേണ്ടി വന്നത്. അത്തരം മണ്ഡലങ്ങള്‍ ലക്ഷ്യം വെച്ചാണ് യൂത്ത് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മണ്ഡലങ്ങളുടെ ബൂത്ത് ലെവല്‍ മാനേജ്മെന്‍റ്, സ്ഥാനാര്‍ത്ഥിയുടെ സോഷ്യല്‍ മീഡിയ കാമ്പെയ്ന്‍ എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പ്രവര്‍ത്തകര്‍ ശ്രദ്ധ ചെലുത്തും താമ്പേ പാട്ടീല്‍ പറഞ്ഞു.

 യുവാക്കള്‍ ലക്ഷ്യം

യുവാക്കള്‍ ലക്ഷ്യം

ഓരോ അസംബ്ലി മണ്ഡലങ്ങളിലും ആറ് തല പ്രവര്‍ത്തന പദ്ധതിയാണ് തയ്യാറാക്കുന്നത്. കാര്യക്ഷമമല്ലാത്ത ബൂത്തുകള്‍ കണ്ടെത്തി ആവശ്യമായ മാറ്റങ്ങള്‍ നടത്തുകയാണ് ആദ്യ നീക്കം. പിന്നീട് സ്ഥാനാര്‍ത്ഥിയുടെ എല്ലാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കും. യുവാക്കളെ ആകര്‍ഷിക്കാനായുള്ള പ്രത്യേക പരിപാടികളും യൂത്ത് കോണ്‍ഗ്രസ് ഒരുക്കുന്നുണ്ട്.

 സഖ്യത്തില്‍

സഖ്യത്തില്‍

കോളേജുകള്‍, സ്കൂള്‍, യൂനിവേഴ്സിറ്റി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് പരമാവധി വോട്ടര്‍മാരില്‍ എത്താനാണ് ഉദ്ദേശം. ഓണ്‍ലൈനായും ഓഫ് ലൈനായും യുവാക്കളെ ബന്ധപ്പെടും. തിരഞ്ഞെടുപ്പ് പ്രകടന പത്രിക ഉടന്‍ തയ്യാറാക്കുമെന്നും താമ്പേ പാട്ടീല്‍ പറഞ്ഞു.അതേസമയം ഇത്തവണയും എന്‍സിപിയുമായി സഖ്യത്തിലാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നത്.

 സ്ഥാനാര്‍ത്ഥി പ്രഖ്യാപനം

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം

288 സീറ്റുകളില്‍ പകുതി സീറ്റുകള്‍ എന്‍സിപിക്ക് നല്‍കുമെന്നാണ് കണക്കാക്കപ്പെടുന്നത്. 150 സീറ്റുകളില്‍ വിഭജനം സംബന്ധിച്ച് തര്‍ക്കമില്ലെന്ന് ഇരുകക്ഷികളും വ്യക്തമാക്കി. മറ്റ് സീറ്റുകളിള്‍ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ജുലൈ അവസാനത്തോടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.

<strong>യെഡ്ഡി ആഘോഷിക്കേണ്ട, സര്‍ക്കാര്‍ 6 മാസം തികയ്ക്കില്ല, മുന്നറിയിപ്പുമായി സിദ്ധരാമയ്യ</strong>യെഡ്ഡി ആഘോഷിക്കേണ്ട, സര്‍ക്കാര്‍ 6 മാസം തികയ്ക്കില്ല, മുന്നറിയിപ്പുമായി സിദ്ധരാമയ്യ

<strong>ഇനി മധ്യപ്രദേശ്! ബിജെപി പണി തുടങ്ങി? സര്‍ക്കാര്‍ താഴെ വീണാല്‍ ഉത്തരവാദിയല്ലെന്ന് ചൗഹാന്‍</strong>ഇനി മധ്യപ്രദേശ്! ബിജെപി പണി തുടങ്ങി? സര്‍ക്കാര്‍ താഴെ വീണാല്‍ ഉത്തരവാദിയല്ലെന്ന് ചൗഹാന്‍

English summary
Youth Congress comes up with Super 75 plan in Maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X