Get Updates
Get notified of breaking news, exclusive insights, and must-see stories!

യൂത്ത് കോണ്‍ഗ്രസ് പണി തുടങ്ങി!ലക്ഷ്യം 4 മുതല്‍ 5 കോടി യുവാക്കള്‍, മഹാരാഷ്ട്ര പിടിക്കാന്‍ കോണ്‍ഗ്രസ്

മുംബൈ: ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയില്‍ നിന്ന് കരകയറാനാകാതെ ഉഴലുമ്പോഴാണ് പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാര്‍ട്ടിയെ നയിക്കാന്‍ ഇനിയില്ലെന്ന് വ്യക്തമാക്കി രാഹുല്‍ ഗാന്ധി കളം വിട്ടത്. ഇതുവരെ അധ്യക്ഷനെ കണ്ടെത്താന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് സാധിച്ചിട്ടില്ല. അതിനിടെ മൂന്ന് നിയമസഭ തിരഞ്ഞെടുപ്പ് കൂടി പടിവാതില്‍ക്കല്‍ എത്തിയതോടെ കീഴ്വഴക്കങ്ങളെല്ലാം കാറ്റില്‍ പറത്തി പുതു തന്ത്രങ്ങള്‍ മെനയാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്.

അതിന്‍റെ ഭാഗമായാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയില്‍ യൂത്ത് കോണ്‍ഗ്രസിന് ദേശീയ നേതൃത്വം ചുമതല നല്‍കിയിരിക്കുന്നത്. പാര്‍ട്ടിയില്‍ യുവാക്കള്‍ നേതൃനിരയില്‍ വേണമെന്ന ആവശ്യം ശക്തമായതും തിരുമാനത്തിന് കാരണമായിരുന്നു. എന്തായാലും തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് വന്‍ ഒരുക്കങ്ങളാണ് യൂത്ത് കോണ്‍ഗ്രസ് മഹാരാഷ്ട്രയില്‍ നടത്തുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ

 ലക്ഷ്യം നിയമസഭ

ലക്ഷ്യം നിയമസഭ

ലോക്സഭ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പാര്‍ട്ടിയില്‍ യുവാക്കളുടെ നേതൃനിരയ്ക്കായുള്ള മുറുവിളി ശക്തമായിരുന്നു. ഇനി പാര്‍ട്ടിയെ നയിക്കാന്‍ യുവാക്കള്‍ മുന്‍കൈയെടുക്കണമെന്ന നിര്‍ദ്ദേശമാണ് മുതിര്‍ന്ന നേതാക്കളില്‍ പലരും മുന്നോട്ട് വെച്ചത്. ഇതോടെയാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിലെ യുവജനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കാന്‍ പാര്‍ട്ടി തിരുമാനിച്ചത്.

 ചുമതല ഏല്‍പ്പിച്ചു

ചുമതല ഏല്‍പ്പിച്ചു

ആദ്യ ഘട്ടത്തില്‍ സംസ്ഥാനത്തെ 60 സീറ്റുകളുടെ ചുമതലയായിരുന്നു യൂത്ത് കോണ്‍ഗ്രസിന് നല്‍കിയിരിക്കുന്നത്. എന്നാല്‍ പിന്നീട് മുംബൈ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളുടെ ചുമതല കൂടി യൂത്ത് കോണ്‍ഗ്രസിനെ നേതൃത്വം ഏല്‍പ്പിച്ചു. നേതൃത്വത്തിന്‍റെ പ്രതീക്ഷ കാത്ത് സൂക്ഷിക്കാന്‍ വന്‍ ഒരുക്കങ്ങളാണ് തിരഞ്ഞെടുപ്പിനായി പ്രവര്‍ത്തകര്‍ ഒരുക്കുന്നത്. നേരിയ ഭൂരിപക്ഷത്തില്‍ പരാജയം രുചിക്കേണ്ടി വന്ന മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനം.

 നാല് മുതല്‍ അഞ്ച് കോടി യുവാക്കള്‍

നാല് മുതല്‍ അഞ്ച് കോടി യുവാക്കള്‍

മണ്ഡലങ്ങളുടെ ബൂത്ത് ലെവല്‍ മാനേജ്മെന്‍റ്, സ്ഥാനാര്‍ത്ഥിയുടെ സോഷ്യല്‍ മീഡിയ കാമ്പെയ്ന്‍ എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും യൂത്ത് കോണ്‍ഗ്രസ് ഇടപെടും. യുവാക്കളെ ലക്ഷ്യം വെച്ചുള്ള പ്രത്യേകം തെരഞ്ഞെടുപ്പ് പത്രിക ഇറക്കാനാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ പദ്ധതി. സംസ്ഥാനത്തെ 18 നും 25 നും ഇടയിലുള്ള നാല് മുതല്‍ അഞ്ച് കോടി വരെ യുവാക്കളാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ ഉന്നം, സംസ്ഥാന പ്രസിഡന്‍റ് സത്യജിത്ത് താമ്പേ പറഞ്ഞു.

 പ്രകടന പത്രിക

പ്രകടന പത്രിക

യുവാക്കളെ പരാമവധി തിരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ സജീവമാക്കും. പ്രത്യേക സെമിനാറുകള്‍, സംവാദങ്ങള്‍, പരിപാടികള്‍ എന്നിവ ഓണ്‍ലൈനായും ഓഫ് ലൈനായും സംഘടിപ്പിക്കും. ഇതിലൂടെ യുവാക്കളുടെ ആവശ്യമെന്തെന്ന് തിരിച്ചറിയുകയും അത് തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തുകയുമാണ് ലക്ഷ്യമെന്ന് താമ്പേ പറഞ്ഞു.

 കോണ്‍ഗ്രസിന് മാത്രം

കോണ്‍ഗ്രസിന് മാത്രം

ഇപ്പോള്‍ ഇന്ത്യ യുവാക്കളുടെ രാജ്യമാണ്. രണ്ട് കോടി യുവാക്കള്‍ക്ക് ജോലി വാഗ്ദാനവുമായാണ് ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയത്. വാഗ്ദാനം നിറവേറിയില്ലെന്ന് മാത്രമല്ല തെഴിലില്ലായ്മ നിരക്ക് ഏറ്റവും ഉയരത്തില്‍ എത്തുകയും ചെയ്തു. കോണ്‍ഗ്രസിന് മാത്രമേ യുവാക്കള്‍ക്ക് ജോലി നല്‍കാനും രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയിലേക്ക് നയിക്കാനും സാധിക്കൂവെന്നാണ് ജനങ്ങളോട് തങ്ങള്‍ക്ക് പറയാനുള്ളതെന്നും താമ്പേ പറഞ്ഞു.

 പ്രാദേശിക കക്ഷികള്‍

പ്രാദേശിക കക്ഷികള്‍

ലോക്സഭ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് നേരിട്ടത്. വീണ്ടും ഒരു തിരിച്ചുവരവിനുള്ള ശ്രമമാണ് ഇപ്പോള്‍ സംസ്ഥാനത്ത് പാര്‍ട്ടി നടത്തുന്നത്. എന്‍സിപിയുമായി സഖ്യത്തില്‍ തന്നെയാകും കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. 288 സീറ്റുകളില്‍ പകുതി സീറ്റുകള്‍ എന്‍സിപിക്ക് നല്‍കിയേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. കൂടുതല്‍ പ്രാദേശിക കക്ഷികളെ ഒപ്പം ചേര്‍ത്ത് ബിജെപിക്കെതിരെ പോരാടാനുള്ള ശ്രമങ്ങളും കോണ്‍ഗ്രസ് സംസ്ഥാനത്ത് സജീവമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+