കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുൽ ഗാന്ധിക്ക് പിന്നാലെ കേശവ് ചന്ദ് യാദവും; യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷനും രാജി വെച്ചു

Google Oneindia Malayalam News

ദില്ലി: രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയും കോൺഗ്രസിൽ കൂട്ടരാജി തുടരുന്നു. യൂത്ത് കോൺഗ്രസ് അഖിലേന്ത്യ അധ്യക്ഷൻ കേശവ് ചന്ദ് യാദവ് ആണ് ഏറ്റവും ഒടുവിലായി രാജി സമർപ്പിച്ചത്. ലോക്സഭ തിരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ട തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്ന് കേശവ് ചന്ദ് യാദവ് വ്യക്തമാക്കി. അധ്യക്ഷ സ്ഥാനത്ത് തുടരാൻ അർഹനല്ലെന്നും പരാജത്തിന്റെ പൂർണ ഉത്തവാദിത്തം ഏറ്റെടുക്കുകയാണെന്നും ചൂണ്ടിക്കാട്ടി കേശവ് ചന്ദ് യാദവ് രാഹുൽ ഗാന്ധിക്ക് കത്ത് നൽകി.

ർണാടകയിൽ ഉറപ്പായും സർക്കാർ രൂപീകരിക്കും; കേരളത്തിലും ബിജെപി അധികാരത്തിലേക്കെന്ന് അമിത് ഷാർണാടകയിൽ ഉറപ്പായും സർക്കാർ രൂപീകരിക്കും; കേരളത്തിലും ബിജെപി അധികാരത്തിലേക്കെന്ന് അമിത് ഷാ

ഇന്ത്യയുടെ വികസനത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള താങ്കളുടെ കാഴ്ചപ്പാടുകളിൽ ആകൃഷ്ടനായാണ് ഞാൻ രാഷ്ട്രീയത്തിൽ ഇറങ്ങുന്നത്, താങ്കളുടെ വിപ്ലവകരമായ പല തീരുമാനങ്ങളുടെയും ഫലമായാണ് സാധാരണക്കാരനായ എന്നെപ്പോലൊരാൾ യൂത്ത് കോൺഗ്രസിന്റെ നേതൃസ്ഥാനത്തേയ്ക്ക് എത്തുന്നത്. 2019ലെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഞാൻ രാജി വയ്ക്കുകയാണ്. പാർട്ടിയെ സ്നേഹിക്കുന്ന, ഉത്തരവാദിത്തമുള്ള ഒരു സാധാരണ പ്രവർത്തകനായി എന്നും തുടരുമെന്നും രാഹുൽ ഗാന്ധിക്കെഴുതിയ കത്തിൽ കേശവ് ചന്ദ് യാദവ് രാഹുൽ ഗാന്ധിക്കെഴുതിയ കത്തിൽ പറയുന്നു.

main

ഉത്തർപ്രദേശിലെ ഡിയോറിയ സ്വദേശിയാണ് കേശവ് ചന്ദ് യാദവ്. കഴിഞ്ഞ വർഷം മെയിലാണ് കേശവ ചന്ദിനെ യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ അധ്യക്ഷനായി നിയമിക്കുന്നത്. രാഹുൽ ഗാന്ധി രാജി തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേശവ് ചന്ദ് യാദവിന്റെ നേതൃത്വത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകർ ദില്ലിയിലെ രാഹുലിന്റെ വസതിക്ക് മുമ്പിൽ ഒത്തുകൂടിയിരുന്നു. അനുനയശ്രമങ്ങൾ വിഫലമാക്കി കഴിഞ്ഞ ബുധനാഴ്ച രാഹുൽ ഗാന്ധി തന്റെ രാജിക്കത്ത് പുറത്ത് വിടുകയായിരുന്നു.

അധ്യക്ഷ സ്ഥാനം രാജിവെച്ച് രാഹുൽ ഗാന്ധിയെ പിന്തുണച്ചും എതിർത്തും നിരവധി നേതാക്കൾ രംഗത്ത് വന്നിരുന്നു. തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുതിർന്ന നേതാക്കളടക്കമുള്ള പലരും പാർട്ടി പദവികൾ രാജി വെച്ചിരുന്നു. എഐസിസി സെക്രട്ടറിമാർ അടക്കം ഇതിൽ ഉൾപ്പെടുന്നു. ഇതിന് പിന്നാലെയാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷൻറെ രാജി.

English summary
Youth congress president Keshav Chand Yadav resigned from post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X