യുപി പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു; മര്‍ദിച്ച് കൊന്നതെന്ന് കുടുംബം
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. യുവാവിനെ പോലീസ് ക്രൂരമായി മര്‍ദിച്ച് കൊന്നതാണെന്ന് കുടുംബം ആരോപിക്കുന്നു. അതേസമയം പോലീസ് കസ്റ്റഡി മര്‍ദനം നിഷേധിച്ചിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം നടത്തുകയാണെന്നും പോലീസ് അറിയിച്ചു. ബാഗ്പത്ത് ജില്ലയിലെ റാത്തോള്‍ ഗ്രാമത്തില്‍ നിന്നുള്ളള കൂലിവേലക്കാരനെ, ചൂതാട്ടം സംശയിച്ച് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
പോലീസ് ഇയാളെ പിന്നീട് വിട്ടയച്ചിരുന്നു. എന്നാല്‍ വിട്ടയച്ച് വെറും അരമണിക്കൂറിനുള്ളില്‍ തന്നെ ഇയാള്‍ക്ക് മരണം സംഭവിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് കുടുംബം ഗുരുതരമായ ആരോപണങ്ങള്‍ പോലീസിനെതിരെ ഉന്നയിച്ചിരിക്കുന്നത്.പോലീസ് മൂന്നാം മുറ യുവാവിനെതിരെ പ്രയോഗിച്ചെന്നും, ഇതേ തുടര്‍ന്നുള്ള മുറിവുകളാണ് മരണകാരണമായതെന്നുമാണ് കുടുംബം ആരോപിക്കുന്നത്.

അതേസമയം സംഭവത്തില്‍ ഒരു പോലീസുകാരനെ സ്ഥലം മാറ്റിയിരിക്കുകയാണ്. ഒരു തോട്ടത്തില്‍ നിന്നാണ് സാജിദ് അബ്ബാസിയെന്ന ഈ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പിന്നീട് ചെക് പോസിറ്റിലേക്ക് കൊണ്ടുവന്നിരുന്നു. കുറച്ച് സമയം ഇയാള്‍ പോലീസ് വിട്ടയക്കുകയായിരുന്നു. എന്നാല്‍ ക്രൂരമായി മര്‍ദിച്ചതിനെ തുടര്‍ന്ന് സാജിദിന്റെ ആരോഗ്യ നില മോശമായെന്നും, ഇതേ തുടര്‍ന്നാണ് പോലീസ് വിട്ടയച്ചതെന്നും പിതാവ് ബാബു അബ്ബാസി പറഞ്ഞു.
ചെക് പോസ്റ്റില്‍ വെച്ച് മകനെ പോലീസുകാര്‍ മര്‍ദിച്ചുവെന്നും ബാബു അബ്ബാസി ആരോപിച്ചു.മര്‍ദനമേറ്റ് ഗുരുതരാവസ്ഥയിലെത്തിയ മകനെ ഉടനെ തന്നെ ഞങ്ങള്‍ ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാല്‍ രക്ഷിക്കാനായില്ല. ഗ്രാമവാസികള്‍ പോലും പോലീസ് കോണ്‍സ്റ്റബിളുമാര്‍ തന്റെ മകനെ മര്‍ദിക്കുന്നത് കണ്ടിട്ടുണ്ടെന്നും അബ്ബാസി പറഞ്ഞു. അതേസമയം നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. റോഡുകള്‍ തടഞ്ഞാണ് ഇവര്‍ പ്രതിഷേധിക്കുന്നത്.
പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്നാണ് ഇവരുടെ ആ വശ്യം. കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുമെന്ന് കുടുംബത്തിന് ഉറപ്പുനല്‍കിയതായി ബാഗ്പത്ത് എസിപി ്ര്‍പിത് വിജയ് വര്‍ഗീയ പറഞ്ഞു. ഇതേ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.സാജിദിനെതിരെ തെളിവുകള്‍ ഒന്നും ഇല്ലായിരുന്നുവെന്ന് പോലീസ് പറയുന്നു. അതുകൊണ്ട് എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്തിരുന്നില്ല. അതേസമയം മരണകാരണം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നശേഷമേ വ്യക്തമാകൂ എന്നും ബാഗ്പത്ത് എഎസ്പി മനീഷ് കുമാര്‍ പറഞ്ഞു.
ചീട്ട് കളിച്ച് കൊണ്ടിരിക്കുന്ന കുറച്ചാളുകള്‍ക്ക് സമീപത്ത് നില്‍ക്കുകയായിരുന്നു സാജിദ് എന്ന് സഹോദരന്‍ വാജിദ് അബ്ബാസി പറയുന്നു. ഈ സമയത്താണ് പോലീസുകാര്‍ ഇയാളെ കസ്റ്റഡിയിലെടുത്തത്. മര്‍ദനമേറ്റ് തന്റെ സഹോദരന് നില്‍ക്കാന്‍ പോലും പറ്റുന്നുണ്ടായിരുന്നില്ല. വായില്‍ നിന്ന് നുരയും പതയും വരുന്നുണ്ടായിരുന്നുവെന്നും സഹോദരന്‍ വെളിപ്പെടുത്തി.












Click it and Unblock the Notifications