മോമോസ് ചലഞ്ചിന് പിന്നാലെ 25 കാരന് ദാരുണാന്ത്യം; സംഭവത്തെക്കുറിച്ച് അച്ഛൻ പറയുന്നത് ഇങ്ങനെ
പട്‌ന: സുഹൃത്തുക്കൾക്ക് ഒപ്പം മോമോസ് കഴിച്ച യുവാവ് മരിച്ചു. ബീഹാറിലാണ് സംഭവം. മോമോസ് ഇറ്റിങ് ചലഞ്ചിന് പിന്നാലെയാണ് ബിപിൻ കുമാർ പസ്വാൻ എന്ന 25 വയസുകാരൻ മരിച്ചത്.
മൊബൈൽ റിപ്പയർ ഷോപ്പിൽ ജോലി ചെയ്തിരുന്ന ബിപിൻ സുഹൃത്തുക്കൾക്കൊപ്പമാണ് ചലഞ്ച് നടത്തിയത്. ഒരുപാട് മോമോസ് കഴിച്ച ബിപിൻ ബോധംകെട്ട് വീഴുകയായിരുന്നു. ബിപിനെ സുഹൃത്തുക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ചലഞ്ചിനിടെ ബിപിൻ 150 ഓളം മോമോസ് കഴിച്ചതായി സീ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, ബപിന്റെ മരണം കൊലപാതകമാണെന്നാണ് ഇയാളുടെ പിതാവ് പറയുന്നത്. മകനെ കൊലപ്പെടുത്താൻ വേണ്ടി സുഹൃത്തുക്കൾ ഗൂഢാലോചന നടത്തിയെന്നും അദ്ദേഹം പറഞ്ഞതായാണ് പുറത്തുവരുന്ന വിവരം.
അതേസമയം ബിപിന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബം ഇതുവരെ പരാതി നൽകിയിട്ടില്ലെന്നും പരാതി ലഭിച്ചാൽ ഉടൻ നടപടി ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു. മെഡിക്കൽ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ എന്താണ് സംഭവിച്ചത് എന്ന് കാര്യത്തിൽ വ്യക്തത വരൂ.
മോമോയുമായി ബന്ധപ്പെട്ട മറ്റൊരു വിചിത്രമായ സംഭവം നേരത്തെ ഉണ്ടായിരുന്നു, ബിഹാറിലെ ഭഗൽപൂരിൽ നിന്നുള്ള ഒരു വ്യക്തി മോമോസ് കഴിച്ച ശേഷം മരിച്ചുവെന്ന് കുടുംബം വിശ്വസിക്കുന്നു.
ധ്രുവ്ഗഞ്ചിൽ നിന്നുള്ള നിശാന്ത് കുമാറിനെ ജനുവരി 31-നാണ് അളിയന്റെ വീട്ടിൽ നിന്ന് കാണാതായത്. അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയതാണെന്നാണ് ഭാര്യയുടെ സഹോദരൻ ആരോപിക്കുന്നത്. ഇയാൾ മോമസ് കഴിക്കുന്നത് കണ്ടിരുന്നുവെന്നും പറയുന്നു.












Click it and Unblock the Notifications