കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവതിയെ കയറിപ്പിടിച്ചയാളെ മൂത്രത്തില്‍ കുളിപ്പിച്ച് സ്ത്രീകള്‍; വീഡിയോ പ്രചരിക്കുന്നു

Google Oneindia Malayalam News

ജയ്പൂര്‍: യുവതിയെ കയറിപ്പിടിച്ചു എന്നാരോപിച്ച് യുവാവിന് ക്രൂര മര്‍ദ്ദനം. യുവതി ബഹളം വച്ചതോടെ ഓടിക്കൂടിയ നാട്ടുകാരാണ് മര്‍ദ്ദിച്ചത്. യുവാവിനെ ചെരുപ്പുമാല അണിയിക്കുകയും മൂത്രത്തില്‍ കുളിപ്പിക്കുകയും ചെയ്തു. ശേഷം തെരുവിലൂടെ നടത്തി. രാജസ്ഥാനിലെ ഭില്‍വാരയിലാണ് സംഭവം. ദിവസങ്ങള്‍ക്ക് മുമ്പുണ്ടായ സംഭവത്തിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് വാര്‍ത്തയായത്. യുവാവിനെതിരെ നിരവധി സ്ത്രീകള്‍ പരാതിയുമായി രംഗത്തുവന്നു.

b

മുൻ മന്ത്രി പ്രൊഫ.കെ നാരായണക്കുറുപ്പിന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാജ്ഞലി- ചിത്രങ്ങൾ

ഞായറാഴ്ച വൈകീട്ടാണ് സംഭവം നടന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആളില്ലാത്ത സമയം നോക്കി ഒരു യുവതിയുടെ വീട്ടില്‍ കയറുകയും കടന്നുപിടിക്കുകയുമായിരുന്നു. യുവതി ബഹളം വച്ചതോടെ ആളുകള്‍ ഓടിക്കൂടി. യുവാവിനെ കൈയ്യോടെ പിടിച്ചു. തുടര്‍ന്ന് മുഖത്ത് കരിഓയില്‍ ഒഴിച്ചു. ചെരുപ്പ് മാല അണിയിച്ച് തെരുവിലൂടെ നടത്തി. ഇതിനിടെയാണ് ഒരു സ്ത്രീ പാത്രത്തില്‍ മൂത്രവുമായി എത്തി ഇയാളുടെ മേല്‍ ഒഴിച്ചത്. നിരവധി പേര്‍ ചേര്‍ന്ന് ഇയാളെ മര്‍ദ്ദിക്കുകയും ചെയ്തു.

എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന പേര് വന്നതെങ്ങനെ? കോടതിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞത്...എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന പേര് വന്നതെങ്ങനെ? കോടതിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞത്...

ഇതിന്റെ വീഡിയോ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ചു. ഗ്രാമത്തിലെ സര്‍പ്പാഞ്ച് സന്‍വാര്‍ സെന്‍ സംഭവം സ്ഥിരീകരിച്ചു. ഞാന്‍ ഈ സമയം നാട്ടിലില്ലായിരുന്നു. എന്താണ് യുവാവിനെ പിടിക്കാന്‍ കാരണം എന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. പരാതിയില്ലാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്ന് ബനേഡ പോലീസ് അറിയിച്ചു. സോഷ്യല്‍ മീഡിയയില്‍ അനുകൂലിച്ചും എതിര്‍ത്തും അഭിപ്രായം ഉയരുന്നുണ്ട്. യുവാവിനെതിരായ ആരോപണം ചിലര്‍ ചോദ്യം ചെയ്യുന്നു. ജനങ്ങള്‍ നിയമം കൈയ്യിലെടുത്തത് മറ്റു ചിലര്‍ ചൂണ്ടിക്കാട്ടി. സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തുന്നവരെ ഇങ്ങനെ തന്നെ കൈകാര്യം ചെയ്യണമെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്.

ബിക്കിനി ചിത്രങ്ങളുമായി സോഫി ചൗദരി; ഏറ്റെടുത്ത് ആരാധകർ

Recommended Video

cmsvideo
Delta plus virus centrals guideline for kerala

English summary
Youth forced to bathe with urine in Rajasthan allegedly due to eve teasing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X