കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാമുകിയുടെ വീട്ടില്‍ യുവാവിന്റെ മൃതദേഹം, ആത്മഹത്യയോ കൊലപാതകമോ?

  • By ഭദ്ര
Google Oneindia Malayalam News

ആഗ്ര: കാമുകിയുടെ വീട്ടില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയതില്‍ ദുരൂഹത. നഗഌകാടാം സ്വദേശിയായ ജയപ്രകാശ്(20) ആണ് കാമുകിയുടെ വീട്ടിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കാമുകിയായ നീലത്തിനെ കാണാന്‍ വീട്ടുക്കാര്‍ അറിയാതെ രാത്രി ടെറസിലൂടെ എത്തിയതായിരുന്നു യുവാവ്. വീട്ടില്‍ യുവാവിന്റെ എത്തിയത് തിരിച്ചറിഞ്ഞ നീലത്തിന്റെ പിതാവ് പപ്പു മറ്റു അംഗങ്ങളെ വിളിച്ചുണര്‍ത്തി വീട് ഉള്ളില്‍ നിന്നും പൂട്ടുകയായിരുന്നു. രക്ഷപ്പെടാന്‍ ടെറസ് വഴി ഓടിയെങ്കിലും ഇവിടെയും പൂട്ടിയിരുന്നു.

hanging

വീട്ടുക്കാര്‍ ഉപദ്രവിക്കും എന്ന ഭയത്തില്‍ ടെറസിലെ മുറിയില്‍ കയറി ഇയാള്‍ കുറ്റിയിട്ടു എന്നാണ് വീട്ടുക്കാര്‍ പോലീസിന് നല്‍കിയ മൊഴി. എന്നാല്‍ പോലീസ് എത്തുമ്പോള്‍ മുറി ഉള്ളില്‍ നിന്നും പൂട്ടിയിരുന്നില്ല. മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം.

ജയപ്രകാശിന്റെ വീട്ടുക്കാര്‍ മരണവിവരം അറിഞ്ഞ് എത്തിയെങ്കിലും വീട്ടിലേക്ക് കടത്തിവിടാന്‍ അനുവദിച്ചില്ലെന്ന് പറയുന്നു. പോലീസ് എത്തിയതിന് ശേഷമാണ് മൃതദേഹം നീക്കം ചെയ്തത്. ജയപ്രകാശിന്റെ പിതാവ് നല്‍കിയ പരാതിയില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് നേരെ കൊലപാതകക്കുറ്റത്തിന് കേസ് എടുത്തിട്ടുണ്ട്.

തങ്ങളുടെ മകനെ കൊന്നതിന് ശേഷം ഫാനില്‍ കെട്ടിതൂക്കിയതാണ് എന്ന് ജയപ്രകാശിന്റെ പിതാവ് പറയുന്നു. പരാതിയില്‍ പെണ്‍കുട്ടിയുടെ മൊഴിയാണ് കേസില്‍ നിര്‍ണായകം. ബാക്കി വിവരങ്ങള്‍ പോലീസ് ഇത് വരെയും പുറത്ത് വിട്ടിട്ടില്ല. ഒരാഴ്ചക്കിടെ പ്രണയത്തിന്റെ പേരില്‍ പെണ്‍കുട്ടികളുടെ വീട്ടുക്കാര്‍ ചെയ്യുന്ന രണ്ടാത്തെ കൊലപാതകമാണിത്.

English summary
Victim identified as Jaiprakash, a resident of Nagla Kadam under Etah Kotwali (dehat) police jurisdiction, had went to meet his lover Neelam at 9pm, who is also the resident of same village.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X