കാമുകനെ കാമുകിയുടെ സഹോദരങ്ങള്‍ ചുട്ടുകൊന്നു
ഫൈസാബാദ്: വീണ്ടും ഒരു ദുരഭിമാനക്കൊല. സഹോദരിയെ പ്രേമിച്ച മറ്റൊരു ജാതിയില്‍പ്പെട്ട യുവാവിനെ രണ്ട് സഹോദരങ്ങള്‍ ചേര്‍ന്ന് തീയിട്ട് കൊന്നു. ഉത്തരപ്രദേശിലെ ഫാസിയാബാദിലാണ് സംഭവം.
മംഗള്‍ സോണി എന്ന ഇരുപതുകാരനാണ് കൊല ചെയ്യപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ സഹോദരങ്ങളായ ദീപകിനെയും മഹേഷിനെയും പൊലീസ് അറസ്റ്റ് ചെയ്തു. യുവാവ് മറ്റൊരു ജാതിയില്‍പ്പെട്ടയാളായതാണ് കൊലയ്ക്ക് പ്രേരണയായതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ മാസം 27നാണ് കേസിനസ്പദമായ സംഭവം. പെണ്‍കുട്ടിയെ കാണാന്‍ മംഗള്‍ സോണി 27ന് ഇവരുടെ വീട്ടില്‍ പോയിരുന്നു. ആ സമയത്ത് വീട്ടിലുണ്ടായിരുന്ന ദീപക്കും മഹേഷും ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിക്കുകയും ശേഷം മണ്ണെണ്ണ ഒഴിച്ച് തീയിട്ട് കൊല്ലുകയുമായിരുന്നു.
വിവരമറിഞ്ഞ് എത്തിയ മംഗള്‍ സോണിയുടെ ബന്ധുക്കള്‍ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം ഇരുപതുകാരന്‍ മരണമടഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കൊലയാളികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications