Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹൊസൂരില്‍ യുവാവിനെ പരസ്യമായി വെട്ടിക്കൊന്നു

കൃഷ്ണഗിരി: പകല്‍ നടുറോഡില്‍ വെച്ച് യുവാവിനെ വെട്ടിക്കൊന്നു. കര്‍ണാടക-തമിഴ്‌നാട് അതിര്‍ത്തി പ്രദേശമായ കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരിലാണ് സംഭവം. ആക്രി കട നടത്തുന്ന എ മുസ്താഖ്(35) ആണ് കൊല്ലപ്പെട്ടത്.

ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ രാം നഗറില്‍ താമസിക്കുന്ന സഹോദരിയെ കാണാന്‍ ബന്ധുവിനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് ആക്രമണമുണ്ടായത്. രാം നായിക്കന്‍ തടാകത്തിനടുത്തുവെച്ച് കാറിലെത്തിയ സംഘം ബൈക്ക് തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു.

Hosur

ഹൊസുര്‍ ഡിഎസ്പി ഇ ഗോപിയുടെയും ടൗണ്‍ എസ്‌ഐ പി വെങ്കടേഷിന്റെയും നേതൃത്വത്തില്‍ വന്‍ പോലിസ് സംഘം പ്രദേശത്ത് തമ്പടിച്ചിട്ടുണ്ട്. മുഷ്താഖിന് ഒട്ടെറെ ശത്രുക്കളുള്ളതായി പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്.

ആക്രമിക്കാനെത്തിയവരെ കണ്ട ഉടന്‍ മുസ്താഖ് ഓടി രക്ഷപ്പെടാനുള്ള ശ്രമം നടത്തിയിരുന്നു. തൊട്ടടുത്തുള്ള മാരിയമ്മന്‍ ക്ഷേത്രത്തിനുള്ളിലേക്ക് കയറാന്‍ ശ്രമിച്ചെങ്കിലും ആക്രമികള്‍ പിടികൂടുകയായിരുന്നു. പരസ്യമായി ആക്രമണം നടത്തിയ സംഘത്തെ കുറിച്ച് പോലിസിന് ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല. ചെന്നൈ-ബാംഗ്ലൂര്‍-സേലം ദേശീയ പാതകള്‍ കേന്ദ്രീകരിച്ച് ആക്രമണം നടത്തുന്ന ഗുണ്ടാ സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് ഹൊസൂര്‍ ടൗണ്‍ പോലിസ് അറിയിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+