കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവാവ് സഹോദരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി

  • By Meera Balan
Google Oneindia Malayalam News

Rape
ഗുഡ്ഗാവ്: സഹോദരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ നേപ്പാളി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തൊന്‍പത് വയസ്സുള്ള യുവാവാണ് പതിനഞ്ച് വയസ്സുള്ള തന്റെ സഹോദരിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടി രണ്ട് മാസം ഗര്‍ഭിണിയാണ്.

സെപ്റ്റംബര്‍ 11 ബുധനാഴ്ച പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് അവരെ അഗതിമന്ദിരമായ നാരി നികേതനിലേയ്ക്ക് മാറ്റി. ബുധനാഴ്ചയാണ് പെണ്‍കുട്ടിയുടെ സഹോദരനായ പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ സെപ്റ്റംബര്‍ 12 വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. പരാതി ലഭിച്ച് മണിയ്കൂറുകള്‍ക്ക് അകം തന്നെ പ്രതിയെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞു.

പരാതിയുമായി പെണ്‍കുട്ടി പട്ടൗടി പൊലീസിനെയാണ് സമീപിച്ചത് സെപ്റ്റംബര്‍ 11 നാണ് . കഴിഞ്ഞ കുറേ മാസങ്ങളായി സഹോദരന്‍ തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു. പെണ്‍കുട്ടിയും കുടുംബവും പട്ടൗടിയില്‍ ഒരു വാടക വീട്ടിലാണ് താമസം.

പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയതില്‍ നിന്നും ബലാത്സംഗത്തിന് ഇരയായതായും രണ്ട് മാസം ഗര്‍ഭിണിയാണെന്നും കണ്ടെത്തി. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

English summary
City police have arrested a 19-year-old Nepali youth for allegedly raping his 15-year-old sister. Police said the victim is two months pregnant now.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X