കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി 'ഗാന്ധി' വേണ്ട; രാഹുൽ ഗാന്ധി പേര് മാറ്റുന്നു, ഞെട്ടണ്ട സംഭവം സത്യമാണ്, സംഭവം ഇങ്ങനെ...

Google Oneindia Malayalam News

ഭോപ്പാൽ: രാഹുൽ ഗാന്ധി എന്ന് കേൾക്കുമ്പോൾ എല്ലാവരുടെയും മനസിൽ ആദ്യം ഓടിയെത്തുന്നത് കോൺഗ്രസ് നേതാവും മുൻ എഐസിസി അധ്യക്ഷനുമായ രാഹുൽ ഗാന്ധിയെയാണ്. ഇത് തന്നെയാണ് 23 കാരനായ ഭോപ്പാലുകാരനും നേരിടേണ്ടി വരുന്നത്. തന്റെ പേര് രാഹുല് ഗാന്ധി എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കുന്നില്ലെന്നതാണ് യുവാവിന്റെ പ്രധാനപ്രശ്നം.

<strong>ഉന്നാവോ കേസ്; യോഗി സർക്കാർ ചെയ്തത് ക്രൂരത, പെൺകുട്ടി നൽകിയിരുന്നത് 35 പരാതികൾ, ഒന്നിലും നടപടിയില്ല</strong>ഉന്നാവോ കേസ്; യോഗി സർക്കാർ ചെയ്തത് ക്രൂരത, പെൺകുട്ടി നൽകിയിരുന്നത് 35 പരാതികൾ, ഒന്നിലും നടപടിയില്ല

ഇൻഡോറിലെ തുണി വിൽപ്പനക്കാരനാണ് രാഹുൽ. തന്റെ പേര് രാഹുൽ ഗാന്ധി എന്ന് മറ്റുള്ളവർ വിശ്വസിക്കാൻ തയ്യാറാകാത്തതിനാൽ പേര് മാറ്റാനുല്ള തയ്യാറെടുപ്പിലാണ് ഭോപ്പാലിലുള്ള 23 വയസുകാരനായ രാഹുൽ ഗാന്ധി. ദൈനം ദിന ജീവിതത്തിൽ തട്ടിപ്പുകാരനായി മുദ്രകുത്തപ്പെടുകയാണ് താനെന്നാമ് രാഹുലിന്റെ സങ്കടം.

v

v

എങ്ങിനെ 'ഗാന്ധി' എന്ന് വന്നുവെന്ന് രാഹുൽ തന്നെ വ്യക്തമാക്കുന്നുണ്ട്. ബിഎസ്എപിൽ അലക്കുകാരനായിരുന്നു രാഹുലിന്റെ പിതാവ്. രാജീവ് എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. എന്നാ്‍ സേനയിലെ മുതിർന്ന ഉദ്യോഗസ്ഥൻ അദ്ദേഹത്തെ ഗാന്ധി എന്ന് വിളിക്കുകയായിരുന്നു. അതിനോട് രാജീവിന് വല്ലാത്ത അടുപ്പവും തോന്നി.

സ്കൂളിലെ പ്രവേശനം

സ്കൂളിലെ പ്രവേശനം

രാഹുലിന്റ പേര് രാഹുൽ മാളവ്യ എന്നായിരുന്നു. ഗാന്ധി എന്ന പേരിനോടുള്ള പിതാവിന്റെ അടുപ്പം കാരണം സ്കൂളിൽ ചേർക്കുമ്പോള് രാഹുൽ മാളവ്യ എന്ന് പേര് രാഹുൽ ഗാന്ധിയാക്കി മാറ്റുയായിരുന്നു. എന്നാല് ഇതോടെ രാഹുലിന്റെ പ്രശ്നങ്ങളും ആരംഭിക്കുകയായിരുന്നു എന്നുവേണം കരുതാൻ.

രാഹുൽ ഗാന്ധി ഇൻഡോറിലോ?

രാഹുൽ ഗാന്ധി ഇൻഡോറിലോ?

അഞ്ചാം ക്ലാസിൽ പഠനം നിർത്തിയ വ്യക്തിയാണ് രാഹുൽ. രാഹുലിന് രാഷ്ട്രീയമൊന്നും വശവുമില്ല. പക്ഷേ, രാഹുൽഗാന്ധി എന്ന പേര് കാരണം ആകെ ബുദ്ധിമുട്ടിലാണ് ഈ ഭോപ്പാലിലെ തുണി കട്ടവടക്കാരൻ. എന്തുകൊണ്ട് ഇൻഡോറിൽ താമസിക്കുന്നുവെന്ന് പറഞ്ഞ് അടുത്ത സുഹൃത്തുക്കൾ പോലും കലിയാക്കുന്നുവെന്നും രാഹുൽ പറയുന്നു.

ഒരു സിം എടുക്കാൻ പോലും കഴിയുന്നില്ല...

ഒരു സിം എടുക്കാൻ പോലും കഴിയുന്നില്ല...


കയ്യിൽ ഒരു ആധാർ കാർഡുണ്ട്. ഇത് മാത്രമാണ് തെളിവായി കൈയ്യിലുള്ളത്. എന്നാൽ ആധാർ കാർഡുമായി കടയിൽ സിം എടുക്കാൻ പോയാൽ എല്ലാവരും തട്ടിപ്പുകാരനായാണ് തന്നെ കാണുന്നതെന്നും രാഹുൽ പറയുന്നു. എല്ലാവരും തന്നെ സംശയത്തോടെയാമ് നോക്കുന്നതെന്നും രാഹുൽ സങ്കടപ്പെടുന്നു. ആരെയെങ്കിലും ഫോണ് വിളിച്ച് താന് രാഹുൽ ഗാന്ധിയാണെന്ന് പറഞ്ഞാൽ എല്ലാവരും ഫോണ് കട്ട് ചെയ്ത് പോകുന്നുവെന്നും രാഹുൽ പറയുന്നു.

സർക്കാർ സഹായം വേണം


ബിസിനസുകാരനായ രാഹുലിന്
ഡ്രൈവിങ് ലൈസൻസ്, ലോൺ തുടങ്ങി ഒന്നും തന്നെ ലഭിക്കുന്നില്ല. ഞാൻ വളരെ നിരാശനാണ്. 'ഗാന്ധി' എന്ന് പേര് മാറ്റാനുള്ള നിയമ പരമായ കാര്യങ്ങൾ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ഗാന്ധി എന്ന പോര് മാറ്റി മാളവ്യ എന്ന് തന്നെ ആക്കി തരാൻ സർക്കാർ സഹായിക്കണമെന്നും രാഹുൽ പറയുന്നു.

English summary
Youth is facing problems in life and the reason lies in his name 'Rahul Gandhi'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X