പ്രണയനഷ്ടം; യുവാവ് സെക്രട്ടറിയേറ്റിന് മുകളില്‍ നിന്നും ആത്മഹത്യ ചെയ്തു
ഫരീദാബാദ്: ഇഷ്ടത്തിലായിരുന്ന പെണ്‍കുട്ടി വീട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് തന്നെ ഒഴിവാക്കിയതില്‍ മനംനൊന്ത് യുവാവ്, മിനി-സെക്രട്ടറിയേറ്റിനു മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. ഹരിയാണയിലെ ഫരീദാബാദിലാണ് സംഭവം. സംഭവത്തില്‍ ഇരുപതുകാരനായ അമന്റെ പിതാവ് ഹരിഷ് ചന്ദ്ര പോലീസില്‍ പരാതി നല്‍കി.
സരസ്വതി എന്ന പെണ്‍കുട്ടിയുമായി യുവാവ് പ്രണയത്തിലായിരുന്നെന്ന് എഎസ്‌ഐ രാകേഷ് കുമാര്‍ പറഞ്ഞു. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ഇരുവരും ഒരു ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരായിരുന്നു. അതിനിടെ, മകളെ തട്ടിക്കൊണ്ടുപോയെന്ന് കാട്ടി പെണ്‍കുട്ടിയുടെ അമ്മ സുനിത അമനെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു.

പരാതിയെ തുടര്‍ന്ന് അമനെയും സരസ്വതിയെയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. അഡീഷണല്‍ കമ്മീഷണറുടെ സാന്നിധ്യത്തില്‍ പ്രശ്ങ്ങള്‍ പരിഹരിക്കാനായി ചര്‍ച്ച ചെയ്യാമെന്നായിരുന്നു ഇരുവീട്ടുകാരും അറിയിച്ചത്. ഇതിനായി എസിപിയുടെ ഓഫീസിന് പുറത്ത് കാത്തിരിക്കുമ്പോള്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അമനെ വിളിച്ചു കൊണ്ടുപോയതായി പിതാവ് ഹരിഷ് പറഞ്ഞു.
ഇവിടെ വെച്ച് കാമുകിയുടെ ബന്ധുക്കള്‍ അമനെ അപമാനിച്ചതിന് പിന്നാലെ കാമുകി അമനെ കൈയ്യൊഴിയുകകൂടി ചെയ്തതോടെ കെട്ടിടത്തിന്റെ മുകളില്‍ കയറി യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു. മൂന്നാംനില കെട്ടിടത്തിനു മുകളില്‍ നിന്നും ചാടിയ അമനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെണ്‍കുട്ടി, അവരുടെ അമ്മ, രണ്ടു ബന്ധുക്കള്‍ എന്നിവര്‍ക്കെതിരെ ആത്മഹത്യ പ്രേരണയ്ക്ക് പോലീസ് കേസെടുത്തു.












Click it and Unblock the Notifications