വൃദ്ധയെ കല്ലുകൊണ്ട് തലയ്ക്ക് അടിച്ച് കൊന്നു, മൃതദേഹം ഭക്ഷിച്ചു; രാജസ്ഥാനില്‍ കൊടും ക്രൂരത
ജയ്പൂര്‍: രാജസ്ഥാനില്‍ വൃദ്ധയെ തലയ്ക്കടിച്ച് കൊന്ന് യുവാവ്. മൃതദേഹം ഇയാള്‍ ഭക്ഷിക്കുകയും ചെയ്തു. 24കാരനായ ഈ യുവാവിന് ഹൈഡ്രോഫോബിയ ഉണ്ടെന്നാണ് ഡോക്ടര്‍മാരുടെ സംശയം. പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അത്യന്തം ഞെട്ടിക്കുന്ന സംഭവമാണ് നടന്നിരിക്കുന്നത്. പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഡോക്ടര്‍മാര്‍ ഇയാളെ പരിശോധിച്ച് വരികയാണ്. രാജസ്ഥാനിലെ ശാരദാന ഗ്രാമത്തിലാണ് ഈ ദാരുണ സംഭവം നടന്നത്. ശാന്തിദേവി എന്ന 65കാരിയാണ് കൊല്ലപ്പെട്ടത്. ശാന്തിദേവി കന്നുകാലികളെ തെളിച്ച് വരുന്നതിനിടെ യുവാവ് കല്ലെടുത്ത് ഇവരെ ആക്രമിക്കുകയായിരുന്നു. ഇവര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു.

ബാംഗര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പ്രതിയോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ രാജസ്ഥാനില്‍ നിന്നുള്ളയാള്‍ അല്ല. മുംബൈയില്‍ നിവാസിയാണ് ഈ യുവാവ്. ഇയാള്‍ക്ക് ഹൈഡ്രോഫോബിയ ഉണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. വെള്ളത്തെ പേടിക്കുന്നതാണ് ഹൈഡ്രോഫോബിയ. ഇത് നായ കടിക്കുന്നതിലൂടെ സംഭവിക്കാം.
പേപ്പട്ടി വിഷം ഏറ്റവും മൂര്‍ധന്യത്തില്‍ എത്തിയാല്‍ ഇത്തരം ലക്ഷണങ്ങള്‍ കാണിക്കും. താക്കൂര്‍ എന്നാണ് ഇയാളുടെ പേര്. താക്കൂറിനെ മുമ്പ് നായ കടിച്ചിരിക്കാമെന്നും, എന്നാല്‍ ശരിയായ ചികിത്സ ലഭിച്ചിരിക്കാന്‍ സാധ്യതയില്ലെന്നും, അതേ തുടര്‍ന്നാണ് ഹൈഡ്രോഫോബിയുടെ ലക്ഷണങ്ങള്‍ കാണിക്കുന്നതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.മാനസിക വിഭ്രാന്തിയുള്ള രോഗിയെ പോലെയാണ് പ്രതി പെരുമാറുന്നതെന്ന് പോലീസ് പറയുന്നു.
എല്ലാവരെയും ആക്രമിക്കാനാണ് ശ്രമിക്കുന്നത്. പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ അയാളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി കൊണ്ടിരിക്കുന്നത്. എന്നാല്‍ അവിടെയും ഇയാള്‍ പ്രശ്‌നങ്ങളുണ്ടാക്കി. തുടര്‍ന്ന് നഴ്‌സിംഗ് സ്റ്റാഫ് ഇയാളെ കട്ടിലിനോട് ചേര്‍ത്ത് കെട്ടിയിട്ടിരിക്കുകയാണ് ജയ്തരണ്‍ ഡിഎസ്പി സുഖ്‌റാം ബിഷ്‌ണോയ് പറഞ്ഞു.
മുംബൈയില്‍ നിന്ന് ഇയാള്‍ ബസിലാണ് സേന്ദ്രയിലെത്തിയത്. ഇയാളുടെ കൈവശം ബസ് ടിക്കറ്റുമുണ്ടായിരുന്നു. ശാന്തി ദേവിയുടെ മകന്‍ ബിരേന്‍ കഥാഡ് ആണ് അമ്മയുടെ കൊലപാതകത്തില്‍ പരാതി നല്‍കിയത്.
ഒരു വൃദ്ധയുടെ മൃതദേഹം ഭക്ഷിക്കുന്ന നിലയിലാണ് താന്‍ ഈ യുവാവിനെ കണ്ടത്. ശരിക്കും ഭയന്ന് പോയി. അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. ഈ യുവാവിന്റെ മുഖം ചോരയില്‍ മുങ്ങി കുളിച്ച് നില്‍ക്കുകയായിരുന്നുവെന്നും ബിരേന്‍ പറഞ്ഞു. ഇയാളെ കണ്ട് നാട്ടുകാരും ആകെ ഭയന്ന് പോയി.
ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് നാട്ടുകാര്‍ പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചത്. പേപ്പട്ടി വിഷബാധയെ തുടര്‍ന്നായിരിക്കാം ഇയാള്‍ക്ക് ഹൈഡ്രോഫോബിയ വന്നതെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. കൃത്യമായ വാക്‌സിനേഷന്‍ ഇയാള്‍ക്ക് ലഭിച്ചിരിക്കാന്‍ സാധ്യതയില്ലെന്നും ബാംഗര്‍ ആശുപത്രിയിലെ ഡോ പ്രവീണ്‍ പറഞ്ഞു. വയോധികയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വീട്ടുകാര്‍ക്ക് കൈമാറി.












Click it and Unblock the Notifications