ഹിന്ദു യുവാവിന്റെ തല വെട്ടിമാറ്റി മുസ്ലീം മതസ്ഥാപനത്തിന് മുന്നിലിട്ടു! ഒരാഴ്ചയ്ക്കിടെ രണ്ട് കൊലപാതകം
തിങ്കളാഴ്ച രാവിലെയാണ് രമേശിന്റെ വെട്ടിമാറ്റിയ ശിരസ് മാത്രം ബോട്ടുഗുഡയിൽ കണ്ടെത്തിയത്.
Recommended Video

ഹൈദരാബാദ്: ഹിന്ദു യുവാവിന്റെ തല വെട്ടിമാറ്റി മുസ്ലീം മതസ്ഥാപനത്തിന് മുന്നിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തെലങ്കാന നൽഗോണ്ടയിലെ ബോട്ടുഗുഡ ഗ്രാമത്തിലാണ് സംഭവം. കനഗൽ മണ്ഡൽ സ്വദേശി പലാകുരി രമേശ് ഗൗഡിന്റെ തലയാണ് വെട്ടിമാറ്റിയ നിലയിൽ കണ്ടെത്തിയത്.
ജനുവരി 29 തിങ്കളാഴ്ച രാവിലെയാണ് രമേശിന്റെ വെട്ടിമാറ്റിയ ശിരസ് മാത്രം ബോട്ടുഗുഡയിൽ കണ്ടെത്തിയത്. രാവിലെ നടക്കാനിറങ്ങിയ പ്രദേശവാസികളാണ് വെട്ടിമാറ്റിയ ശിരസ് ആദ്യം കണ്ടത്. ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിൽ കിലോമീറ്ററുകൾക്ക് അകലെനിന്നും രമേശിന്റെ ശിരസില്ലാത്ത മൃതദേഹവും കണ്ടെടുത്തു.

രണ്ടാമത്തെ കൊലപാതകം...
തെലങ്കാനയിലെ നൽഗോണ്ട മേഖലയിൽ ഒരാഴ്ചയ്ക്കിടെ നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണിത്. നൽഗോണ്ട മുനിസിപ്പൽ ചെയർപേഴ്സൺ ബി ലക്ഷ്മിയുടെ ഭർത്താവ് ബി ശ്രീനിവാസ് ജനുവരി 24ന് രാത്രി കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിന്റെ നടുക്കം മാറും മുൻപേയാണ് മറ്റൊരാൾ കൂടി കൊല്ലപ്പെട്ടത്.

ബോട്ടുഗുഡ...
നൽഗോണ്ടയിലെ ബോട്ടുഗുഡ റെസിഡൻഷ്യൽ കോളനിയിലാണ് കൻഗൽ മണ്ഡൽ സ്വദേശി രമേശ് ഗൗഡിനെ തല വെട്ടിമാറ്റിയ നിലയിൽ കണ്ടെത്തിയത്. മുസ്ലീംങ്ങൾ തിങ്ങിപ്പാർക്കുന്ന ബോട്ടുഗുഡയിൽ രാവിലെ നടക്കാനിറങ്ങിയവരാണ് വെട്ടിമാറ്റിയ ശിരസ് ആദ്യം കണ്ടത്.

ട്രാക്ടർ ഡ്രൈവർ...
വെട്ടി മാറ്റിയ നിലയിൽ കണ്ടെത്തിയ ശിരസ് ട്രാക്ടർ ഡ്രൈവറായ രമേശ് ഗൗഡിന്റേതാണെന്ന് നാട്ടുകാർ ആദ്യമേ തിരിച്ചറിഞ്ഞിരുന്നു. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് എത്തിയ പോലീസ് സംഘം സംഭവസ്ഥലത്ത് വിശദമായ പരിശോധന നടത്തി.

മതസ്ഥാപനത്തിന് മുന്നിൽ...
മുസ്ലീംങ്ങൾ തിങ്ങിപ്പാർക്കുന്ന ബോട്ടുഗുഡയിലെ ഒരു മതസ്ഥാപനത്തിന് മുന്നിലുള്ള കൊടിമരത്തിന് താഴെയായിരുന്നു വെട്ടിമാറ്റിയ ശിരസ് കണ്ടെത്തിയത്. മറ്റെവിടെയോ വച്ച് കൃത്യം നിർവഹിച്ച ശേഷം ശിരസ് മാത്രം ഇവിടെ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പോലീസ് അറിയിച്ചത്.

കിലോമീറ്റർ അകലെ...
പിന്നീട് ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെയാണ് രമേശിന്റെ ശിരസ് ഛേദിച്ച മൃതദേഹം കണ്ടെടുത്തത്. ബോട്ടുഗുഡ റെസിഡൻഷ്യൽ കോളനിയിൽ നിന്നും കിലോമീറ്ററുകൾക്ക് അപ്പുറം ഭാരത് ഗ്യാസ് ഓഫീസിന് സമീപത്ത് നിന്നാണ് രമേശിന്റെ ശിരസറ്റ മൃതദേഹം കണ്ടെത്തിയത്.

മരുന്ന് വാങ്ങാൻ...
കൻഗൽ മണ്ഡൽ സ്വദേശിയും ട്രാക്ടർ ഡ്രൈവറുമായ രമേശ് ഗൗഡ് മരുന്ന് വാങ്ങാനായാണ് ഞായറാഴ്ച രാത്രി വീട്ടിൽ നിന്നിറങ്ങിയത്. ഞായറാഴ്ച രാത്രിയിലാണ് രമേശിനെ കൊലപ്പെടുത്തി ശിരസ് വെട്ടിമാറ്റിയതെന്നാണ് പോലീസിന്റെയും പ്രാഥമിക നിഗമനം.

പുരോഗമിക്കുന്നു...
ഒരാഴ്ചയ്ക്കിടെ രണ്ട് പേർ കൊല്ലപ്പെട്ടത് നൽഗോണ്ടയിലെ ജനങ്ങൾക്കിടയിൽ ഭീതിജനിപ്പിച്ചിട്ടുണ്ട്. അതേസമയം, രമേശ് കൊലക്കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും, ജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.












Click it and Unblock the Notifications