കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരക്ഷാ സേനയുടെ വെടിവെയ്പില്‍ 18 കാരന്‍ കൊല്ലപ്പെട്ടു:കശ്മീരില്‍ സംഘര്‍ഷാവസ്ഥ,സൈന്യത്തെ ആക്രമിച്ചു!

ഇന്ത്യന്‍ ആര്‍മിയുടെ 53 രാഷ്ട്രീയ റൈഫിള്‍സിന്‍റെ വാഹനത്തിന് നേരെ നടത്തിയ കല്ലേറിനിടെയാണ് സംഭവം

Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുടെ വെടിവെയ്പില്‍ 18 കാരന്‍ കൊല്ലപ്പെട്ടു. കശ്മീരിലെ ബുദ്ഗാമില്‍ സൈന്യത്തിനെതിരെ കല്ലെറിഞ്ഞ പ്രതിഷേധക്കാരിലൊരാളാണ് കൊല്ലപ്പെട്ടത്. കശ്മീരിലെ ബീര്‍വായില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. സൈന്യത്തിനെതിരെ കല്ലെറിഞ്ഞ യുവാക്കളെ പിന്തുടര്‍ന്ന് പിടികൂടുന്നതിനിയാ​ണ് സേന വെടിയുതിര്‍ത്തതെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇന്ത്യന്‍ ആര്‍മിയുടെ 53 രാഷ്ട്രീയ റൈഫിള്‍സിന്‍റെ വാഹനത്തിന് നേരെയാണ് യുവാക്കള്‍ കല്ലേറ് നടത്തിയത്. തന്‍വീര്‍ അഹമ്മദ് വാനിയാണ് കൊല്ലപ്പെട്ടത്. വെടിവെയ്പില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്നാണ് മരണം സംഭവിച്ചത്. വെടിവെയ്പിനെ തുടര്‍ന്ന് ബീര്‍വാ പ്രദേശത്ത് സംഘര്‍ഷം നിലനില്‍ക്കുകയാണ്.

കശ്മീര്‍ താഴ്വരയില്‍ 2016 നെ അപേക്ഷിച്ച് സൈന്യത്തിനെതിരെ കല്ലെറിയുന്ന സംഭവങ്ങള്‍ കുറഞ്ഞുവെന്ന് ആഭ്യന്തര മന്ത്രാലയം രാജ്യസഭയില്‍ പ്രസ്താവനയില്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് സൈനികര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ പ്രകോപനമില്ലാതെ കല്ലേറുണ്ടാകുന്നത്. 2016ല്‍ മാത്രം കശ്മീര്‍ താഴ് വരയില്‍ സൈന്യത്തിന് നേരെ കല്ലേറുണ്ടായ 2808 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ആക്രമണ സംഭവങ്ങളിള്‍ 8,932 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ 2017ല്‍ 664 സംഭവങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

kashmiri

2016ല്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡോ ബര്‍ഹാന്‍ വാനി സൈനിക ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുള്ള അക്രമ സംഭവങ്ങളില്‍ 85 പേരാണ് കൊല്ലപ്പെട്ടത്. സൈനിക വാഹനങ്ങളെയും സൈനികരെയും കല്ലും ആയുധങ്ങളുമായാണ് തെരുവിലിറങ്ങിയ പ്രതിഷേധക്കാര്‍ നേരിട്ടത്.

English summary
An 18-year-old boy was killed and another person was injured in an alleged firing by security forces on Friday in Kashmir, PTI reported citing police. The incident occurred during stone-pelting in Beerwah area of Kashmir’s Budgam district.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X