Get Updates
Get notified of breaking news, exclusive insights, and must-see stories!

മകന്‍ അമ്മയെ അതിക്രൂരമായി കൊലപ്പെടുത്തി

Crime
ജയ്പ്പൂര്‍: സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്നുണ്ടായ കലഹം കൊലപാതകത്തില്‍ കലാശിച്ചു. ജയ്പ്പൂരിലെ കിഷന്‍ബൈപുര ഗ്രാമത്തിലാണ് സ്വത്ത് ഭാഗം വയ്ക്കുന്നതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ മകന്‍ അമ്മയെ കൊന്നത്. ബരാന്‍ ജില്ലയില്‍ 45 വയസുകാരനായ യുവാവാണ് തന്റെ വൃദ്ധയായ അമ്മയെ വെട്ടിയും കുത്തിയും അതിക്രൂരമായി കൊലപ്പെടുത്തിയത്. മരിച്ച സ്ത്രീയുടെ മൂത്ത മകന്‍ ഇളയ സഹോദരനെതിരെ കൊലക്കുറ്റത്തിന് കേസ് കൊടുത്തു.ഒക്ടോബര്‍ 21 തിങ്കളാഴ്ചയാണ് സംഭവം നടക്കുന്നത്.

മാട്രി ഭായ് (75) സ്വത്ത് ഭാഗം വയ്ച്ചപ്പോള്‍ തന്റെ സ്വത്തിന്റെ ഏറിയ പങ്കും മൂത്ത മകനായ ഗ്യാരസി റാം (55) ന് നല്‍കി. ഇളയമകനായ ലക്ഷ്മണ്‍ (45) അമ്മയുമായി അടുപ്പത്തിലല്ലായിരുന്നു. മകനെ ഇവര്‍ തള്ളിപ്പറഞ്ഞിരുന്നു. സ്വത്ത് ഭാഗം വച്ചപ്പോള്‍ തനിയ്ക്കും സഹോദരനും തുല്ല്യമായി വീതം വയ്ക്കണമായിരുന്നെന്ന് ആവശ്യപ്പെട്ട് ഇളയ മകന്‍ ലക്ഷ്മണ്‍ അമ്മയോട് വഴക്കിട്ടു.

വഴക്ക് തുടരുന്നതിനിടയില്‍ മകന്‍ കൈയ്യിലുണ്ടായിരുന്ന ആയുധം കൊണ്ട് അമ്മയെ വെട്ടുകയും ശരീരത്തില്‍ പലഭാഗങ്ങളിലും കുത്തി പരുക്കേല്‍പ്പിക്കുകയും ചെയ്തു. നിലവിളികേട്ട് ഓടിയെത്തിയവരാണ് സ്ത്രീയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിയ്ക്കാനായില്ല.

സംഭവസ്ഥാലത്ത് നിന്ന് ഓടി രക്ഷപ്പെട്ട പ്രതിയെ പിന്നീട് പൊലീസ് കണ്ടെത്തി. കൊല ചെയ്യാനുപയോഗിച്ച ആയുധവും ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+