12കാരിയോട് 22കാരന് പ്രണയം!! വീട്ടുകാർ എതിർത്തു!!ഒടുവിൽ ആത്മഹത്യ ശ്രമം!! എന്നാൽ സംഭവിച്ചത്!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: കാമുകിയായ 12കാരിക്കൊപ്പം ട്രെയിനിനു മുന്നിൽ ചാടിയ 22കാരന് കാലുകൾ നഷ്ടമായി. കൂടെ ചാടിയ പെൺകുട്ടി പരുക്കുകളോടെ രക്ഷപ്പെട്ടു. ദില്ലിയിലെ നരേലയിൽ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. പെൺകുട്ടിയുമായി ബിഹാർ സ്വദേശിയായ യുവാവ് രണ്ട് വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. എന്നാൽ വീട്ടുകാർ എതിർത്തിരുന്നു. ഇതിനെ തുടർന്നാണ് രണ്ടു പേരും ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

suicide

യുവാവ് പറഞ്ഞിട്ടാണ് ട്രെയിനിനു മുന്നിൽ ചാടിയതെന്നാണ് പെൺകുട്ടിയുടെ മൊഴി. പെൺകുട്ടി വീടിന്റെ ടെറസിൽ നിന്ന് ചാടി മരിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അതിനാലാണ് ഒന്നിച്ച് ട്രെയിനിനു മുന്നിൽ ചാടാൻ തീരുമാനിച്ചതെന്നാണ് യുവാവ് പറയുന്നത്. ആത്മഹത്യയ്ക്ക് ശ്രമിക്കുമ്പോൾ രക്ഷപ്പെടുമെന്ന് വിചാരിച്ചില്ലെന്നും കാലുകൾ നഷ്ടമായ സ്ഥിതിക്ക് ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്നും യുവാവ് പറയുന്നു.

അത‌േസമയം യുവാവ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരിക്കാമെന്ന സംശയം ഉണ്ട്. ഇത് പുറത്തറിയാതിരിക്കാനാകാം ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പോലീസ് പറയുന്നത്.

പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞാൽ യുവാവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതിനും ഇയാൾക്കെതിരെ കേസെടുക്കും.

English summary
youth lost legs in suicide attempt with lover
Please Wait while comments are loading...