അമ്മയുടെ കഴുത്ത് അറുത്തെടുത്തു.. ഒടുവില്‍ അറുത്ത തലയുമായി മകന്‍ പോലീസ് സ്റ്റേഷനില്‍!!
ചെന്നൈ: സ്വത്ത് തര്‍ക്കത്തിന്‍റെ പേരില്‍ അമ്മയെ വെട്ടി വീഴ്ത്തി കഴുത്തറ് ഒടുവില്‍ മകന്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. തമിഴ്നാട് പുതുക്കോട്ടയിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത നടന്നത്. തിലകറാണി(45) എന്ന സ്ത്രീയെയാണ് മൂത്തമകന്‍ ആനന്ദ് (30) കൊലപ്പെടുത്തിയത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.

പത്ത് വര്‍ഷം മുന്‍പ് റാണിയുടെ ഭര്‍ത്താവ് കൊല്ലപ്പെട്ടിരുന്നു. റാണിയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്ന് ആരോപണം ഉയര്‍ന്നതോടെ റാണിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും തെളിവുകളുടെ അഭാവത്തില്‍ ഇവരെ കോടതി വിട്ടയച്ചിരുന്നു. അതിന് ശേഷം 11 വയസുള്ള ഇളയമകന്‍ മുത്തുവിനൊപ്പമാണ് റാണി താമസിച്ചിരുന്നത്. റാണിയുടെ സ്ഥലം വിഭജിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തേ മൂത്തമകന്‍ ആനന്ദയുമായി റാണി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ ഇളയമകനൊപ്പം ഞായറാഴ്ച പള്ളിയില്‍ പോകാന്‍ ബസ് സ്റ്റോപ്പില്‍ കാത്ത് നില്‍ക്കുകയായിരുന്നു റാണിയെ തേടി ആനന്ദ് എത്തി.

തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമായി. തര്‍ക്കം മൂത്തതോടെ കൈയ്യില്‍ കരുതിയിരുന്ന കത്തിയെടുക്ക് ആനന്ദ് റാണിയെ വെട്ടി വീഴ്ത്തി. പിന്നീട് കലി അടങ്ങാതെ വന്നതോടെ ഉടലില്‍ നിന്ന് തല അറുത്ത് നീക്കി. ഉടന്‍ അമ്മയുടെ അറുത്ത തലയുമായി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഉടനെ തന്നെ ആനന്ദിനെ അറസ്റ്റ് ചെയ്തതായി പോലീസ് വ്യക്തമാക്കി.












Click it and Unblock the Notifications