മോദിയുടെ ചിത്രം മോര്‍ഫ് ചെയ്ത് ഫേസ്ബുക്കിലിട്ട യുവാവ് അറസ്റ്റില്‍
കൊപ്പാള്‍: കര്‍ണാടകയിലെ കോപ്പാള്‍ ജില്ലയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം മോര്‍ഫ് ചെയ്ത് ഫേസ് ബുക്കിലിട്ട യുവാവിനെ അറസ്റ്റു ചെയ്തു. മുഹമ്മദ് മെഹബൂബ് (25 ) ആണ് അറസ്റ്റിലായത്. ജില്ലയിലെ ബി ജെ പി പ്രവര്‍ത്തരുടെ പരാതി പ്രകാരമാണ് പോലീസ് കേസെടുത്തത്. മോദി എ എല്‍ എ അക്ബറുദ്ദീന്‍ ഒവൈസിയുടെ മുന്നില്‍ കുമ്പിട്ടു കാല്‍ തൊടുന്ന ചിത്രമാണ് മോര്‍ഫ് ചെയ്ത് മുഹമ്മദ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്.
ആള്‍ ഇന്ത്യ മുസ്ലീം മജ്‌ലിസ് ഇ മുഷവാറത്ത് (എ ഐ എം ഐ എം) എം എല്‍ എ യായ അക്ബറുദ്ദീന്‍ ഹൈദരാബാദ് എം പി അസസുദ്ദീന്‍ ഒവൈസിയുടെ സഹോദരനാണ് . മെയ് ഏഴിനാണ് മുഹമ്മദ് ഈ പോസ്റ്റിട്ടത്. സ്ഥലത്തെ ചില ബി ജെ പി പ്രവര്‍ത്തകര്‍ ചിത്രം കണ്ട് പ്രകോപിതരാവുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.മോദി ഒവൈസിയുടെ അനുഗ്രഹം വാങ്ങുന്നുവെന്ന രീതിയിലാണ് ചിത്രം ഫേസ്ബുക്കില്‍ പ്രചരിച്ചത് .

ഇന്ത്യന്‍ ശിക്ഷാ നിയമം 153 എ പ്രകാരം പോലീസ് കേസെടുത്തു. മോദിയുടെ ചിത്രം താന്‍ മോര്‍ഫ് ചെയ്തതല്ലെന്നും സുഹൃത്തുക്കള്‍ വഴിയാണ് തനിക്ക് ചിത്രം ലഭിച്ചതെന്നുമാണ് മുഹമ്മദ് പോലീസിനോട് പറഞ്ഞിരിക്കുന്നത്. കോപ്പാളിലെ ഒരു ജ്വല്ലറി ജീവനക്കാരനാണ മുഹമ്മദ്. മുഹമ്മദിനെ ചോദ്യം ചെയ്തുവരുകയാണെന്ന് കോപ്പാള്‍ പോലീസ് അറിയിച്ചു.












Click it and Unblock the Notifications