കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബലാത്സംഗം ചെയ്ത വീഡിയോ വാട്‌സ് ആപ്പില്‍; പരാതിയുമായി ബി എസ് സി വിദ്യാര്‍ഥിനി

  • By Anwar Sadath
Google Oneindia Malayalam News

ബലോദ്: ഛത്തീസ്ഗഡിലെ ബലോദ് ജില്ലയിലെ പെണ്‍കുട്ടി ബലാത്സംഗ പരാതിയുമായി പോലീസിനെ സമീപിച്ചു. ഗ്രാമത്തില്‍ തനിക്ക് അറിയാവുന്ന ചെറുപ്പക്കാരന്‍ തന്നെ ബലാത്സംഗം ചെയ്ത് വീഡിയോ പകര്‍ത്തി അത് വാട്‌സ് ആപ് വഴി പ്രചരിപ്പിച്ചെന്നു കാട്ടിയാണ് പെണ്‍കുട്ടി പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തിയത്. സംഭവത്തില്‍ അന്വേഷണം നടത്തിയ പോലീസ് പെണ്‍കുട്ടി ചൂണ്ടിക്കാട്ടിയ യുവാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബിഎസ് സി മൂന്നാംവര്‍ഷ വിദ്യാര്‍ഥിനിയാണ് പരാതിക്കാരി. സംഭവത്തെ കുറിച്ച് പെണ്‍കുട്ടി പറയുന്നത് ഇങ്ങനെയാണ്. 2014 ഡിസംബറില്‍ ഗ്രാമത്തില്‍ തനിക്ക് പരിചയമുള്ള യുവാവ് പ്രഭാത ഭക്ഷണം കഴിക്കാനായി ക്ഷണിച്ചിരുന്നു. അവിടെ വെച്ച് ഭക്ഷണത്തില്‍ മയക്കുമരുന്ന ചേര്‍ത്ത് നല്‍കിയതിനാല്‍ താന്‍ അബോധാവസ്ഥയിലാവുകയും അവസരം മുതലെടുത്ത് യുവാവ് ബലാത്സംഗം ചെയ്യുകയുമായിരുന്നു.

rape

ഇതിന്റെ വീഡിയോ അയാള്‍ പകര്‍ത്തുകയും ചെയ്തിരുന്നു. പിന്നീട് ഇത് കാട്ടി ഭീഷണിപ്പെടുത്തി തന്നെ രണ്ടുതവണ ബലാത്സംഗത്തിനിരയാക്കി. എന്നാല്‍, ആഗസ്ത് 22 മുതല്‍ വീഡിയോ യുവാവ് വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ഇതോടെ തനിക്ക് കോളേജില്‍ പോകാന്‍ പോലും കഴിയാത്ത അവസ്ഥയിലാണെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.

പരാതിയില്‍ അന്വേഷണം നടത്തിയാണ് പോലീസ് പിന്നീട് പ്രതിയെ പിടികൂടിയത്. ഇയാളില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇത് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പോലീസ് പറഞ്ഞു. ഇരുവരും തമ്മില്‍ പ്രണയമുണ്ടായിരുന്നോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

English summary
Youth rapes college student, college student rape viral in whatsapp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X