സിഎ വിദ്യാര്‍ഥിയെ തല്ലിചതച്ച് നടുറോഡില്‍ ഉപേക്ഷിച്ച് പൊലീസ് ക്രൂരത
വിജയവാഡ: ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി വിദ്യാര്‍ഥിയ്ക്ക് പൊലീസിന്റെ ക്രൂര മര്‍ദ്ദനം. ബൈക്കില്‍ യാത്ര ചെയ്യവ പൊലീസ് തടഞ്ഞ് നിര്‍ത്തിയാണ് വിദ്യാര്‍ഥിയേയും സുഹൃത്തിനേയും മര്‍ദ്ദിച്ചത്. മര്‍ദ്ദിച്ചവശനാക്കി റോഡില്‍ ഉപേക്ഷിച്ച് പൊലീസ് സ്ഥലം വിട്ടു. അത്യാസന്ന നിലയിലാണ് വിദ്യാര്‍ഥി.
കല്യാണ ചക്രവര്‍ത്തി എന്ന വിദ്യാര്‍ഥിയ്ക്കാണ് പൊലീസ് മര്‍ദ്ദനം ഏറ്റത്. സുഹൃത്തായ ദുര്‍ഗ റാവുവിന് ഒപ്പം ഒരു കല്യാണത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ചക്രവര്‍ത്തിയ യാത്രയ്ക്കിടെ പൊലീസ് ബൈക്കിന് കൈ കാണിച്ചു. പെിന്‍സീറ്റിലായിരുന്ന ചക്രവര്‍ത്തി.

ബൈക്കിന് കൈകാട്ടിയ പൊലീസുകാരില്‍ ഒരാള്‍ ദുര്‍ഗ റാവുവിനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ബൈക്ക് നിര്‍ത്താന്‍ വൈകിയതിനാണ് പിന്തുടര്‍ന്നെത്തിയ പൊലീസുകാരന്‍ ദുര്‍ഗയെ ആക്രമിച്ചത്. ചക്രവര്‍ത്തി പൊലീസുകാരന്റെ നടപടിയെ ചോദ്യം ചെയ്തു. തുടര്‍ന്ന് വിഷയത്തില്‍ എസ്‌ഐ ഇടപെട്ടു.
ബൈക്കില്‍ നിന്നും ചക്രവര്‍ത്തിയെ വലിച്ചിറക്കി റോഡിലിട്ട് പൊതിരെ തല്ലി. മര്‍ദ്ദിച്ചവശനാക്കിയ യുവാവിനെ റോഡില്‍ ഉപേക്ഷിച്ച് പൊലീസ് പോവുകയായിരുന്നു. അരമണിയ്ക്കൂര്‍ വൈകിയാണ് ചികിത്സ പോലും ലഭ്യമായത് . ആരോപണങ്ങള്‍ പൊലീസ് നിഷേധിച്ചു. മദ്യലഹരിയിലായിരുന്നു വിദ്യാര്‍ഥികള്‍ എന്നാണ് പൊലീസ് ഭാഷ്യം .












Click it and Unblock the Notifications