കേന്ദ്ര മന്ത്രിയുടെ വീട്ടില്‍ യുവാവ് വെടിയേറ്റ് മരിച്ചു; സംഭവസ്ഥലത്ത് നിന്ന് മകന്റെ തോക്ക് കണ്ടെത്തി
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി കൗശല്‍ കിഷോറിന്റെ വീട്ടില്‍ യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലുള്ള വീട്ടില്‍ വെച്ച് ഇന്ന് രാവിലെയാണ് സംഭവം നടന്നത്. മന്ത്രിയുടെ മകന്റെ പേരിലുള്ള ഒരു തോക്ക് സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. വികാസ് ശ്രീവാസ്തവയെന്ന യുവാവാണ് മരിച്ചതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കൗശല്‍ കിഷോറിന്റെ മകന്‍ വികാസ് കിഷോറിന്റെ സുഹൃത്താണ് വികാസ് ശ്രീവാസ്തവ.
അതേസമയം സംഭവം നടക്കുമ്പോള്‍ എന്റെ മകന്‍ വീട്ടില്‍ ഇല്ലായിരുന്നുവെന്ന് മന്ത്രി വെളിപ്പെടുത്തി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിയമപ്രകാരം എല്ലാം നടക്കുമെന്നും കൗശല്‍ കിഷോര്‍ പറഞ്ഞു. വിശദമായ അന്വേഷണം തന്നെ പോലീസ് നടത്തുന്നുണ്ട്. കുറ്റക്കാരെ വെറുതെ വിടില്ല. സംഭവം നടക്കുമ്പോള്‍ വികാസ് കിഷോര്‍ വീട്ടില്‍ ഇല്ലായിരുന്നു. പോലീസ് അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നുവരെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവം അറിഞ്ഞത് മുതല്‍ എന്റെ മകന്‍ വലിയ ദു:ഖത്തിലാണ്. വികാസ് മകന്റെ അടുത്ത സുഹൃത്തായിരുന്നുവെന്നും മന്ത്രി പറഞ്ഞു. അതേസമയം കണ്ടെടുത്ത പിസ്റ്റള്‍ മകന്റേതാണെന്ന് കൗശല്‍ കിഷോര്‍ സ്ഥിരീകരിച്ചു. മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.












Click it and Unblock the Notifications