വിവാഹക്കാര്യം പറഞ്ഞ കാമുകിയെ കുത്തി വീഴ്ത്തി പണവും തട്ടിയെടുത്ത് കാമുകന്‍ മുങ്ങി
നാഗ്പൂര്‍: വിവാഹത്തിന് നിര്‍ബന്ധിച്ച കാമുകിയെ കൊല്ലാന്‍ ശ്രമിച്ച യുവ എഞ്ചിനീയര്‍ അറസ്റ്റില്‍. സുധീര്‍ സഹാരെ (28) എന്ന യുവാവാണ് തന്റെ കാമുകിയായ 21 കാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. യുവതിയെ കുത്തി പരിക്കേല്‍പ്പിയ്ക്കുകയും നിര്‍ബന്ധിച്ച് വിഷം കുടിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുകയുമായിരുന്നു പ്രതി. തുടര്‍ന്ന് കാമുകിയുടെ പഴ്‌സിലുണ്ടായിരുന്ന പണം കവര്‍ന്ന് രക്ഷപ്പെടുകയും ചെയ്തു. ഇയാളെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.
തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച കാമുകിയുടെ നില മെച്ചപ്പെട്ടു. അറസ്റ്റിലായ കാമുകനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ബികോം വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി രണ്ട് വര്‍ഷം മുന്‍പാണ് യുവാവുമായി പ്രണയത്തിലാകുന്നത്. രണ്ട് പേരും ഒരേ നാട്ടുകാരാണ്. ഒരു സ്വകാര്യ കമ്പനിയിലെ കമ്പ്യൂട്ടര്‍ എഞ്ചിനീയറാണ് യുവാവ്.

കുറച്ച് നാളുകളായി യുവാവിനെ പെണ്‍കുട്ടി വിവാഹത്തിന് വേണ്ടി നിര്‍ബന്ധിച്ചു. കാമുകിയുടെ ആവശ്യം ശല്യമായി തോന്നിയ യുവാവ് ഫോണ്‍ എടുക്കാതെയായി. കാര്യങ്ങള്‍ കൂടുതല്‍ വഷളായതോടെ ഇരുവരും നേരില്‍ കാണാന്‍ തീരുമാനിച്ചു. വാദ്ഗണ്‍ റോഡിനടുത്ത് വച്ച് കണ്ട് മുട്ടി. കാമുകി വീണ്ടും കല്യാണക്കാര്യത്തില്‍ ഉറച്ച് നിന്നു.
ഇതുകേട്ട് ദേഷ്യം വന്ന കാമുകന്‍ യുവതിയെ കുത്തി വീഴ്ത്തി. കൈയ്യില്‍ കരുതിയ കീടനാശിനി യുവതിയെ കൊണ്ട് നിര്‍ബന്ധിച്ച് കുടിപ്പിച്ചു. പഴ്‌സിലുണ്ടായിരുന്ന പണവുമെടുത്ത് മുങ്ങുകയും ചെയ്തു. പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസുകാരാണ് അവശനിലയില്‍ യുവതിയെ കണ്ടെത്തുന്നത്. യുവാവിനെ പിന്നീട് അറസ്റ്റ് ചെയ്തു.












Click it and Unblock the Notifications