വിവാഹം ഉറപ്പിച്ച അധ്യാപികയെ യുവാവ് ന്യൂ ഇയര്‍ രാവില്‍ പള്ളിമുറ്റത്ത് വെച്ച് കുത്തി!
പോയ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു നിവിന്‍ പോളി ചിത്രമായ പ്രേമം. പ്രേമത്തിലെ മലര്‍ മിസ്സായിരുന്നു കുറേക്കാലം കാംപസുകളിലെ താരം. അധ്യാപികമാരുമായി ബന്ധപ്പെട്ട ഏത് കാര്യത്തിനും പ്രേമത്തെയും മലര്‍ മിസ്സിനെയും ആളുകള്‍ കണക്ട് ചെയ്യുന്നതും അതുകൊണ്ട് തന്നെ.
Read Also: തുടക്കം തന്നെ ഞെട്ടിച്ച് 2017: നടി നന്ദിത ദാസ് വിവാഹമോചിതയായി, എന്തായിരുന്നെന്നോ പ്രശ്‌നം?
എന്നാല്‍ ഈ സംഭവം പ്രേമത്തിനെയും കടത്തിവെട്ടുന്നതാണ്. അധ്യാപികയുടെ വിവാഹം നിശ്ചയിച്ചതറിഞ്ഞ യുവാവ് ന്യൂ ഇയര്‍ രാത്രിയില്‍ പള്ളിയില്‍ വെച്ച് ആക്രമിക്കുകയായിരുന്നു. ജനുവരി അഞ്ചിന് വിവാഹം നടക്കാനിരിക്കേയാണ് അധ്യാപികയായ അനു ജെന്‍സിയെ യുവാവ് കത്തി കൊണ്ട് കുത്തിയത്.

ആക്രമണം പുതുവത്സര രാവില്‍
ഡിസംബര്‍ 31 ന് രാത്രി പാതിരാകുര്‍ബാന കഴിഞ്ഞ് പള്ളിയില്‍ നിന്നും ഇറങ്ങുമ്പോഴാണ് 20കാരിയായ അനു ജെന്‍സിക്ക് കുത്തേറ്റത്. കന്യാകുമാരിക്ക് സമീപം ചിന്നത്തുറയിലായിരുന്നു സംഭവം. പ്രണയം നിരസിച്ചതിനാണ് യുവാവ് അധ്യാപികയെ കുത്തിയത് എന്ന് പോലീസ് പറഞ്ഞു.

വിവാഹം ഉറപ്പിച്ചതാണ്
അധ്യാപികയാണ് അനു ജെന്‍സി. ഇവരുടെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. ജനുവരി അഞ്ചിനാണ് വിവാഹം നടക്കേണ്ടത്. വിവാഹ വാര്‍ത്ത അറിഞ്ഞ യുവാവ് അനു ജെന്‍സിയെ ആക്രമിക്കുകയായിരുന്നത്രെ. മൂന്ന് തവണയാണ് അക്രമി ജെന്‍സിയെ കുത്തിയത്

കുത്തിയത് ബിജു ഗാസ്‌ട്രോ
ചിന്നത്തുറ സ്വദേശിയായ ബിജു ഗാസ്‌ട്രോ എന്ന യുവാവാണ് ജെന്‍സിയെ കുത്തി പരിക്കേല്‍പിച്ചത്. പൂന്തോപ്പ് കോളനി നിവാസിയാണ് ഇയാള്‍. ജെന്‍സിയെ കുത്തിയ ബിനുവിനെ ഓടിക്കൂടിയ ആളുകള്‍ ചേര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ബിജുവിനെ കസ്റ്റഡിയില്‍ വിട്ടു.

ജിന്‍സി സുഖം പ്രാപിക്കുന്നു
തിരുനെല്‍വേലി ജില്ലയിലുള്ള പോളിടെക്‌നിക്ക് കോളജിലാണ് ജെന്‍സി പഠിപ്പിക്കുന്നത്. പള്ളിയില്‍ നിന്നും ഇറങ്ങി വന്ന ജെന്‍സിയെ ബിദു കത്തി കൊണ്ട് കുത്തുകയായിരുന്നു. നെയ്യാറ്റിന്‍കര നിംസില്‍ പ്രവേശിപ്പിക്കപ്പെട്ട ജെന്‍സി സുഖം പ്രാപിച്ച് വരികയാണ് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ഒരു വര്‍ഷമായി ശല്യം ചെയ്യുന്നു
ഇയാള്‍ക്ക് ജെന്‍സിയോട് പ്രേമമായിരുന്നു എന്നാണ് പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഇയാള്‍ ജെന്‍സിയെ ശല്യം ചെയ്യുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ആറ് മാസം മുമ്പ് ബിനുവിനെതിരെ ജെന്‍സിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നത്രെ.












Click it and Unblock the Notifications