കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തെ തൊഴിലില്ലായ്മയെ കുറിച്ച് സംസാരിച്ച വിദ്യാര്‍ത്ഥിക്ക് ബിജെപി പ്രവര്‍ത്തകരുടെ മര്‍ദ്ദനം

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
സർക്കാരിനെ ചോദ്യം ചെയ്‌തതിന് യുവാവിന് ക്രൂര മർദ്ദനം

ലക്നൗ: ടിവി ചാനല്‍ ചര്‍ച്ചക്കിടെ രാജ്യത്തെ തൊഴിലില്ലായ്മയെ കുറിച്ച് സംസാരിച്ച വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച് ബിജെപി പ്രവര്‍ത്തകര്‍. ഇന്ത്യയിലെ തൊഴിലില്ലായ്മക്ക് കാരണം കേന്ദ്ര സര്‍ക്കാറിന്‍റെ തെറ്റായ നയങ്ങളാണെന്ന് വ്യക്തമാക്കിയതിനായിരുന്നു അദ്നാന്‍ എന്ന വിദ്യാര്‍ത്ഥിക്ക് ബിജെപി പ്രവര്‍ത്തകരുടെ ക്രൂരമായ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്.

ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗര്‍ ജില്ലയില്‍ ബുധനാഴ്ച്ചയായിരുന്നു സംഭവം. ഭാരത് സമാചാര്‍ എന്ന ഹിന്ദി ചാനല്‍ സംഘടിപ്പിച്ച ചര്‍ച്ചയിലായിരുന്നു രാജ്യത്തെ തൊഴിലില്ലായ്മയെക്കുറിച്ചുള്ള തന്‍റെ വീക്ഷണം അദ്നാന്‍ വ്യക്തമാക്കിയത്. ഇതായിരുന്നു ബിജെപി പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. വിശദാംശങ്ങള്‍ ഇങ്ങനെ..

തൊഴില്‍ സാധ്യതയെ കുറിച്ച്

തൊഴില്‍ സാധ്യതയെ കുറിച്ച്

മുസഫര്‍ നഗര്‍ പ്രദേശത്തെ തൊഴില്‍ സാധ്യതയെ കുറിച്ചു വിദ്യാഭ്യസ സ്ഥാപനങ്ങളിലെ സൗകര്യത്തെക്കുറിച്ചുമായിരുന്നു ടിവി അവതാരകനായി നരേന്ദ്ര പ്രതാപ് അദ്നാനോട് ചോദ്യങ്ങള്‍ ചോദിച്ചത്. എന്നാല്‍ അദ്നാന്‍ മറുപടി പറയാന്‍ തുടങ്ങിയപ്പോള്‍ തന്നെ ബിജെപി പ്രവര്‍ത്തകര്‍ തടയുകയായിരുന്നു.

ബിജെപിക്കാര്‍ വന്ന് തടഞ്ഞു

ബിജെപിക്കാര്‍ വന്ന് തടഞ്ഞു

അവന്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍ ബിജെപിക്കാര്‍ വന്ന് അവനെ തടഞ്ഞു. അവന്‍ മുന്നോ നാലോ കാര്യങ്ങള്‍ മാത്രമേ പറഞ്ഞുള്ളുവെന്നും അനൂപ് പ്രതാപ് വ്യക്തമാക്കുന്നു. ചര്‍ച്ചയുടെ ഭാഗമായി ബിജെപിയെ വിമര്‍ശിച്ചുകൊണ്ട് സംസാരിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ ആരേയും അനുവദിച്ചില്ലെന്നും പ്രതാപ് വ്യക്തമാക്കുന്നു.

മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്

മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്

ഞാന്‍ നടന്നു പോകുമ്പോള്‍ ഒരു ചാനലിന്റെ ചര്‍ച്ച കണ്ടു. ഞാന്‍ അതില്‍ പങ്കെടുത്ത്, നാട്ടില്‍ പണിയൊന്നും നടക്കുന്നില്ലെന്ന് പറഞ്ഞു. ഇതേ തുടര്‍ന്നാണ് തനിക്ക് ബിജെപി പ്രവര്‍ത്തകരുടെ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നതെന്നാണ് അദ്നാന്‍ വ്യക്തമാക്കുന്നത്.

അത് ബിജെപി പ്രവര്‍ത്തരാണ്

അത് ബിജെപി പ്രവര്‍ത്തരാണ്

ഞാന്‍ തീവ്രവാദിയാണെന്നൊക്കെ അവര്‍ പറയാന്‍ തുടങ്ങി. പിന്നീട് എന്നെ മര്‍ദിക്കുകയും ചെയ്തു. അത് ബിജെപി പ്രവര്‍ത്തരാണ്. പൊലീസ് ഇതു വരെ നടപടി ഒന്നും എടുത്തിട്ടില്ല.

മുസ്ലിം ആയതിനാല്‍

മുസ്ലിം ആയതിനാല്‍

എന്നെ മര്‍ദ്ദിച്ചവര്‍ ശിക്ഷിപ്പെടണം. മുസ്ലിം ആയതിനാലാണ് എനിക്ക് മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്. കേന്ദ്രസര്‍ക്കാറിനെതിരെ സംസാരിച്ചതിനാണ് തനിക്ക് മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നതെന്നും അദ്നാന്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് പിന്നീട് ആര്‍എല്‍ഡിയും ബിജെപിയും തമ്മില്‍ സംഘര്‍ഷാവസ്ഥയുണ്ടായി.

ട്വീറ്റ്

വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുന്നു

തൊഴിലില്ലായ്മ

തൊഴിലില്ലായ്മ

അതേസമയം, രാജ്യത്തെ തൊഴിലില്ലായ്മ കുത്തനെ വര്‍ധിച്ചതായുള്ള കണക്കുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ വർഷം ഫെബ്രുവരിയിലെ കണക്കുകൾ പ്രകാരം തൊഴിലില്ലായ‌്മ നിരക്ക‌് 7.2 ശതമാനമാണ‌്.

ഏറ്റവും ഉയർന്ന നിരക്ക്

ഏറ്റവും ഉയർന്ന നിരക്ക്

2016 സെപ‌്തംബറിനുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത‌്. 2018 ഫെബ്രുവരിയിൽ ഇത‌് 5.9 ശതമാനമായിരുന്നു. സെന്റർ ഫോർ മോണിട്ടറിങ‌് ഇന്ത്യൻ ഇക്കണോമിയുടെ കണക്കുകളിലാണ‌് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

പുറത്തുവിട്ട കണക്കുകളിൽ പൊരുത്തക്കേടുകൾ

പുറത്തുവിട്ട കണക്കുകളിൽ പൊരുത്തക്കേടുകൾ

രാജ്യവ്യാപകമായി നടത്തിയ സർവേയുടെ കണക്കുകളാണ‌് പുറത്തുവിട്ടത‌്. ഗവൺമെന്റ‌് പുറത്തുവിട്ട കണക്കുകളിൽ പൊരുത്തക്കേടുകൾ ഉണ്ടായിരുന്നു. നിലവിലെ തൊഴിലില്ലായ‌്മ സംബന്ധിച്ച കണക്കുകൾ ഗവൺമെന്റ‌് പുറത്തുവിടാതെ രഹസ്യമായി വച്ചിരിക്കുകയായിരുന്നു

വീഡിയോ

ചാനല്‍ ചര്‍ച്ച

English summary
youth thrashed by bjp for talking about unemployment in up unemployment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X