Get Updates
Get notified of breaking news, exclusive insights, and must-see stories!

Viral Video: 'ടാങ്കില്‍ വെള്ളം തീര്‍ന്നു'; തോര്‍ത്തുടുത്ത് മെട്രോയില്‍ യുവാവ്; കണ്ണുതള്ളി യാത്രക്കാര്‍!

പലതരത്തിലുള്ള വീഡിയോകളും സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആകാറുണ്ട്. ടിക്ടോക് യുഗം അവസാനിച്ചതോടെ കണ്ടന്റ് ഉണ്ടാക്കുന്നവര്‍ ചേക്കേറിയത് ഇന്‍സ്റ്റഗ്രാമിലേക്കായിരുന്നു. ദിവസവും വ്യത്യസ്തതരത്തിലുള്ള വീഡിയോകളാണ് ഇന്‍സ്റ്റഗ്രാമില്‍ റീലുകളായി എത്തുന്നത്.

എങ്ങനെയെങ്കിലും തങ്ങളുടെ വീഡിയോ വൈറല്‍ ആവണമെന്ന് മാത്രമാണ് ചില ആളുകളുടെ ലക്ഷ്യം. അതുകൊണ്ടായിരിക്കാം ഈ യുവാവ് ഇങ്ങനെ ചെയ്തത്. എങ്ങനെയെന്നല്ലേ തോര്‍ത്ത് മാത്രം ഉടുത്ത് തിരക്കേറിയ മെട്രോയില്‍ കയറി...പിന്നീട് എന്താണ് സംഭവിച്ചതെന്നോ. വിശദമായി അറിയാം.

pc: mohitgauhar instagram

1

ഒരു കൂസലുമില്ലാതെയാണ് യുവാവ് മഞ്ഞ നിറകത്തിലുള്ള തോര്‍ത്തുമുടുത്ത് ഡല്‍ഹി മെട്രോയിലേക്ക് കയറുന്നത്. യുവാവിന്റെ വേഷം കണ്ട് മെട്രോയില്‍ ഉണ്ടായിരുന്ന ആളുകളൊക്കെ ഞെട്ടിപ്പോയി എന്നാല്‍ യുവാവിന് ഒരു വ്യത്യാസവും ഇല്ല നല്ല സ്‌റ്റൈലായി നടക്കുകയും മുടി കൈകൊണ്ട് ഒതുക്കെ വെക്കുകയുമൊക്കെ ചെയ്താണ് ഈ യുവാവ് നടക്കുന്നത്. സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആണ് ഈ വീഡിയോ...

2

ടാങ്കിലെ വെള്ളം തീര്‍ന്നു ഇനി ഓഫീസില്‍ പോയി കുളിക്കും, എന്നാണ് ' ഇന്‍സ്റ്റാഗ്രാം പോസ്റ്റിന്റെ അടിക്കുറിപ്പ്. വീഡിയോ ഉടന്‍ തന്നെ വൈറലായി, നിലവില്‍ 160കെ ലൈക്കുകളും 1,200-ലധികം കമന്റുകളും ഉണ്ട്. യുവാവ് ഒരു നാണക്കേടുമില്ലാതെയാണ് തോര്‍ത്തുടത്ത് നടക്കുന്നത്. ഇയാളെ കണ്ട് ഒരു യുവതി ചിരിസഹിക്കാന്‍ പറ്റാതെ മുഖം പൊത്തിക്കൊണ്ട് ചിരിക്കുന്നുമുണ്ട്. എന്തായും ഇതെന്തൊരു കോണ്‍ഫിഡന്‍സ് ആണ് എന്നാണ് കമന്റുകള്‍, അപാര തൊലിക്കട്ടി ആണല്ലോ എന്നും, ഇതല്‍പം കൂടിപ്പോയില്ലേ എന്നും കമന്റുകള്‍ ഉണ്ട്.

2

ഒരു വിഭാ​ഗം യുവാവിന്റെ ആത്മവിശ്വാസത്തെ അഭിനന്ദിക്കുമ്പോൾ, ഒരു വിഭാ​ഗം രൂക്ഷ വിമർശനമാണ് നടത്തുന്നത്. ഇത്തരം പ്രവൃത്തികൾ ചെയ്യുന്നതിന് മുമ്പ് ബാക്കിയുള്ളവർക് ഉണ്ടാവുന്ന ബുദ്ധിമുട്ട് ഓർക്കണമെന്നാനണ് ചിലർ വിമർശിക്കുന്നത്. ലൈക്ക് കിട്ടാനും സോഷ്യൽമീഡിയയിൽ വൈറൽ ആകാനും പൊതു​ഗതാ​ഗത സൗകര്യമല്ല ഉപയോ​ഗിക്കേണ്ടതെന്നും, ഇത്തരം ഭ്രാന്തൻ കളി കാണാൻ അല്ല തങ്ങൾ ഇരിക്കുന്നതെന്നും ചിലർ പറയുന്നു.

4

എന്നാൽ മെട്രോയിൽ തോർത്തുടുത്ത് നടക്കാൻ ഒരു നാണവുമില്ലാത്ത ഈ യുവാവ് ഈ വിമർശനാത്മകമായി കമന്റ് കണ്ടൊന്നും തളരില്ല എന്ന് ചിലർ പറയുന്നു..എന്നാൽ യുവാവ് വിചാരിച്ചതുപോവെ വീഡിയോ വൈറൽ ആയിട്ടാണുള്ളത്.

വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+