Get Updates
Get notified of breaking news, exclusive insights, and must-see stories!

Viral Video: റോഡരികില്‍ നിന്ന് കൊതിയോടെ കാര്‍ നോക്കി യുവാക്കള്‍, താക്കോല്‍ നല്‍കി ഉടമ

ലോകത്ത് നന്മയുള്ള മനുഷ്യര്‍ ഇപ്പോഴും ഉണ്ട് എന്ന് തെളിയിക്കുന്ന സംഭവങ്ങള്‍ ഉണ്ടാവാറുണ്ട്. അത്തരത്തില്‍ ഒരു സംഭവമാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്. കണ്ണുനിറയാതെ ഈ വീഡിയോ കണ്ടുതീര്‍ക്കാന്‍ കഴിയില്ല. അത്രമാത്രം ഹൃദയത്തില്‍ തൊടുന്ന വീഡിയോ ആണ്.

നമ്മള്‍ ആഗ്രഹിക്കുന്നതൊക്കെ സ്വന്തമാക്കാന്‍ സാധിക്കണമെന്നില്ല. പലപ്പോഴും പല വാഹനങ്ങള്‍ കാണുമ്പോള്‍ നമുക്ക് തോന്നാറില്ലേ ആ വാഹനം സ്വന്തമാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന്. ഒരുപക്ഷേ നമ്മള്‍ക്ക് അത് വാങ്ങാനുള്ള പണം ഉണ്ടാകണമെന്നില്ല.

1

അപ്പോള്‍ നമുക്ക് തോന്നുന്നത് നമ്മുടെ ഇഷ്ട വാഹനത്തിന് ഒപ്പം നിന്നൊരു ഫോട്ടോ എങ്കിലും എടുക്കാന്‍ പറ്റിയിരുന്നെങ്കില്‍ എന്നാവും. എന്നാല്‍ ഇത്ര വില കൂടിയ വാഹനത്തില്‍ ഇരുന്ന് ഫോട്ടോ എടുക്കുക എന്നു പറയുന്നത് അത്ര എളുപ്പമല്ല. അതിന്റെ ഉടമയ്ക്ക് ഇഷ്ടമാകണമെന്നില്ല. എന്നാല്‍ ഇവിടുത്തെ കാര്‍ ഉടമ വ്യത്യസ്തന്‍ ആണ്..

2

രണ്ട് യുവാക്കള്‍ കാര്‍ നോക്കി നില്‍ക്കുന്നതായി വീഡിയോയില്‍ കാണാം. ഇവര്‍ക്ക് കാറിന്റെ അരികില്‍ നിന്ന് ഫോട്ടോയും വീഡിയോയും എടുക്കണം. ഇവര്‍ അതിന് ശ്രമിക്കുന്നത് സിസിടിവിയില്‍ കാണാം. ഇത് ശ്രദ്ധയില്‍പ്പെട്ട കാറിന്റെ ഉടമ ബാല്‍ക്കണിയില്‍ ഇവരെ വിളിച്ച ശേഷം താഴേക്ക് ഇറങ്ങിപ്പോകുന്നു. അവരെ വഴക്ക് പറായാന്‍ ഒന്നുമല്ല കേട്ടോ...പകരം അദ്ദേഹം തന്റെ കാറിന്റെ കീ യുവാവിന് നല്‍കുന്നത്. വീഡിയോ എടുത്തോ എന്ന് പറയുന്നുമുണ്ട്...

3

എനിക്ക് നിങ്ങളുടെ കാര്‍ ശരിക്കും ഇഷ്ടമാണ്, കഴിഞ്ഞ ഒരു മാസമായി ഞാന്‍ എല്ലാ ദിവസവും ഇവിടെ വന്ന് നോക്കുകയും അതുപയോഗിച്ച് വീഡിയോ ചെയ്യാറുണ്ട്),' യുവാക്കളില്‍ ഒരാള്‍ കാര്‍ ഉടമയോട് പറയുന്നു. ഇൻസ്റ്റാഗ്രാം റീൽസിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. ഇത് 35.8 ദശലക്ഷത്തിലധികം തവണ കാണുകയും 4.8 ദശലക്ഷത്തിലധികം ലൈക്കുകൾ നേടുകയും ചെയ്തു. നിരവധിപേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയരിക്കുന്നത്.

4

എന്തൊരു സന്തോഷമാണ് ഇത് കാണുമ്പോൾ. ആർക്കും നഷ്ടമില്ലാതെ തന്നെ സന്തോഷം വന്നിരിക്കുന്നു ഒരാൾ എഴുതി. എന്തൊരു നല്ലൊരു മനുഷ്യനാണ് ആ കാറിന്റെ ഉടമ. വേറെ ആരുങ്കിലുമാണെങ്കിൽ ഒരുപക്ഷേ ആ യുവാക്കളോട് ദേഷ്യപ്പെട്ടേന, ഇദ്ദേഹം ആ കാറിനകത്ത് കയറാനും ഫോട്ടോയും വീഡിയോയും എടുക്കാൻ അനുവദിച്ചു മറ്റൊരാൾ പറഞ്ഞു. ഭാവിയിൽ ഒരു പക്ഷേ ആ യുവാക്കൾ ഇതുപോലൊരു കാർ വാങ്ങുമായിരിക്കും, അത് നടക്കട്ടേ മറ്റൊരാൾ കുറിച്ചു...

വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+