സുഹൃത്തുക്കള്‍ക്ക് മുമ്പില്‍വച്ച് പെണ്‍കുട്ടികള്‍ക്ക് പീഡനം;പിടിയിലായ പ്രതികള്‍ കുട്ടിക്കുറ്റവാളികളോ
ദില്ലി: സുഹൃത്തുക്കള്‍ക്ക് മുമ്പില്‍ വച്ച് കൗമാരക്കാരായ രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ അഞ്ച്‌പേര്‍ അറസ്റ്റില്‍. ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പാര്‍ക്കിലെത്തിയ 17 വയസ്സും 18 വയസ്സും പ്രായമുള്ള രണ്ട് പെണ്‍കുട്ടികളാണ് ദില്ലിയിലെ അനന്ത് വിഹാര്‍ പ്രദേശത്തുവച്ച് പീഡിപ്പിക്കപ്പെട്ടത്. സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ക്കിനുള്ളില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയ യുവാക്കള്‍ സുഹൃത്തുക്കളുടെ എതിര്‍പ്പ് വകവെയ്ക്കാതെ സുഹൃത്തുക്കള്‍ക്ക് മുമ്പില്‍ വച്ച് പെണ്‍കുട്ടികളെ പീഡിപ്പിക്കുകയായിരുന്നു.
സംഭവം നടന്ന ഉടന്‍തന്നെ കുറ്റക്കാരായ അഞ്ച് യുവാക്കളും സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. പെണ്‍കുട്ടികളുടെ സുഹൃത്തുക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. എന്നാല്‍ അറസ്റ്റിലായ യുവാക്കളെക്കുറിച്ചുള്ള വിവരങ്ങളോ ഇവരുടെ പ്രായമോ പൊലീസ് പുറത്തുവിട്ടിട്ടില്ല. പിടിയിലായവര്‍ കുട്ടിക്കുറ്റവാളികളാണോ എന്നും പൊലീസ് പരിശോധിച്ച് വരുന്നുണ്ട്. ഇവര്‍ക്ക് പുറമേ മറ്റൊരാള്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്ന സൂചനയെത്തുടര്‍ന്ന് ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചിലും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

വൈദ്യപരിശോധനയില്‍ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായെന്ന് സ്ഥിരീകരിച്ചതോടെ പൊലീസ് പെണ്‍കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പെണ്‍കുട്ടികളില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയാവാത്തതിനാല്‍ പോക്‌സോ നിയമപ്രകാരവും പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തും. ദില്ലിയിലെ കിനാരി പ്രദേശത്ത് കുടുംബത്തോടൊപ്പം താമസിക്കുന്ന രണ്ട് പെണ്‍കുട്ടികളും ഫാക്ടറിയിലെ ജീവനക്കാരാണ് . കുറ്റവാളികളില്‍ ഒരാള്‍ ബിരുദവിദ്യാര്‍ത്ഥിയും മറ്റ് രണ്ട് പേര്‍ സ്‌കൂളില്‍ വച്ച് വിദ്യാഭ്യാസം നിര്‍ത്തിയവരുമാണെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍.












Click it and Unblock the Notifications