Get Updates
Get notified of breaking news, exclusive insights, and must-see stories!

കർണാടകയിൽ കഞ്ചാവുമായി യുവാക്കൾ പിടിയിൽ; സംഘത്തിൽ മലയാളി ഡോക്ടർമാരും

കഞ്ചാവ് വിൽക്കുകയും ഉപയോഗിക്കുകയും ചെയ്ത ഡോക്ടർമാറും മെഡിക്കൽ വിദ്യാർത്ഥികളും കർണാടകയിൽ അറസ്റ്റിൽ. അറസ്റ്റിലായവർ നഗരത്തിലെ നാല് മെഡിക്കൽ, ഡെന്റൽ കോളേജുകളിൽ നിന്നുള്ളവരാണെന്ന് മംഗളൂരു പോലീസ് കമ്മീഷണർ എൻ ശശി കുമാർ മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റിലായവരിൽ മലയാളി ഡോക്ടറും ഉണ്ട്..

കേരളത്തിൽ നിന്നുള്ള മെഡിക്കൽ ഓഫീസർ ഡോ. സമീർ (32), കേരളത്തിൽ നിന്നുള്ള എംബിബിഎസ് ഇന്റേണീസ് ഡോ. നദിയ സിറാജ് (24), ആന്ധ്രാപ്രദേശിൽ നിന്നുള്ള ഡോ. വർഷിണി പ്രതി (26), തമിഴ്‌നാട്ടിൽ നിന്നുള്ള മെഡിക്കൽ സർജൻ ഡോ. മണിമാരൻ മുത്തു (28), ചണ്ഡീഗഡിൽ നിന്നുള്ള മൂന്നാം വർഷ എം.ഡി. സൈക്യാട്രി വിദ്യാർത്ഥി ഡോ. ഭാനു ധാഹിയ (27),

arrest 1331

നാലാം വർഷ ബിഡിഎസ് വിദ്യാർത്ഥി ഡോ റിയ ഛദ്ദ, ഡൽഹിയിൽ നിന്നുള്ള മൂന്നാം വർഷ എംഎസ് ഓർത്തോ വിദ്യാർത്ഥി ഡോ ക്ഷിതിജ് ഗുപ്ത (25), പുനയിൽ നിന്നുള്ളവർ നാലാം വർഷ എംബിബിഎസ് വിദ്യാർത്ഥി ഡോ ഇറ ബേസിൻ (23), . ബണ്ട്വാളിലെ മാരിപള്ള സ്വദേശി മുഹമ്മദ് റൗഫ് എന്ന ഗൗസ് (34) എന്നിവരും ആണ് അറസ്റ്റിലായത്.

ജനുവരി 7 ന്, ബണ്ട്സ് ഹോസ്റ്റലിലെ ഒരു ഫ്ലാറ്റിൽ കഞ്ചാവ് കൈവശം വച്ചതിന് ആണ് യുകെ പൗരത്വമുള്ള ഇന്ത്യൻ വിദേശ പൗരനായ നീൽ കിഷോരിലാൽ റാംജി ഷായെ (38) പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഇയാൾ നഗരത്തിലെ ഒരു ഡെന്റൽ കോളേജിൽ നാലാം വർഷ കോഴ്‌സ് പൂർത്തിയാക്കാനാകാതെ വന്നതിനെ തുടർന്ന് 15 വർഷമായി മംഗളൂരുവിൽ സ്ഥിരതാമസക്കാരനാണ്. ചോദ്യം ചെയ്യലിൽ, മെഡിക്കൽ, ഡെന്റൽ കോളേജുകളിലെ മറ്റ് വിദ്യാർത്ഥികളെക്കുറിച്ചും കഞ്ചാവ് കച്ചവടത്തിലും ഉപഭോഗത്തിലുമുള്ള ഡോക്ടർമാരെക്കുറിച്ചും ഇയാൾ വെളിപ്പെടുത്തി.

മയക്കുമരുന്നും കഞ്ചാവുമായി യുവാക്കൾ പിടിയിലാകുന്ന സംഭവങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്യുന്നതിനിടയിലാണ് കർണാടകയിൽ കഞ്ചാവുമായി അറസ്റ്റിലായ സംഘത്തിൽ മലയാളികളുമുണെന്ന വാർത്ത പുറത്തുവന്നിരിക്കുന്നത്. അതേസമയം, ബൈക്കില്‍ കടത്തിയ നാല് കിലോ കഞ്ചാവുമായി മഞ്ചേശ്വരം സ്വദേശിയെ കർണാടകയിലെ ഉള്ളാൾ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മഞ്ചേശ്വരം സുങ്കതക്കട്ടെയിലെ മുഹമ്മദ് റാസിക്കിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. റാസിക്കിനൊപ്പം ഉണ്ടായിരുന്ന അസ്ഹര്‍ എന്നയാൾ ഓടി രക്ഷപ്പെട്ടു. ഇയാൾക്കായുള്ള തെരച്ചിൽ ഊജിതമാക്കിയിട്ടുണ്ട്​.

മുഹമ്മദ് റാസിക്കും അസ്ഹറും കഞ്ചാവ് വിൽപനക്കായി തലപ്പാടി തച്ചാനിയിൽ എത്തിയതായിരുന്നു.രഹസ്യ വലിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് റാസിക്ക് പിടിയിലായത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+