അമിത് ഷായ്ക്ക് നേരെ ചീമുട്ടയേറ്!!! സ്വന്തം നാട്ടിൽ മോദിയ്ക്കും രക്ഷയില്ല
തിങ്കളാഴ്ച രാത്രിയാണ് അമിഷ് ഷായുടെ വാഹനത്തിന് നേരം ചീമുട്ടയേറ് ഉണ്ടായത്.
അഹമ്മദാബാദ്: തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ക്കായി ഗുജറാത്തിലെത്തിയ ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് നേരെ ചീമുട്ടയേറ്. സ്വന്തം സംസ്ഥാനത്തേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നതിന് രണ്ട് ദിവസം മുമ്പാണ് അമിത്ഷായ്ക്ക് നേരെ ആക്രമണം നടന്നത്.

തിങ്കളാഴ്ച രാത്രിയാണ് അമിഷ് ഷായുടെ വാഹനത്തിന് നേരം ചീമുട്ടയേറ് ഉണ്ടായത്. സംവരണം വേണമെന്ന് ആവശ്യപ്പെടുന്ന പട്ടേല്‍ വിഭാഗക്കാരാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.
സോമനാഥ ക്ഷേത്രത്തിലേക്ക് പോകും വഴിയാണ് അമിത് ഷായ്ക്ക് നേരെ ചീമുട്ടയേറ് ഉണ്ടായത്.ബുധനാഴ്ച മോദിയും ഇവിടെ എത്തുന്നുണ്ട്. ഈ വര്‍ഷം പകുതിയോടെയാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കുക. പ്രധാനമന്ത്രിയുടെ സംസ്ഥാനം ആയത് കൊണ്ട് തന്നെ വിജയത്തില്‍ കുറഞ്ഞതൊന്നും ബിജെപിയ്ക്ക് അംഗീകരിയ്ക്കാന്‍ ആവില്ല.

ഹാര്‍ദ്ദിക് പട്ടേല്‍ ആണ് സംവരണ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള പട്ടേല്‍ വംശജരുടെ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഗുജറാത്തില്‍ 90 ലക്ഷത്തോളം പട്ടേല്‍ വിഭാഗക്കാര്‍ ഉണ്ടെന്നാണ് കണക്ക്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് ഷെയര്‍ കുറയാന്‍ കാരണം പട്ടേലുകളുടെ പ്രതിഷേധമാണെന്നാണ് കണക്കുകൂട്ടല്‍.
അമിത് ഷായ്ക്ക് നേരെ ചീമുട്ടയേറ് ഉണ്ടായതിനെ തുടര്‍ന്ന് പ്രധാനമന്ത്രി വരുന്നതിന് മുന്നോടിയായി കനത്ത സുരക്ഷ സംവിധാനങ്ങളാണ് സംസ്ഥാനത്ത് ഒരുക്കുന്നത്. എല്ലാ പോലീസ് സ്റ്റേഷനുകളിലും അലര്‍ട്ട് നല്‍കിയിട്ടുണ്ട്.
-
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില












Click it and Unblock the Notifications