പീഡന വീരന്മാരെ ഇങ്ങനെയും പിടികൂടാം, പൊലീസിന് യുവാക്കളുടെ സഹായം
വരാണസി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയമാക്കിയിരുന്ന യുവാവിനെ യുവാക്കള്‍ വലയിലാക്കി. മുംബൈയിലെ വസായ് പ്രദേശത്ത് പെണ്‍കുട്ടികളെ നിരന്തരം ഉപദ്രവിച്ചിരുന്ന മന്റു ദളപതിയെന്ന 25കാരനെയാണ് യുവാക്കള്‍ ചേര്‍ന്ന് പിടികൂടിയത്.
ഉത്തര്‍പ്രദേശ് സ്വദേശിയായ ഇയാള്‍ വസായ് പഞ്ചവടി പ്രദേശത്തെ 10 നും 17 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെയാണ് ലക്ഷ്യം വെച്ചിരുന്നത്. സിസിടിവി ക്യാമറയില്‍ പതിഞ്ഞ കുറ്റവാളിയുടെ മങ്ങിയ ദൃശ്യങ്ങളാണ് ഇയാളെ പിടികൂടുന്നതിന് സഹായിച്ചത്. മദ്യപിച്ച് പെണ്‍കുട്ടികളെ പിടികൂടി ഭീഷണിപ്പെടുത്തി അതിക്രമത്തിനിരയാക്കുന്ന ദളപതിക്കെതിരെ നിരവധി കേസുകളുണ്ടെങ്കിലും ഇയാള്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല. 12കാരിയെ പീഡിപ്പിച്ചതാണ് ഒടുവില്‍ ഇയാള്‍ക്കെതിരെ റിപ്പോര്‍ട്ട് ചെയ്ത കേസ്.

സിസിടിവിയില്‍ കണ്ട അതേ വസ്ത്രത്തില്‍ പ്രതിയെ കണ്ടെത്തിയതോടെ കയ്യോടെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. രണ്ടാഴ്ച നീണ്ട തിരച്ചിലിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. കുട്ടികള്‍ക്കെതിരയെുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള പോക്‌സോ നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവുമാണ് ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുള്ളത്. പ്രതിയെ അറസ്റ്റ് ചെയ്തതോടെ ഇയാള്‍ക്ക് പങ്കുള്ള സമാന കേസുകളെക്കുറിച്ചുമുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications