കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകം മുഴുവന്‍ യൂട്യൂബ് നിശ്ചലം!! മാപ്പ് പറഞ്ഞ് യൂട്യൂബ്, അല്‍പ്പസമയത്തിന് ശേഷം തിരിച്ചെത്തി!!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ലോകം മുഴുവന്‍ യൂട്യൂബ് നിശ്ചലം!! | Oneindia Malayalam

ദില്ലി: പ്രശസ്ത വീഡിയോ സ്ട്രീമിംഗ് സൈറ്റ് യുട്യൂബ് നിശ്ചലമായി. നിരവധി ഉപയോക്താക്കളാണ് യൂട്യൂബില്‍ പ്രശ്നം നേരിടുന്നതായി പരാതിയുമായി രംഗത്തെത്തിയത്. ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്ക് 'Error 500' ​എന്ന സന്ദേശമാണ് ലഭിക്കുന്നത്. യൂട്യൂബിന് പ്രശ്നം നേരിട്ടതോടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രതിഷേധവും പരാതികളും പ്രവഹിക്കാന്‍ തുടങ്ങിയിട്ടുണ്ട്. രണ്ടര മണിക്കൂറിന് ശേഷമാണ് പ്രശ്നം പരിഹരിക്കപ്പെട്ടത്.

<strong>ശബരിമല സ്ത്രീ പ്രവേശനം: നിലയ്ക്കലിൽ സംഘർഷാവസ്ഥ, സമരപ്പന്തൽ പൊളിച്ച് നീക്കി, സുരക്ഷ ശക്തമാക്കി പോലീസ്!</strong>ശബരിമല സ്ത്രീ പ്രവേശനം: നിലയ്ക്കലിൽ സംഘർഷാവസ്ഥ, സമരപ്പന്തൽ പൊളിച്ച് നീക്കി, സുരക്ഷ ശക്തമാക്കി പോലീസ്!

9-2018-


ഉപയോക്താക്കളുടെ പരാതികള്‍ക്ക് മറുപടിയുമായി യൂട്യൂബ് തന്നെ രംഗത്തെത്തിയിട്ടുണ്ട്. യൂട്യൂബിനെക്കുറിച്ചുള്ള നിങ്ങളുടെ റിപ്പോര്‍ട്ടുകള്‍ക്ക് നന്ദിയുണ്ടെന്നും യൂട്യൂബ് മൂസിക്കിനും യൂട്യൂബ് ടിവിക്കും സമാന പ്രശ്നമുണ്ടെന്നും യൂട്യൂബ് വ്യക്തമാക്കി. പ്രശ്നം പരിഹരിക്കാനുള്ള ശ്രമം നടക്കുന്നതായും കമ്പനി ട്വീറ്റ് ചെയ്തിരുന്നു. പ്രശ്നം പരിഹരിക്കപ്പെട്ടാല്‍ ഉപയോക്താക്കളെ അറിയിക്കുമെന്നും യൂട്യൂബ് ട്വിറ്ററില്‍ കുറിച്ചിരുന്നു. ഇപ്പോഴുണ്ടായ സാങ്കേതിക പ്രശ്നങ്ങള്‍ക്ക് യൂട്യൂബ് മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നു.

English summary
YouTube Down, Company Says Working on Fixing Issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X