യു ട്യൂബ് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ഓഫ്‌ലൈന്‍ ആയും കാണാം
മുംബൈ: സ്മാര്‍ട് ഫോണ്‍ ഉപയോഗത്തില്‍ ലോകരാജ്യങ്ങളെ കടത്തിവെട്ടുന്ന ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് യു ട്യൂബിന്റെ ഒരു കൈ സഹായം. യു ട്യൂബ് വീഡിയോ വീണ്ടും വീണ്ടും കാണണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് മൊബൈല്‍ ഡാറ്റാ ചാര്‍ജ് ഇല്ലാതെ കാണാനുള്ള സൗകര്യമാണ് യു ട്യൂബ് അദികൃതര്‍ ഒരുക്കിയിട്ടുള്ളത്. മുംബൈയില്‍ നടന്ന ചടങ്ങിലാണ് ഇതിന്റെ പ്രഖ്യാപനമുണ്ടായത്.
'ഓഫ് ലൈന്‍' എന്ന ഫീച്ചര്‍ വഴിയാണ് ഇത് സാധ്യമാവുക. യൂട്യൂബില്‍ വീഡിയോ ഫ്രേയിമിന് കീഴെയുള്ള ഓഫ് ലൈന്‍ ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ അത് ഡൗണ്‍ലോഡ് ആകും. പിന്നീട് 48 മണിക്കൂറിനിടെ എത്രതവണ വേണമെങ്കിലും വീഡിയോ കാണാന്‍ സാധിക്കുന്നതാണ് ഫീച്ചര്‍.

ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന ഉപഭോക്താക്കളെ കൈയ്യിലെടുക്കുകയാണ് യു ട്യൂബിന്റെ ലക്ഷ്യം. നിലവില്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ പ്രതിമാസം 500 കോടി വീഡിയോകള്‍ കാണാറുണ്ടെന്നാണ് കണക്ക്. പുതിയ ഫീച്ചര്‍ കൂടി വരുന്നതോടെ അത് വര്‍ദ്ധിക്കുമെന്ന് കമ്പനി കണക്കുകൂട്ടുന്നു. അടുത്തവര്‍ഷത്തോടെ ഇന്ത്യ ഇക്കാര്യത്തില്‍ ലോകത്ത് രണ്ടാംസ്ഥാനം കരസ്ഥമാക്കും.
ഇന്ത്യയില്‍ നിന്നും യു ട്യൂബില്‍ കയറുന്നവരില്‍ 40 ശതമാനവും മൊബൈല്‍ഫോണ്‍ വഴിയാണ്. സ്മാര്‍ട്‌ഫോണുകളുടെയും മൊബൈല്‍ ഇന്റര്‍നെറ്റിന്റെയും ഉപയോഗം കൂടി വരുന്ന സാഹചര്യത്തില്‍ ഇത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. യു ട്യൂബിന്റെ ഓഫ് ലൈന്‍ ഫീച്ചറിന് പിന്തുണയായി സരിഗമ, യാഷ്‌രാജ് ഫിലിംസ് ടിസീരിയസ്, തുടങ്ങിയ കമ്പനികള്‍ തങ്ങളുടെ വീഡിയോ ഓഫ് ലൈന്‍ മോഡില്‍ നല്‍കാമെന്ന് തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications