ദില്ലിയിലെ ചുംബന പീഡനം കേസ് വഴിത്തിരിവില്‍; പെണ്‍കുട്ടികള്‍ യുവാവിന്റെ സുഹൃത്തുക്കള്‍
ദില്ലി: പെണ്‍കുട്ടികളെ ചുംബിച്ചശേഷം ഓടി രക്ഷപ്പെടുന്ന വീഡിയോ യൂട്യബില്‍ അപ്‌ലോഡ് ചെയ്ത സംഭവം വഴിത്തിരിവില്‍. കേസില്‍ അറസ്റ്റിലായ യുവാവിന്റെ സുഹൃത്തുക്കളാണ് വീഡിയോയിലുള്ള പെണ്‍കുട്ടികളെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം ഗുഡ്ഗാവില്‍വെച്ച് പിടിയിലായ യുവാവും സുഹൃത്തുമാണ് ഇക്കാര്യം പോലീസിനോട് പറഞ്ഞത്.
ദില്ലിയിലെ തിരക്കിനിടയില്‍ പെണ്‍കുട്ടികളെ അപ്രതീക്ഷിതമായി ചുംബിച്ചശേഷം ഓടി രക്ഷപ്പെടുന്നതായിരുന്നു വീഡിയോ. സുമിത്ത് എന്ന കോളേജ് വിദ്യാര്‍ഥി സുഹൃത്തിന്റെ സഹായത്തോടെ ഷൂട്ട് ചെയ്ത് തന്റെ യൂട്യൂബ് ചാനലില്‍ അപ് ലോഡ് ചെയ്യുകയായിരുന്നു ഇത്. മാക്‌സിമം ഹിറ്റുകള്‍ ലഭിക്കുകയും അതിലൂടെ പണമുണ്ടാക്കുകയുമായിരുന്നു യുവാക്കളുടെ ലക്ഷ്യം.

എന്നാല്‍, വീഡിയോ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനത്തിനിടയാക്കി. പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നതിന് തുല്യമാണിതെന്നും പ്രതിയെ ഉടന്‍ പിടികൂടണമെന്നും ആവശ്യമുയര്‍ന്നു. ഇതോടെ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടുകയായിരുന്നു. സുമിത് കുമാര്‍, സത്യജീത്ത് എന്നിവരായിരുന്നു വീഡിയോ പകര്‍ത്തിയത്.
സ്വന്തമായി യൂട്യബ് ചാനലുണ്ടാക്കി വ്യത്യസ്തമായ വീഡിയോകള്‍ അപ് ലോഡ് ചെയ്തശേഷം പോക്കറ്റ്മണി ഉണ്ടാക്കുന്നവരായിരുന്നു ഇരുവരും. ചുംബന വിവാദത്തില്‍ പോലീസ് അന്വേഷണം നടക്കുകയാണെന്നും ഇതിനുശേഷം മാത്രമേ കൂടുതല്‍ നടപടി ആലോചിക്കുകയുള്ളൂവെന്നുമാണ് പോലീസിന്റെ നിലപാട്.












Click it and Unblock the Notifications