ദില്ലിയിലെ ചുംബന വിവാദം; വെട്ടിലായത് പോലീസ്; ചുംബിച്ചത് സുഹൃത്തെന്ന് പെണ്‍കുട്ടികളും
ദില്ലി: പെണ്‍കുട്ടികളെ ചുംബിക്കുകയും ശേഷം ഓടിമറയുകയും ചെയ്ത് ഇവയുടെ വീഡിയോ ചിത്രീകരിച്ച് യൂട്യൂബിലിടുകയും ചെയ്ത സംഭവത്തില്‍ വെട്ടിലായത് പോലീസ്. യുവാവ് ചുംബിച്ചത് പെണ്സുഹൃത്തുക്കളെ അവരുടെ സമ്മതത്തോടുകൂടിയാണെന്ന് പെണ്‍കുട്ടികള്‍ തന്നെ വെളിപ്പെടുത്തി. കേസില്‍ പിടിയിലായ സുമിത്തും സഹൃത്തും ഇതേകാര്യം നേരത്തെ പോലീസിനോട് പറഞ്ഞിരുന്നു.
യൂ ട്യബില്‍ സ്വന്തമായി ചാനലുള്ള സുമിത്ത് കുമാര്‍ ആണ് ചാനലിന്റെ പ്രചരണത്തിനുവേണ്ടി ഇത്തരമൊരു വീഡിയോ ചിത്രീകരിച്ചത്. സംഭവം സോഷ്യല്‍ മീഡിയയില്‍ വിവാദമായതോടെ പീഡനക്കേസില്‍ സുമിത്തിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും ഉയര്‍ന്നു. ഇതിന് പിന്നാലെ പെണ്‍കുട്ടികളെ ചുംബിച്ച സുമിത്തിനെയും ഇത് ചിത്രീകരിച്ച സുഹൃത്തിനെയും പോലീസ് പിടികൂടുകയും ചെയ്തു.

എന്നാല്‍, പെണ്‍കുട്ടികളുടെ സമ്മതത്തോടെ തമാശയ്ക്ക് ചെയ്തതാണ് വീഡിയോ എന്നാണ് ഇവര്‍ മൊഴി നല്‍കിയത്. ഇതേ മൊഴി പെണ്‍കുട്ടികളും ആവര്‍ത്തിച്ചതോടെ പോലീസിന് കേസ് ഒഴിവാക്കുകയല്ലാതെ മറ്റുവഴിയില്ല. വീഡിയോയില്‍ ഉള്‍പ്പെട്ട ഒരു പെണ്‍കുട്ടിയെ പോലീസ് ചൊവ്വാഴ്ച ചോദ്യം ചെയ്തിരുന്നു. സുമിത്ത് തന്റെ സുഹൃത്താണെന്നും സമ്മതത്തോടെയാണ് ചുംബിച്ചതെന്നും പെണ്‍കുട്ടി പറഞ്ഞു.
സംഭവത്തില്‍ ഒരിക്കല്‍ക്കൂടി എല്ലാവരില്‍ നിന്നും മൊഴിയെടുക്കേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു. എല്ലാവരെയും ഒരുമിച്ചിരുത്തി മൊഴിയെടുക്കാനാണ് പോലീസ് തീരുമാനം. ഇതിനുശേഷം മാത്രമേ കേസുമായി മുന്നോട്ടുപോകുന്നകാര്യം തീരുമാനിക്കുകയുള്ളൂവെന്ന് ദില്ലി ക്രൈംബ്രാഞ്ച് പോലീസ് അറിയിച്ചു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications