Get Updates
Get notified of breaking news, exclusive insights, and must-see stories!

'എനിക്ക് വന്ന കോളുകൾ എടുക്കാനോ മെസേജ് അയക്കാനോ അവർ സമ്മതിച്ചില്ല'; ദുരനുഭവം വെളിപ്പെടുത്തി പ്രമുഖ യൂട്യൂബർ

മുംബൈ: തനിക്കുണ്ടായ ഞെട്ടിപ്പിക്കുന്ന അനുഭവം വെളിപ്പെടുത്തി രം​ഗത്ത് എത്തിയിരിക്കുകയാണ് പ്രമുഖ സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ അങ്കുഷ് ബഹു​ഗുണ. 40 മണിക്കൂർ നേരം തട്ടിപ്പുകാർ തന്നെ ഡിജിറ്റൽ അറസ്റ്റ് ചെയ്തിരിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും തന്നെ ഒറ്റപ്പെടുത്തി പണം തട്ടിയെടുക്കുകയും മാനസികമായ ഉപദ്രവിക്കുകടയും ചെയ്തെന്ന് അദ്ദേഹം പറഞ്ഞു.

" ചില തട്ടിപ്പുകാർ എന്നെ ബന്ദികളാക്കിയതിനാൽ കഴിഞ്ഞ മൂന്ന് ദിവസമായി സോഷ്യൽ മീഡിയയിൽ നിന്നും എല്ലായിടത്തും എന്നെ കാണാതായി" അദ്ദേഹം പറഞ്ഞു. ഞാൻ ഇപ്പോഴും ഞെട്ടലിലാണ്, എനിക്ക് പണം നഷ്ടമായി. എന്റെ മാനസികാരോ​ഗ്യം നഷ്ടപ്പെട്ടു, അങ്കുഷ് പറഞ്ഞു.

mann

തനിക്ക് ഒരു പാക്കേജ് ഡെലിവർ ചെയ്യാനുണ്ടെന്ന് പറഞ്ഞുവന്ന ഒരു ഓട്ടോമേറ്റഡ് കോളിൽ നിന്നാണ് പേടി സ്വപ്നം ആരംഭിച്ചതെന്നും പൂജ്യം അമർത്തിയതോടെയാണ് തന്റെ ജീവിതത്തെ മാറ്റിമറിക്കുന്നന സംഭവങ്ങൾ ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ് അതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കസ്റ്റമർ സപ്പോർട്ട് റെപ്രസന്റീന്റീവ് ആണെന്ന് പറഞ്ഞ ആളാണ് പിന്നീട് സംസാരിച്ചതെന്നും നിയമനിരുദ്ധ പഥാർത്ഥങ്ങളുള്ള ഒരു പാക്കേജ് താനുമായി ബന്ധപ്പെട്ട് വന്നിട്ടുണ്ടെന്നും നേരത്തെ തന്നെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചിട്ടുണ്ടെന്നും ഉടനെ തന്നെ അറസ്റ്റ് ചെയ്യുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി.

എന്നാൽ ഈ ആരോപണങ്ങളെല്ലാം അങ്കുഷ് നിഷേധിച്ചു. പോലീസുമായി സംസാരിക്കാമെന്ന് പറഞ്ഞെങ്കിലും പോലീസ് സ്റ്റേഷനിൽ പോകാൻ സമയമില്ലെന്നും പകരം പോലീസ് ഉദ്യോ​ഗസ്ഥൻ നേരിട്ട് ബന്ധപ്പെടുമെന്നും തട്ടിപ്പുകാർ പറഞ്ഞു.

വീഡിയോ കോളിൽ പോലീസ് ഉദ്യോ​ഗസ്ഥനായി വേഷമിട്ട ഒരാൾ വരികയും അങ്കുഷ് മയക്കുമരുന്ന് കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ കേസ് എന്നിവയിൽ പങ്കാളിയാണെന്ന് ആരോപിച്ചു. പൂർണമായി സഹകരിച്ചില്ലെങ്കിൽ തടങ്കിൽ വെയ്ക്കുമെന്നും പറഞ്ഞു. 40 മണിക്കൂർ സ്വയം തടങ്കലിലാണെന്നും ഇവർ പറഞ്ഞു.

തനിക്ക് ആരെയും വിളിക്കാനോ സംഭവത്തെക്കുറിച്ച് അറിയിക്കാനോ സാധിച്ചില്ലെന്ന് അങ്കുഷ് പറഞ്ഞു. 40 മണിക്കൂർ നേരം തട്ടിപ്പുകാർ അങ്കുഷുനെ വീഡിയോ കോളിൽ നിർത്തി. അവർ തന്നെ മാനസികമായി വല്ലാതെ തളർത്തിയെന്നും താൻ കരയുകയായിരുന്നുവെന്നും അങ്കുഷ് പറഞ്ഞു.

നിർബന്ധിച്ച് ബാങ്ക് ഇടപാടുകൾ നടത്തിയെന്നും സഹകരിച്ചില്ലെങ്കിൽ തന്നെ കരിയറും കുടുംബവും തകർക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് വിവരങ്ങൾ എടുക്കുകയും തന്റെ പല വിവരങ്ങളും മനസ്സിലാക്കുകയും ചെയ്തെന്നും അങ്കിത് പറയുന്നു. ആരോടെങ്കിലും ഈ വിവരങ്ങൾ പറയാൻ ശ്രമിച്ചാൽ തന്നെ അറസ്റ്റ് ചെയ്യുമെന്ന് തട്ടിപ്പുകാർ പറഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+