ധ്രുവ് റാഠി കസ്റ്റഡിയില്‍; ഗുരുഗ്രാമിലെ വീട്ടിലെത്തി പോലീസ്, രാത്രി മുതല്‍ തമ്പടിച്ചത് 50 പോലീസുകാര്‍

യുട്യൂബര്‍ ധ്രുവ് റാഠിയെ ഡല്‍ഹി പോലീസ് കസ്റ്റഡിയില്‍ എടുത്തു. ജന്തര്‍ മന്തറില്‍ സിജെപി സമരം തുടങ്ങുന്നതിന് മുന്നോടിയായിട്ടാണ് പോലീസ് നീക്കം. വ്യാഴാഴ്ച രാത്രി മുതല്‍ ഇദ്ദേഹത്തിന് വീടിന് മുന്നില്‍ പോലീസുകാര്‍ തടമ്പടിച്ചിരുന്നു. ഇന്ന് രാവിലെ എട്ട് മണിക്ക് മുമ്പായി വീട്ടിലേക്ക് കടന്ന് കസ്റ്റഡിയില്‍ എടുത്തു എന്നാണ് ന്യുസ്18 റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം ധ്രുവ് റാഠി ബെംഗളൂരുവിലെത്തി സിഐആര്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്തിരുന്നു. ശേഷമാണ് അദ്ദേഹം ഹരിയാനയിലെ വീട്ടിലേക്ക് പോയത്. ജര്‍മന്‍ പൗരനായ ധ്രുവ് റാഠി എങ്ങനെയാണ് ബെംഗളൂരു സമരത്തില്‍ പങ്കെടുക്കുക എന്ന് ബിജെപി ചോദിക്കുന്നു. ഇക്കാര്യം അന്വേഷിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. കസ്റ്റിഡി മാത്രമാണോ അറസ്റ്റ് രേഖപ്പെടുത്തുമോ എന്ന് വൈകാതെ അറിയാം.

dhruv rathee detaind delhi police-

ഗുരുഗ്രാമിലെ സെക്ടര്‍ 56ലാണ് ധ്രുവ് റാഠിയുടെ വീട്. യൂണിഫോമിലും അല്ലാതെയും ഈ പരിസരങ്ങളില്‍ ദിവസങ്ങായി പോലീസുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച ഡല്‍ഹിയില്‍ സിജെപി സമരം പ്രഖ്യാപിച്ചതു മുതല്‍ സമര നേതാക്കളെ പോലീസ് നിരീക്ഷിക്കുന്നുണ്ട്. സമരത്തിന് എത്തുന്ന വിദ്യാര്‍ഥികളെ വ്യാപകമായി കസ്റ്റഡിയില്‍ എടുക്കുകയാണ് ചെയ്യുന്നത്.

ധ്രുവ് റാഠി കഴിഞ്ഞ ദിവസം ഗുരുഗ്രാമിലെ സെന്‍ട്രല്‍ പാര്‍ക്ക് വിഹാറിലുള്ള വീട്ടില്‍ കുടുംബത്തോടൊപ്പമുണ്ടായിരുന്നു. ഇക്കാര്യം ഉറപ്പിച്ച പോലീസ് വീട്ടില്‍ പരിശോധനയ്ക്ക് എത്തി. അദ്ദേഹത്തിന്റെ മാതാവാണ് വാതില്‍ തുറന്നത്. ഈ വേളയില്‍ ധ്രുവ് റാഠിയെ കസ്റ്റഡിയില്‍ എടുത്തു എന്നാണ് വിവരം. സിജെപിയുടെ നേതാക്കളെയും ഡല്‍ഹി പോലീസ് കസ്റ്റഡിയില്‍ എടുത്തേക്കും. ഇതോടെ സമരം ഏത് രീതിയില്‍ മുന്നോട്ട് പോകുമെന്നതു കാത്തിരുന്ന് കാണേണ്ട കര്യമാണ്.

ഡല്‍ഹിയില്‍ മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിട്ടിരിക്കുകയാണ്. ചില ട്രെയിനുകള്‍ ഡല്‍ഹിയിലേക്ക് എത്തുന്നതിന് മുമ്പ് സര്‍വീസ് റദ്ദാക്കാനാണ് തീരുമാനം. ജന്തര്‍ മന്തര്‍ പരിസരങ്ങളില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. സിജെപി സമരം എന്തുവില കൊടുത്തും തടയുമെന്നാണ് പോലീസ് പറയുന്നത്. സമരത്തിന് പോലീസ് അനുമതി നല്‍കിയിട്ടില്ല. സമ്പൂര്‍ണ അടച്ചിടല്‍ പാടില്ലെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.

സിജെപി സമരത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടുദിവസം ഇന്ത്യ സഖ്യം ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്നില്ല. രാഹുല്‍ ഗാന്ധി ഇന്ന് ചെന്നൈയിലെത്തി മുഖ്യമന്ത്രി വിജയുമായി ചര്‍ച്ച നടത്തും. മറ്റു കോണ്‍ഗ്രസ് നേതാക്കളും വിവിധ സംസ്ഥാനങ്ങളിലാണ്. സിജെപി സമരത്തിന് ഇടതു വിദ്യാര്‍ഥി സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സമരം ശക്തമാകുമെന്നാണ് കരുതപ്പെടുന്നത്. കാല്‍ ലക്ഷം പോലീസിനെയും സൈനികരെയുമാണ് ഡല്‍ഹിയില്‍ വിന്യസിച്ചിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma