പെണ്‍കുട്ടികളെ ചുംബിച്ചശേഷം ഓടും; തമാശയ്ക്ക് ചെയ്ത വീഡിയോ കുരുക്കായി; യുവാവിന് സംഭവിച്ചത്

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഏതു തരത്തിലായാലും ഒരു വീഡിയോ യൂട്യൂബില്‍ ഹിറ്റാക്കി പേരെടുക്കണമെന്നാണ് ചില യുവാക്കളുടെ ആഗ്രഹം. ഇതിനായി അവര്‍ പല വഴികളും ഐഡികളും പരീക്ഷിക്കുന്നു. പരീക്ഷണത്തില്‍ വിജയിച്ച ചിലര്‍ ലക്ഷങ്ങള്‍ സമ്പാദിച്ചപ്പോള്‍ ചിലര്‍ യൂട്യബ് ചാനല്‍വഴി മാത്രം കോടികളാണ് മാസംതോറും കീശയിലാക്കുന്നത്.

ഇത്തരത്തില്‍ ഒരു പുതുപരീക്ഷണത്തിനിറങ്ങിയതായിരുന്നു ദില്ലിയിലെ ഒരു യുവാവ്. എന്നാല്‍ അല്‍പം കടന്നകൈ ആയിപ്പോയെന്ന് പറയാതെ വയ്യ. ദില്ലിയിലെ പലസ്ഥലങ്ങളിലും ചുറ്റിക്കറങ്ങിയശേഷം പെണ്‍കുട്ടികളെ പെട്ടെന്ന് ചുംബിച്ച് ഓടി രക്ഷപ്പെടുകയാണ് വീഡിയോയുടെ ഐഡിയ. ഒട്ടേറെ പെണ്‍കുട്ടികളെ ഇത്തരത്തില്‍ ചുംബിക്കുകയും ചെയ്തു.

kiss

ഇത് പിന്നീട് നല്ലൊരു തമാശയെന്ന രീതിയില്‍ യുവാവ് തന്റെ യൂട്യൂബ് ചാനലായ ദി ക്രേസി സുമിത്തില്‍ അപ് ലോഡ് ചെയ്തു. എന്നാല്‍, സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധത്തിനാണ് ഇത്തരമൊരു വീഡിയോ ഇടയാക്കിയത്. ഇത് തികച്ചും പീഡനമാണെന്നും ബംഗളുരുവിലെ യുവാക്കളും വീഡിയോ ചെയ്ത യുവാവും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്നും അഭിപ്രായപ്പെട്ടു.

വീഡിയോ പലരും പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതോടെ യുവാവ് കുരുക്കിലായി എന്നു പറഞ്ഞാല്‍ മതിയല്ലോ. പീഡനക്കേസില്‍ ഉടന്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഭയന്ന യുവാവ് വീഡിയോ ഡിലീറ്റ് ചെയ്ത് തടിയൂരി. ഇതിന് പകരം ഒരു ക്ഷമാപണത്തിന്റെ വീഡിയോ അപ് ലോഡ് ചെയ്യുകയും ചെയ്തു. വീഡിയോ ഡിലീറ്റ് ചെയ്‌തെങ്കിലും യുവാവിന്റെ യൂട്യൂബ് ചാനലിനെതിരെ പോലീസ് അന്വേഷണം തുടങ്ങിയതായാണ് റിപ്പോര്‍ട്ട്.

English summary
YouTuber who kissed women without consent calling it 'prank' pulls the video down, apologises.
Please Wait while comments are loading...