'വിയറ്റ്നാമിൽ നിന്ന് എത്തിയതല്ലേ ഉളളൂ, സംവാദത്തിന് പാർലമെന്റിലേക്ക് വരൂ', രാഹുൽ ഗാന്ധിയോട് അമിത് ഷാ

ന്യൂ ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംവാദത്തിന് വെല്ലുവിളിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ. പാര്‍ലമെന്റില്‍ വെച്ച് സംവാദം നടത്താന്‍ തയ്യാറാമെന്ന് അമിത് ഷാ പറഞ്ഞു.ഹരിയാനയിലെ കര്‍ണാലില്‍ ബിജെപിയുടെ ജനാധിപത്യ സംരക്ഷണ റാലിക്ക് ശേഷം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.

നിങ്ങള്‍ മോദിജിയെ സംവാദത്തിന് വെല്ലുവിളിച്ചിരിക്കുന്നു. നിങ്ങള്‍ കാര്യമായിട്ടാണെങ്കില്‍ അദ്ദേഹത്തിന് ഒരു കത്തെഴുതൂ. ചര്‍ച്ചയ്ക്കായി പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്, അമിത് ഷാ പറഞ്ഞു. മോദിജിയെ രാജ്യം മൂന്നാമത്തെ തവണയാണ് പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിന് കീഴില്‍ കോണ്‍ഗ്രസ് തുടര്‍ച്ചയായി പരാജയം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു, അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

Amit Shah

പാര്‍ലമെന്റിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ അരാജകത്വം സൃഷ്ടിക്കുക എന്നത് കോണ്‍ഗ്രസിന്റെ പതിവാണ് എന്നും അമിത് ഷാ ആരോപിച്ചു. രാഹുല്‍ ഗാന്ധിയുടെ വിവാദ വിയറ്റ്‌നാം യാത്രയേയും അമിത് ഷാ പരിഹസിച്ചു. രാഹുല്‍ ജീ, നിങ്ങള്‍ വിയറ്റ്‌നാം യാത്ര കഴിഞ്ഞ് തിരിച്ച് എത്തിയതല്ലേ ഉളളൂ. നിങ്ങളുടെ വിദേശയാത്രകള്‍ എങ്ങനെ ഉണ്ടായിരുന്നുവെന്ന് ആളുകളോട് പറയൂ. നിങ്ങള്‍ പ്രതിപക്ഷ നേതാവാണ്. ആളുകള്‍ ഇതൊക്കെ അറിയാനുളള അവകാശമുണ്ട്. പൊതുരംഗത്ത് ഇങ്ങനെയല്ല പെരുമാറേണ്ടത്. ഒരു പദവിയില്‍ ഇരിക്കുമ്പോള്‍ ആളുകള്‍ എങ്ങനെ നോക്കിക്കാണുന്നു എന്നതിനെ കുറിച്ച് ബോധം വേണം, അമിത് ഷാ പറഞ്ഞു.

കഴിഞ്ഞ ദിവസം എക്‌സില്‍ പങ്കുവെച്ച കുറിപ്പാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുല്‍ ഗാന്ധി സംവാദത്തിന് വെല്ലുവിളിച്ചത്. മിസ്റ്റര്‍ മോദി, രാജ്യത്തോട് നുണ പറയുന്നത് അവസാനിപ്പിക്കൂ. നിങ്ങള്‍ പ്രധാനമന്ത്രിയായത് വിദേശ സഹായത്തോടെയാണ്. നിങ്ങള്‍ പ്രധാനമന്ത്രിയായി തുടരുന്നതും വിദേശസഹായത്തോടെയാണ്. നിങ്ങളുടെ സാമ്പത്തിക സംവിധാനങ്ങള്‍ പൂര്‍ണമായും നിയന്ത്രിക്കുന്നതും പിന്തുണയ്ക്കുന്നതും വിദേശികളാണ്.

ഇതിനെക്കുറിച്ച് ഒരു തുറന്ന സംവാദത്തിന് ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുകയാണ്. എവിടെ വെച്ച് ഏത് സമയത്തുമാകാം. ധൈര്യമുണ്ടെങ്കില്‍ സംവാദത്തിന് വരൂ. നിങ്ങള്‍ക്ക് അതിനുളല ധൈര്യം കാണില്ല. കാരണം നിങ്ങളെക്കുറിച്ച് എനിക്ക് എന്തൊക്കെ അറിയാം എന്നത് നിങ്ങളെ ഭയചകിതനാക്കിയിരിക്കുന്നു, രാഹുല്‍ ഗാന്ധി കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma