കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഹോദരിയുടെ നീക്കത്തില്‍ കിടുങ്ങി ജഗന്‍, പുതിയ പാര്‍ട്ടി നാളെ, ബിജെപിയുടെ ബി ടീം ആരോപണം

Google Oneindia Malayalam News

ഹൈദരാബാദ്: തെലങ്കാനയില്‍ അധികാരം പിടിക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ പാര്‍ട്ടി രൂപീകരിക്കുകയാണ് ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായ വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരിയായ ശര്‍മ്മിള. ഇരുവരുടേയും പിതാവും ആന്ധ്രപ്രദേശിന്‍റെ മുന്‍ മുഖ്യമന്ത്രിയുമായിരുന്നു വൈഎസ് രാജശേഖര റെഡ്ഡിയുടെ ജന്മദിനമായ ജുലൈ എട്ടിനാണ് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുക.

2023 ല്‍ തെലങ്കാനയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ശര്‍മ്മിളയുടെ പ്രവര്‍ത്തനങ്ങള്‍. തെലങ്കാന കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം എന്നതിനാല്‍ തന്നെ ശര്‍മ്മിള തനിക്ക് വെല്ലുവിളിയാവില്ലെന്നായിരുന്നു ആദ്യഘട്ടത്തില്‍ ജഗന്‍ കരുതിയിരുന്നത്. എന്നാല്‍ ശര്‍മ്മിളയ്ക്ക് പിന്നില്‍ നിന്നുകൊണ്ട് ബിജെപി ചരട് വലിക്കുന്നുവെന്ന സംശയം ആന്ധ്രാ മുഖ്യമന്ത്രിയെ ആശങ്കിയിലാക്കിയിട്ടുണ്ട്.

മലയാളികളുടെ 'കണ്ണ് തള്ളിയ' ചില വൈറല്‍ വെഡ്ഡിങ് ഫോട്ടോ ഷൂട്ടുകള്‍

കൃഷ്ണ നദി

കൃഷ്ണ നദിയിലെ ജലത്തെ ചൊല്ലി ആന്ധ്രയും തെലങ്കാനയും തമ്മിലുള്ള തര്‍ക്കത്തില്‍ ഇടപെട്ടുകൊണ്ട് ആന്ധ്രാ വിരുദ്ധ വികാരം ആളിക്കത്തിക്കുകയാണ് തുടക്കത്തില്‍ തന്നെ ശര്‍മ്മിള ചെയ്തിരിക്കുന്നത്. തെലങ്കാനയുടെ ഒരു തുള്ളി വെള്ളവും ആര്‍ക്കും വിട്ട് തരില്ലെന്നും തെലങ്കാനയ്ക്ക് വേണ്ടി പേരാടാന്‍ ഞാന്‍ ഉണ്ടെന്നുമായിരുന്നു അവരുടെ വാക്കുകള്‍.

വൈഎസ്ആര്‍ കോണ്‍ഗ്രസ്

2009 ല്‍ കോണ്‍ഗ്രസ് വിട്ട് വൈഎസ്ആര്‍ കോണ്‍ഗ്രസ് രൂപികരിച്ച ജഗന്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആന്ധ്രയുടെ ഭരണം പിടിച്ചു. തുടക്കം മുതല്‍ തന്നെ ശര്‍മ്മിളയുടെ രാഷ്ട്രീയ മോഹങ്ങള്‍ക്ക് ജഗന്‍ തടസ്സം നില്‍ക്കുന്നുവെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. ശര്‍മ്മിള രാഷ്ട്രീയത്തില്‍ വളര്‍ന്ന് വന്നാല്‍ തനിക്ക് ഭീഷണിയാകുമോ എന്നതായിരുന്നു ജഗന്‍റ ആശങ്ക.

തെലങ്കാനയിലേക്ക്

എന്നാല്‍ ആന്ധ്രയില്‍ നിന്നും ശര്‍മ്മിള തെലങ്കാനയിലേക്ക് പൂര്‍ണ്ണമായി കളം മാറിയതോടെ തുടക്കത്തില്‍ ജഗന്‍ ആശ്വസിച്ചു. ജഗൻമോഹൻ ആന്ധ്രയിൽ ജോലി ചെയ്യുന്നു, ഞാൻ തെലങ്കാനയിലും എന്നായിരുന്നു ശര്‍മ്മിള തന്നെ പ്രഖ്യാപിച്ചത്. എന്നാല്‍ പൂതിയ പാര്‍ട്ടി രൂപീകരണത്തിന് മുന്നോടിയി ശര്‍മ്മിള നടത്തുന്ന പരാമര്‍ശങ്ങള്‍ ആന്ധ്രയില്‍ വെല്ലുവിളിയാവുന്നത് ജഗന് തന്നെയാണ്.

ആന്ധ്രയിലെ പ്രതിപക്ഷം

ശര്‍മ്മിളയുടെ നിലപാടുകള്‍ ആന്ധ്രയിലെ പ്രതിപക്ഷം ജഗനെതിരെ ആയുധകമാക്കി തുടങ്ങിയിട്ടുണ്ട്. വൈസ് ആര്‍ കോണ്‍ഗ്രസില്‍ ജഗന്‍ കഴിഞ്ഞാല്‍ ഏറ്റവും ജനപ്രീതിയുള്ള നേതാവ് കൂടിയായിരുന്നു ശര്‍മ്മിള. ഇവര്‍ പാര്‍ട്ടി വിട്ട് പോവുന്നതും വൈഎസ്ആര്‍ കോണ്‍ഗ്രസിന് മുന്നില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു.

ഉപതിരഞ്ഞെടുപ്പില്‍


2012 ലെ ഉപതിരഞ്ഞെടുപ്പില്‍ ജഗന്‍ ജയിലിലായതിനെ തുടര്‍ന്ന് പാര്‍ട്ടിയെ നയിച്ചുകൊണ്ടായിരുന്നു ശര്‍മ്മിള രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. തുടകത്തില്‍ ഇടര്‍ച്ചകള്‍ ഉണ്ടായെങ്കില്‍ ദിവസം ഓരോന്ന് കഴിയുന്തോറും അവര്‍ക്ക് ജനങ്ങളെയാകെ കയ്യിലെടുക്കാന‍് കഴിഞ്ഞു. ഒടുവില്‍ ഫലം വന്നപ്പോള്‍ 18 ല്‍ 15 നിയമസഭാ സീറ്റിലും നെല്ലൂര്‍ ലോക്സഭാ മണ്ഡലത്തിലും വൈഎസ്ആര്‍ കോണ്‍ഗ്രസ് വിജയിച്ചു.

പദയാത്ര

പിന്നീട് അതേ വര്‍ഷം തന്നെ 3112 കിലോ മീറ്റര്‍ പിന്നിടുന്ന പദയാത്ര നയിച്ച് ശര്‍മ്മിള വീണ്ടും തന്‍റെ ജനപ്രീതി വര്‍ധിപ്പിച്ചു. എന്നാല്‍ പിന്നീട് 2013 ല്‍ ജഗന്‍ പുറത്ത് വന്നതോടെ ശര്‍മ്മിള വീണ്ടും വീട്ടിന് അകത്തായി. അതിന് ശേഷം 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ശര്‍മ്മിള വീണ്ടും സജീവമാവുന്നത്.

തിരഞ്ഞെടുപ്പില്‍

തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി അധികാരത്തില്‍ എത്തുകയും ജഗന്‍ മുഖ്യമന്ത്രിയാവുകയും ചെയ്തതോടെ വീണ്ടും ശര്‍മ്മിള തഴയപ്പെടുകയും ചെയ്യുന്ന അവസ്ഥയുണ്ടായി. ഇതോടെയാണ് ജഗനോട് നേരിട്ട് പോരാടാന്‍ നില്‍ക്കാതെ ആന്ധ്രയില്‍ നിന്നും തെലങ്കാനയിലേക്ക് കളം മാറാന്‍ ശര്‍മ്മിള തീരുമാനിക്കുന്നത്.

ശര്‍മ്മിള ലക്ഷ്യം വെക്കുന്നത്

തെലങ്കാനയിലെ വൈഎസ്ആര്‍ അണികളെയാണ് ശര്‍മ്മിള ലക്ഷ്യം വെക്കുന്നത്. ജഗന്‍ പൂര്‍ണ്ണമായും ആന്ധ്രയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിനാല്‍ തെലങ്കാനയിലെ വൈഎസ്ആര്‍ അണികള്‍ മറ്റ് പാര്‍ട്ടികളിലേക്ക് ചേക്കേറിയിരുന്നു. ഇവരെ തിരികെ കൊണ്ടുവന്ന് ഒരു കുടക്കീഴില്‍ അണിനിരത്തുകയെന്നാണ് ശര്‍മ്മിള ലക്ഷ്യമിടുന്നത്

ബി ടീം

അതേസമയം തന്നെ ബിജെപിയുടെ ബി ടീം എന്ന ആരോപണം ഇതിനോടകം തന്നെ ശര്‍മ്മിളയ്ക്കെതിരെ ഉയര്‍ന്ന് കഴിഞ്ഞു. കെസിആറിന്റെ തെലങ്കാന രാഷ്ട്ര സമിതിയുടെയും കോൺഗ്രസിന്റെയും വോട്ടിൽ വിള്ളൽ വീഴ്ത്തി തെലങ്കാനയില്‍ ബിജെപിക്ക് വഴിയൊരുക്കുകയാണ് ശര്‍മ്മിളയുടെ ലക്ഷ്യമെന്നാണ് പ്രധാന ആരോപണം.

ഭരണം പിടിക്കുക

കഴിഞ്ഞ ഡിസംബറിലെ ഹൈദരാബാദ് മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ 150ൽ 48 വാർഡുകൾ നേടിയ ബിജെപിയുടെ ലക്ഷ്യം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാന ഭരണം പിടിക്കുകയെന്നാണ്. ശര്‍മ്മിള വരുന്നതോടെ കോണ്‍ഗ്രസിന്‍റെ റെഡ്ഡി വോട്ട് ബാങ്കിലും ടിആര്‍എസിന്‍റെ ക്രിസ്ത്യൻ - മുസ്‌ലിം വോട്ടുകളിലും വിള്ളല്‍ വീഴുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. മാത്രവുമല്ല നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യമായി മത്സരിക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല.

ഞാന്‍ ശരീരഭാരം കുറച്ചു; വെയ്റ്റ് ലോസിന് ശേഷമുള്ള കിടിലന്‍ ചിത്രങ്ങളുമായി നടി അഹാന കൃഷ്ണ

Recommended Video

cmsvideo
രണ്ട് ഡോസ് എടുത്തവരില്‍ പോലും ആന്റിബോഡിയുണ്ടായില്ല | Oneindia Malayalam

English summary
YS Sharmila to form new political party in Telangana: Jagan mohan reddy in anxious
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X