കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്ധ്രയില്‍ തൂത്തുവാരി ജഗന്‍ മോഹന്‍..... നിയമസഭയിലും ലോക്‌സഭയിലും മേല്‍ക്കൈ!!

Google Oneindia Malayalam News

Recommended Video

cmsvideo
ആന്ധ്രയില്‍ തൂത്തുവാരി ജഗന്‍ മോഹന്‍

ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ തരംഗമായി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ്. നിയമസഭാ പോരാട്ടത്തിലും ലോക്‌സഭാ പോരാട്ടത്തിലും ഒരുപോലെ തിളങ്ങിയിരിക്കുകയാണ് അദ്ദേഹത്തിന്റെ പാര്‍ട്ടി. 175 അംഗ നിയമസഭയില്‍ 136 സീറ്റില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് മുന്നില്‍ നില്‍ക്കുന്നുണ്ട്. ഇതോടെ സംസ്ഥാനത്ത് ഭരണം ഉറപ്പിച്ചിരിക്കുകയാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ്.

1

്ആന്ധ്ര നിയമസഭയില്‍ 88 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്. നേരത്തെ തന്നെ എക്‌സിറ്റ് പോളുകളില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് തരംഗമാകുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചതിന് മുകളിലുള്ള നേട്ടമാണ് പാര്‍ട്ടിക്ക് ലഭിച്ചിരിക്കുന്നത്. അതേസമയം സംസ്ഥാനത്ത് ലോക്‌സഭാ മണ്ഡലങ്ങളില്‍ 16 ഇടത്ത് വൈഎസ്ആര്‍ കോണ്‍ഗ്രസാണ് ലീഡ് ചെയ്യുന്നത്. ടിഡിപി വെറും 7 സീറ്റിലാണ് ലീഡ് ചെയ്യുന്നത്.

അതേസമയം 2014ലെ തോല്‍വിയില്‍ നിന്ന് കുതിച്ചുയര്‍ന്നിരിക്കുകയാണ് ജഗന്‍ മോഹന്‍ റെഡ്ഡി. സംസ്ഥാനത്ത് ലോക്‌സഭാ സീറ്റുകളില്‍ 21 എണ്ണം വരെ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേടുമെന്നാണ് വ്യക്തമാകുന്നത്. ഉടന്‍ തന്നെ മാധ്യമങ്ങളെ കാണുമെന്ന് ജഗന്‍ അറിയിച്ചിട്ടുണ്ട്. അദ്ദേഹം ജനങ്ങള്‍ക്ക് നന്ദി പറയാനാണ് എത്തുന്നതെന്നാണ് സൂചന. ആദ്യ ഘട്ടത്തില്‍ ചന്ദ്രബാബു നായിഡുവിന്റെ കോട്ടയായ കുപ്പം മണ്ഡലത്തില്‍ പിന്നിലായിരുന്നു. പിന്നീട് തിരിച്ചുവരികയായിരുന്നു.

നായിഡുവിന്റെ മകന്‍ നര ലോകേഷ് മംഗള്‍ഗിരിയില്‍ 10000 വോട്ടിന് പിന്നിലാണ്. സൂപ്പര്‍ താരം പവന്‍ കല്യാണ്‍ ഗജുവാക്ക മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തേക്ക് വീണിരിക്കുകയാണ്. അതേസമയം ജഗന്‍ ഇന്ന് തന്നെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം തീരുമാനിക്കുമെന്നാണ് സൂചന. നിയമസഭയില്‍ വെറും 29 സീറ്റിലാണ് ടിഡിപി മുന്നില്‍ നില്‍ക്കുന്നത്.

അമേഠിയും കോണ്‍ഗ്രസിനെ കൈവിടുന്നു? 20000 വോട്ടുകള്‍ക്ക് രാഹുല്‍ ഗാന്ധി പിന്നില്‍അമേഠിയും കോണ്‍ഗ്രസിനെ കൈവിടുന്നു? 20000 വോട്ടുകള്‍ക്ക് രാഹുല്‍ ഗാന്ധി പിന്നില്‍

English summary
ysr congress makes waves in andhra set to become cm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X