കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാവപ്പെട്ട ജനങ്ങള്‍ക്ക് മദ്യം നിരോധിക്കണമെന്ന് ലോക്‌സഭയില്‍ എംപിയുടെ ആവശ്യം

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: പാവപ്പെട്ട ജനങ്ങള്‍ക്ക് മദ്യം നിരോധിക്കണമെന്നും ഇവയുടെ ഉപയോഗം ക്രിമിനല്‍ കുറ്റമാക്കണമെന്നും ലോക്‌സഭയില്‍ എംപിയുടെ ആവശ്യം. വൈഎസ്ആര്‍ എംപി കെ ഗീതയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. മദ്യ ഉപഭോഗം ക്രമിനല്‍ കേസുകള്‍ വര്‍ധിപ്പിക്കുന്നതായി എംപി ചൂണ്ടിക്കാട്ടി. 'മദ്യം രാജ്യമെമ്പാടും നിരോധിക്കണം, പ്രത്യേകിച്ചും പാവപ്പെട്ട ജനങ്ങള്‍ക്ക്' അവര്‍ ആവശ്യപ്പെട്ടു.

കേന്ദ്ര സര്‍ക്കാരിന്റെ മദ്യനയത്തെ വിമര്‍ശിച്ച അവര്‍ ചില സംസ്ഥാനങ്ങളില്‍ പാവപ്പെട്ടവര്‍ക്ക് മദ്യം നിഷേധിക്കുന്നത് ചൂണ്ടിക്കാട്ടി. മദ്യനിരോധനം നടപ്പാക്കിയ ചില സംസ്ഥാനങ്ങളില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ മാത്രമേ അവ ലഭിക്കുന്നുള്ളൂയെന്നും അത്തരമൊരു നയമാണ് ആവശ്യമെന്നും എംപി വ്യക്തമാക്കി.

alcohol

ദില്ലി സിവില്‍ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി ജയിച്ചാല്‍ വീട്ടു നികുതി ഒഴിവാക്കുമെന്ന ദില്ലി മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ ബിജെപി അംഗം മീനാക്ഷി ലേഖി ലോക്‌സഭയില്‍ പ്രതികരിച്ചു. ഇത്തരമൊരു പ്രഖ്യാപനം നടത്താന്‍ മുഖ്യമന്ത്രിക്ക് കഴിയില്ലെന്നും പാര്‍ലിമെന്റാണ് വീട്ടു നികുതിയുടെ കാര്യം തീരുമാനിക്കുന്നതെന്നും അവര്‍ പറഞ്ഞു.

എംപിമാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നതിനെതിരെ സുപ്രീം കോടതി നടത്തിയ പരാമര്‍ശം ചൂണ്ടിക്കാട്ടിയത് എംഐ ഷാനവാസ് ആണ്. സുപ്രീംകോടതിയുടെ നിലപാട് ശരിയായതല്ലെന്നും ജഡ്ജിമാരുടെ ശമ്പളം ജഡ്ജിമാര്‍ തന്നെയാണ് വര്‍ധിപ്പിക്കുന്നതെന്നും ഷാനവാസ് ചൂണ്ടിക്കാണ്ടി. എംപിമാരെ അവഹേളിക്കുന്നതിനെതിരെ സര്‍ക്കാര്‍ പ്രതികരിക്കണമെന്നും ഷാനവാസ് പറഞ്ഞു.

English summary
YSR Congress MP says Ban liquor for poor, consumption resulting in crimes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X