കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡെപ്യൂട്ടി സ്പീക്കര്‍ പദവി വൈഎസ്ആര്‍ കോണ്‍ഗ്രസ് സ്വീകരിച്ചേക്കില്ല; ആദ്യം ആന്ധ്രയ്ക്ക് പദവി

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ പദവി ആന്ധ്രയിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ് നിരസിച്ചേക്കും. ജഗന്‍ മോഹന്‍ റെഡ്ഡിയെ ബിജെപിയോട് ചേര്‍ത്തു നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ പദവി വൈഎസ്ആര്‍ കോണ്‍ഗ്രസിന് അനുവദിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ കഴിഞ്ഞദിവസം വിഷയം ജഗന്റെ നേതൃത്വത്തില്‍ പാര്‍ട്ടി ചര്‍ച്ച ചെയ്തു. ആദ്യം പ്രധാന ആവശ്യത്തില്‍ തീരുമാനം അറിയട്ടെ, എന്നിട്ടാകാം ഡെപ്യൂട്ടി സ്പീക്കര്‍ പദവി എന്നാണ് യോഗത്തിലെ തീരുമാനം.

09

ആന്ധ്രയ്ക്ക് പ്രത്യേക സംസ്ഥാന പദവി വേണമെന്നാണ് വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ പ്രധാന ആവശ്യം. ഈ ആവശ്യത്തിന് വേണ്ടി ലോക്‌സഭയില്‍ പ്രവര്‍ത്തിക്കാന്‍ എംപിമാര്‍ക്ക് ജഗന്‍ നിര്‍ദേശം നല്‍കി. ആന്ധ്രയിലെ 25 ലോക്‌സഭാ സീറ്റില്‍ 22വും ജയിച്ചത് വൈഎസ്ആര്‍ കോണ്‍ഗ്രസാണ്. ബിജെപി, കോണ്‍ഗ്രസ്, ഡിഎംകെ എന്നീ കക്ഷികള്‍ കഴിഞ്ഞാല്‍ ലോക്‌സഭയിലെ പ്രധാന കക്ഷി വൈഎസ്ആര്‍ കോണ്‍ഗ്രസാണ്.

ദക്ഷിണേന്ത്യയില്‍ നിന്ന് കൂടുതല്‍ പിന്തുണ നേടാനുള്ള ശ്രമം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ബിജെപി വൈഎസ്ആര്‍ കോണ്‍ഗ്രസിന് ഡെപ്യൂട്ടി സ്പീക്കര്‍ പദവി വാഗ്ദാനം ചെയ്തത്. ബിജെപി എംപിയും പാര്‍ട്ടി വക്താവുമായ ജിവിഎല്‍ നരസിംഹ റാവു ആന്ധ്ര മുഖ്യമന്ത്രി ജഗനുമായി വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. ആലോചിച്ച് തീരുമാനം അറിയിക്കാമെന്നും സമയം വേണമെന്നുമാണ് ജഗന്‍ പ്രതികരിച്ചതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.

ആഡംബര മന്ദിരത്തിലെ അവസാന യോഗം; പൊളിച്ചുകളഞ്ഞേക്കൂ എന്ന് ജഗന്‍, തനിക്ക് തരൂവെന്ന് നായിഡു!!ആഡംബര മന്ദിരത്തിലെ അവസാന യോഗം; പൊളിച്ചുകളഞ്ഞേക്കൂ എന്ന് ജഗന്‍, തനിക്ക് തരൂവെന്ന് നായിഡു!!

ബിജെപിക്കൊപ്പം പോയാല്‍ വോട്ട് ബാങ്കില്‍ ഇളക്കം തട്ടുമോ എന്നതാണ് ജഗന്റെ ആശങ്ക. ജഗന്റെ വോട്ടര്‍മാരില്‍ വലിയൊരു വിഭാഗം മുസ്ലിംകളാണ്. കൂടാതെ ക്രിസ്ത്യാനികളുടെ പിന്തുണയും ജഗനുണ്ട്. ബിജെപിക്കൊപ്പം ചേരുന്നതോടെ വോട്ടര്‍മാരില്‍ ആശങ്കയുണ്ടാകുമോ എന്ന് ജഗന്‍ ഭയക്കുന്നു. ഇത് രാഷ്ട്രീയമായി തിരിച്ചടി നേരിടാനും കാരണമാകും.

English summary
YSR Congress unlikely to accept Lok Sabha Dy Speaker's post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X