കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്ധ്രയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് എക്സിറ്റ് പോള്‍, ജഗന്‍ മോഹന്‍ റെഡ്ഡിക്ക് നല്ല കാലം

  • By Desk
Google Oneindia Malayalam News

വിജയവാഡ: എക്‌സിറ്റ് പോള്‍ ഫലം വന്നതോടെ ആന്ധ്രപ്രദേശില്‍ ജഗന്‍ മോഹന്‍ റെഡ്ഡിക്ക് ശുഭപ്രതീക്ഷ വര്‍ധിക്കുകയാണ്. വിവിധ ഏജന്‍സികള്‍ പുറത്ത് വിട്ട എക്‌സിറ്റ് പോള്‍ പ്രകാരം വൈഎസ്ആര്‍ കോണ്‍ഗ്രസ് ഉയര്‍ന്ന ഭൂരിപക്ഷം നേടുമെന്നാണ് പറയുന്നത്. എന്‍ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാര്‍ട്ടിക്കെതിരെ വൈഎസ്ആര്‍ കോണ്‍ഗ്രസ് മികച്ച വിജയം നേടും. ജഗന്‍ മോഹന്‍ റെഡ്ഡിയെ മുഖ്യമന്ത്രി പദത്തിലെത്തിക്കുമെന്നും എക്‌സിറ്റ് പോള്‍ പറയുന്നു.

ഇന്ത്യ ടുഡെ-ആക്‌സിസ് എക്‌സിറ്റ് പോള്‍ പ്രകാരം ആന്ധ്രയില്‍ വൈഎസ് ആര്‍ കോണ്‍ഗ്രസ് 18 മുതല്‍ 20 വരെ സീറ്റുകള്‍ നേടുമെന്നും ഭരിക്കുന്ന പാര്‍ട്ടിയായ തെലുങ്കു ദേശം പാര്‍ട്ടി 4 മുതല്‍ ആറ് വരെ സീറ്റില്‍ ഒതുങ്ങുമെന്നും പറയുന്നു. ടൈംസ് നൗ- വിഎംആര്‍ എക്‌സിറ്റ് പോള്‍ പ്രകാരം 18 സീറ്റ് വൈഎസ്ആര്‍ കോണ്‍ഗ്രസ് നേടുമെന്നാണ് പറയുന്നത്.

main

പ്രവചനങ്ങള്‍ പാളും; തൂക്കുസഭ തന്നെ വരും, സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രതിപക്ഷത്തിന്‍റെ തന്ത്രംപ്രവചനങ്ങള്‍ പാളും; തൂക്കുസഭ തന്നെ വരും, സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രതിപക്ഷത്തിന്‍റെ തന്ത്രം

2014ല്‍ പാര്‍ട്ടി നേടിയത് 10 സീറ്റുകളായിരുന്നു. ടിഡിപി ഏഴ് സീറ്റും ബിജെപി 2014ല്‍ നേടിയ രണ്ട് സീറ്റും നഷ്ടപ്പെടുമെന്നും സര്‍വ്വേ പറയുന്നു. ന്യൂസ് എക്‌സ് -ഇന്ത്യ ന്യൂസ് എന്നീ എക്‌സിറ്റ് പോള്‍ ഫലങ്ങളും വൈഎസ്ആർ കോണ്‍ഗ്ര്‌സിന് 20 സീറ്റുകള്‍ നേടുമെന്ന് പറയുന്നത്. ടിഡിപി അഞ്ച് സീറ്റും നേടുമെന്ന് ആണ് ഈ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നത്.

എന്നാല്‍ ചില എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ടിഡിപിക്ക് മുന്‍തൂക്കം നല്‍കുന്നതാണ്. ന്യസ് 18 എക്‌സിറ്റ് പോള്‍ 13 14 സീറ്റാണ് വൈഎസ്ആറിന് പ്രവചിക്കുന്നത്. അതേ സമയം റിപ്ലബ്ലിക് ടിവി സി വോട്ടര്‍ 14 സീറ്റ് ടിഡിപിക്കും 13 മുതല്‍ 16വരെ വൈഎസ്ആര്‍ കോണ്‍ഗ്രസിനും ഉറപ്പാക്കുന്നു. ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചാണക്യ എക്‌സിറ്റ് പോള്‍ 17 സീറ്റില്‍ ടിഡിപിക്ക് പ്രവചിക്കുന്നു.

English summary
YSR Congress will sweeps out the seat in Andhrapradesh, predicts exit polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X